'കണ്ടും മിണ്ടിയും'; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖമെത്തുന്നു

അതീവ രഹസ്യമായി സംഘടിപ്പിച്ച അഭിമുഖം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു ചിത്രീകരിച്ചത്.
'കണ്ടും മിണ്ടിയും'; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖമെത്തുന്നു
Published on

സംസ്‌ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കവേ, മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ. അതീവ രഹസ്യമായി സംഘടിപ്പിച്ച അഭിമുഖം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു ചിത്രീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും ടീസർ പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചായിരുന്നു മോഹൻലാൽ അഭിമുഖത്തിനായി എത്തിയതെന്നാണ് വിവരം. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്തായ എം.ബി. സനിൽ കുമാർ എന്നിവരുടെ ചിത്രമാണ് പ്രചരിക്കുന്നത്. സംവിധായകൻ ടി.കെ. രാജീവ് കുമാറിനെ പോലെയുള്ള സിനിമ പ്രമുഖരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചതെന്നാണ് റിപ്പോർട്ട്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുമായും, മോഹൻലാലുമായി അഭിമുഖം നടത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ പി.ആർ. പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ അഭിമുഖം നടന്നിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ ഭാഗമായതിനാൽ തന്നെ പ്രതിപക്ഷം ഈ അഭിമുഖത്തെ ഏത് രീതിയിലാകും സമീപിക്കുക എന്നതും പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അഭിമുഖത്തിൽ ഉൾക്കൊള്ളിക്കേണ്ടുന്ന വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിനും ചിത്രീകരണത്തിനുമായി രണ്ടു ദിവസമാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ എത്തിയത്. തിങ്കളാഴ്ചയിലെ നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയതിനു ശേഷമാണ് അഭിമുഖം ചിത്രീകരിച്ചത്.

English Summary: Malayalam superstar Mohanlal conducted a confidential interview with Kerala Chief Minister Pinarayi Vijayan at Cliff House ahead of the state Assembly elections. The teaser will be released Tuesday at 6 PM via social media and television channels. The interview, reportedly arranged at the CM’s request, comes amid opposition allegations of government PR activities before elections. Mohanlal had earlier interviewed former Chief Minister Oommen Chandy as well.

Related Stories

No stories found.
Madism Digital
madismdigital.com