കാസർകോടിന് ശേഷം ഒരു ജില്ലയോ! എന്തിന് മൂവാറ്റുപുഴ? ജില്ലാ വിഭജന ചർച്ചകൾ വീണ്ടും സജീവം

കേരളത്തിലെ കിഴക്കൻ മലയോര മേഖലകളുടെ വികസനത്തിനും ഭരണസൌകര്യത്തിനും പുതിയ ജില്ല അത്യാവശ്യമാണെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നു
കാസർകോടിന് ശേഷം ഒരു ജില്ലയോ! എന്തിന് മൂവാറ്റുപുഴ? ജില്ലാ വിഭജന ചർച്ചകൾ വീണ്ടും സജീവം
Published on

കേരളത്തിൽ ഭരണസൗകര്യം വർധിപ്പിക്കുന്നതിനും പ്രാദേശിക വികസന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുമായി പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പരാമർശമാണ് വിഭജന ചർച്ചകൾക്ക് വീണ്ടും ഉണർവ് നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷച്ചടങ്ങിനിടെ, ജില്ലാ രൂപീകരണം സംബന്ധിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യത്തിനു മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി മേഖലകൾ ഉൾപ്പെടുത്തി മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുകയാണെങ്കിൽ മുൻഗണന മൂവാറ്റുപുഴയ്ക്കായിരിക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതും. കേരളത്തിലെ കിഴക്കൻ മലയോര മേഖലകളുടെ വികസനത്തിനും ഭരണസൗകര്യത്തിനും ഈ ജില്ല അത്യാവശ്യമാണെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നു.

കാസർകോടിന് ശേഷം ഒരു ജില്ലയോ! എന്തിന് മൂവാറ്റുപുഴ? ജില്ലാ വിഭജന ചർച്ചകൾ വീണ്ടും സജീവം
'ഹംസയെയും എന്നെയും ഒഴിവാക്കാൻ സർക്കാർ ആർഎസ്എസിനൊപ്പം തരംതാഴുന്നു': സിപിഎം വഖഫ് സെമിനാറിൽ ഉമർ ഫൈസി മുക്കം, സർക്കാരിന് രൂക്ഷവിമർശനം

എറണാകുളം ജില്ലയിലെ വൻകിട നഗര വികസന കേന്ദ്രങ്ങൾ (കൊച്ചി, ആലുവ, തൃക്കാക്കര) വലിയ തോതിൽ ഫണ്ടും ശ്രദ്ധയും കവരുമ്പോൾ എറണാകുളത്തിന്റെ കിഴക്കൻ മേഖലകളായ മൂവാറ്റുപുഴ, കോതമംഗലം, പിറവം തുടങ്ങിയ പ്രദേശങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയാണ് പുതിയ ജില്ലയ്ക്കുള്ള പ്രധാന കാരണം. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളും (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട് താലൂക്കുകളുടെ ഭാഗങ്ങൾ), ഇടുക്കി ജില്ലയിലെ അടിവാര മേഖലകളും (തൊടുപുഴ താലൂക്കിന്റെ ചില ഭാഗങ്ങൾ) കൂട്ടിയിണക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് നിർദ്ദേശം.

പുതിയ ജില്ലയ്ക്കായുള്ള പ്രധാന ന്യായങ്ങൾ

ഭരണപരമായ ദൂരം

മൂവാറ്റുപുഴ, കുട്ടമ്പുഴ, ഇടുക്കി അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് കളക്ടറേറ്റും മറ്റ് പ്രധാന ജില്ലാ ഓഫീസുകളും സ്ഥിതി ചെയ്യുന്ന കാക്കനാട്ടേക്ക് എത്തുന്നതിന് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്നു.

കാർഷിക പ്രാധാന്യം

മൂവാറ്റുപുഴയും ചുറ്റുമുള്ള പ്രദേശങ്ങളും പ്രധാനമായും കാർഷിക മേഖലയാണ്. എറണാകുളം നഗര കേന്ദ്രീകൃത വികസന സങ്കൽപ്പങ്ങളിൽ നിന്നും മാറി, കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന നയരൂപീകരണത്തിന് സ്വന്തമായി ഒരു ജില്ല അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

1970-കളുടെ മധ്യത്തിൽ തന്നെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ജില്ല വേണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിരുന്നു. അന്നത്തെ മൂവാറ്റുപുഴ എം.എൽ.എയായിരുന്ന പി.സി. ജോസഫ് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളാണ് ഈ വിഷയം നിയമസഭയിലും പൊതുസമൂഹത്തിലും ശക്തമായി ഉന്നയിക്കാൻ തുടങ്ങിയത്.

