

ഇടത് തുടര്‍ഭരണം സംബന്ധിച്ച് കവി കെ സച്ചിദാനന്ദന്‍ നടത്തിയ പരാമര്‍ശത്തില്‍ മാസങ്ങള്‍ക്കിപ്പുറവും വാക്പോര്. എം കെ സാനുവിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രതികരണമാണ് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. സാനു മാസ്റ്ററെ പരാമര്‍ശിച്ചായിരുന്നു പിണറായി, ഇടത് സഹയാത്രികനായ സച്ചിദാനന്ദനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.
തുടര്‍ ഭരണം അപകടമാണെന്ന തോന്നലോ, ഇടതുപക്ഷത്തുനിന്ന് ഇടതുപക്ഷത്തെ കരിവാരി തേച്ച് സ്വീകാര്യതനേടാനോ സാനു മാസ്റ്റര്‍ ശ്രമിച്ചില്ലെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ദൗര്‍ബല്യമാണ് പിണറായിയുടെ പ്രസംഗത്തിലൂടെ പുറത്തുവരുന്നതെന്ന് സച്ചിദാനന്ദനും പ്രതികരിച്ചു. മാഡിസം ഡിജിറ്റലിനോടായിരുന്നു സച്ചിദാന്ദന്റെ പ്രതികരണം.
''ജനാധിപത്യത്തെക്കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വീക്ഷണമാണ് അന്ന് നടത്തിയത്. ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു പ്രതികരണം. ഒരു പാര്‍ട്ടി അധികാരത്തില്‍നിന്നും പോകണം, മറ്റൊരു പാര്‍ട്ടി വരണം എന്നൊന്നും ആ പ്രതികരണത്തില്‍ ഉദ്ദേശിച്ചിട്ടില്ല. ജീവിതം മുഴുവന്‍ ഇടതുപക്ഷത്തിന്റെ കൂടെ നിന്ന ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ആളെന്നനിലയില്‍ അന്ന് നടത്തിയ പ്രതികരണത്തില്‍ ഇപ്പോഴും യാതൊരു കുറ്റബോധവുമില്ല,''സച്ചിദാനന്ദൻ പറഞ്ഞു.
''ഇത്തരത്തില്‍ ഒരു പത്ര വാര്‍ത്തകളിലൂടെയൊ അഭിമുഖത്തിലൂടെയോ ഉള്ള പ്രശസ്തിയുടെ ആവശ്യം എനിക്കില്ല. ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും അറിയപ്പെടുന്ന എഴുത്തുകാരനാണ് ഞാന്‍. അതിന്റെ സമ്പൂര്‍ണ ആത്മ വിശ്വാസമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞ് പ്രശസ്തി നേടേണ്ടതില്ല. താന്‍ പറഞ്ഞത് വലിയ വിഷയമായെടുക്കുന്നുവെന്നത് ഇടതുപക്ഷത്തിന്റെ വലിയ ദൗര്‍ബല്യവും ആത്മവിശ്വാസക്കുറവുമാണ് കാണിക്കുന്നത്. എഴുത്തുകാരന്റെ വിമര്‍ശനം തങ്ങളെ ബാധിച്ചുവെന്ന് പറയണമെങ്കില്‍ അത്രമാത്രം ആത്മവിശ്വാസക്കുറവ് ഭരിക്കുന്ന ഇടതുപക്ഷത്തിന് ഉണ്ടായിക്കാണുമെന്നാണ് തനിക്ക് പറയാനുള്ളത്,'' സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.
മാറിമാറിയുള്ള ഭരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പിനു മുന്‍പ് സച്ചിദാനന്ദന്‍ നടത്തിയ പ്രതികരണം. വലിയ വിവാദമായിരുവന്നു സച്ചിദാനന്ദന്റെ പ്രതികരണം കേരളത്തിലുണ്ടാക്കിയത്. ഇടതുപക്ഷ സഹയാത്രികര്‍ പോലും ഇടതുഭരണം ആഗ്രഹിക്കുന്നില്ലെന്ന നിലയിലായിരുന്നു വിഷയം യുഡിഎഫ് ചര്‍ച്ചയാക്കിയത്. എന്നാല്‍, ചര്‍ച്ച ചൂടുപിടിച്ചിട്ടും ഇക്കാര്യത്തില്‍ പിണറായി വിജയന്‍ പ്രതികരിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ എം കെ സാനു അനുസ്മരണച്ചടങ്ങില്‍ പിണറായി വിഷയം പരോക്ഷമായി പരാമര്‍ശിച്ചത്.
''സാനു മാഷ് ഒരിക്കലും ഇടതുപക്ഷത്തെ ