

ആനക്കൊമ്പ് കേസിൽ വനംവകുപ്പിന് വിവരങ്ങൾ കൈമാറി മേഹൻലാൽ. തന്റെ കൈവശമുള്ള ആനക്കൊമ്പിന്റെയും മറ്റു കരകൗശല വസ്തുക്കളുടെയും വിവരങ്ങളാണ് മോഹൻലാൽ കൈമാറിയത്. വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സംവിധാനം പ്രയേജനപ്പെടുത്തിയാണ് താരത്തിന്റെ നീക്കം. രണ്ട് ജോഡി ആനക്കൊമ്പുകളും 13 കരകൗശല വസ്തുക്കളുമാണ് മോഹൻലാലിന്റെ കൈവശമുള്ളത്.
2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് നടനെ പ്രതിയാക്കി കേസെടുത്തു. 2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട്, ഈ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി.
സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് അനുവദിക്കാനുള്ള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. അന്വേഷണം പൂർത്തിയാക്കിയ വനംവകുപ്പ് 2015ൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനു പിന്നാലെ കേസ് പിൻവലിക്കാനുള്ള നടപടികൾ അന്നത്തെ സംസ്ഥാന സർക്കാർ ആരംഭിച്ചു. തുടർന്ന്, മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ പ്രത്യേക ലൈസൻസ് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ, സർക്കാരിന്റെ ഈ നടപടി കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ലൈസൻസ് അനുവദിച്ച നടപടിക്രമങ്ങളിൽ നിയമപരമായും സാങ്കേതികമായും വീഴ്ചകളുണ്ടായെന്ന് കണ്ടെത്തിയ ഹൈക്കോടതി, സർക്കാർ നൽകിയ ലൈസൻസ് റദ്ദാക്കി. ചട്ടങ്ങൾ പാലിക്കാതെയാണ് ലൈസൻസ് അനുവദിച്ചതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ലൈസൻസ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസ്, സർക്കാരിന്റെ ലൈസൻസ് അനുവദിക്കൽ, പിന്നീട് അത് ഹൈക്കോടതി റദ്ദാക്കിയതുമെല്ലാം എന്നിവ വലിയ നിയമ, രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു.
Mohanlal has submitted detailed information to the Forest Department in connection with the ongoing elephant tusk case. According to reports, the actor has disclosed details of two pairs of elephant tusks along with 13 other handicraft items in his possession.
The submission was made under the Forest Department’s one-time general amnesty scheme, which allows individuals to voluntarily declare and regularise possession of such items. The move is seen as part of compliance with the ongoing legal and procedural requirements in the case.
Officials are expected to verify the submitted details as part of the continuing process. The case pertains to earlier allegations regarding possession of elephant tusks and related artefacts, which have been under scrutiny by the authorities for several years.