കാസർകോടിന് ശേഷം ഒരു ജില്ലയോ! എന്തിന് മൂവാറ്റുപുഴ? ജില്ലാ വിഭജന ചർച്ചകൾ വീണ്ടും സജീവം
'ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യം, ഞാന്‍ പറഞ്ഞത് ജനാധിപത്യത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷണം'; പിണറായിക്ക് സച്ചിദാനന്ദന്റെ മറുപടി

1982-ൽ ഇടുക്കി ജില്ല രൂപീകരണത്തിന് തൊട്ടുപിന്നാലെ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് റവന്യൂ ഡിവിഷണൽ ഓഫീസ് (RDO) നിലവിൽ വന്നു. ഇത് ജില്ല രൂപീകരണത്തിലേക്കുള്ള ആദ്യ പടിയായി പ്രദേശവാസികൾ കണ്ടെങ്കിലും തുടർന്നുള്ള നടപടികൾ മന്ദഗതിയിലായി.പുതിയ കളക്ടറേറ്റ്, ജില്ലാ പോലീസ് ആസ്ഥാനം, മറ്റ് ജില്ലാതല ഓഫീസുകൾ എന്നിവ നിർമ്മിക്കാനുള്ള വലിയ സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടി വിവിധ സർക്കാരുകൾ തീരുമാനം നീട്ടിക്കൊണ്ടുപോയി.

ഇന്ന് സംസ്ഥാനത്ത് കാസർകോടിനു ശേഷം പുതിയ ജില്ലകൾ ഉണ്ടായിട്ടില്ല. എന്നാൽ ജനസംഖ്യാ വർദ്ധനവും കാക്കനാട്ടേക്ക് യാത്ര ചെയ്യാനുള്ള പ്രയാസവും കാരണം മൂവാറ്റുപുഴ ജനകീയ ആക്ഷൻ കൗൺസിൽ ഇപ്പോഴും നിയമപോരാട്ടങ്ങളും നിവേദനങ്ങളുമായി രംഗത്തുണ്ട്. സർക്കാരിന്റെ ഡീലിമിറ്റേഷൻ ആലോചനകളിൽ മൂവാറ്റുപുഴ ഒന്നാമതായി പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവർ.

അതേസമയം മൂവാറ്റുപുഴ ജില്ലയ്ക്കായുള്ള ചർച്ചകൾ വീണ്ടും ഉയർന്നതോടെ, മലപ്പുറം ജില്ലാ വിഭജന ചർച്ചകളും സജീവമായിട്ടുണ്ട്. മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് എത്ര അനിവാര്യമാണോ, അതിനേക്കാൾ അനിവാര്യമാണ് മലപ്പുറത്തും പുതിയ ജില്ലയെന്ന് ജനപ്രതിനിധികൾ വ്യക്തമാക്കുന്നു. അൻപത് ലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള മലപ്പുറം ജില്ലയുടെ വലിപ്പവും ഭരണപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്.

തിരുവനന്തപുരത്തെ വിഭജിച്ച് നെയ്യാറ്റിന്‍കര വേണമെന്ന വാദവും ഒരിടയ്ക്ക് ഉയർന്നിരുന്നു. ഈ വാദം ശക്തമായതോടെയാണ് എറണാകുളം വിഭജനവും കരുത്താര്‍ജിച്ചത്. അന്നത്തെ മുഖ്യമന്ത്രി കരുണാകരനായിരുന്നു ഇക്കാര്യം പറഞ്ഞത്. പിന്നാലെ ഇതിനായി ഡോ. ബാബുപോള്‍ അദ്ധ്യക്ഷനായ സമിതിയെ വച്ചു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടും ജില്ലാ രൂപീകരണത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അന്നത് നടന്നില്ല.

പിന്നീട് ഈ ആവശ്യത്തിന് ജീവന്‍ വച്ചത് ജോസഫ് വാഴയ്ക്കന്‍ മൂവാറ്റുപുഴ എംഎല്‍എയായതോടെയാണ്.

Summary

Discussions on creating new districts in Kerala to improve administrative efficiency and address regional development imbalances have gained momentum again. The Chief Minister’s remarks while inaugurating the Onam celebrations of Muvattupuzha Municipality have revived the debate. The Chief Minister was responding to MLA Mathew Kuzhalnadan’s demand for the formation of a new district during the event.

Madism Digital
madismdigital.com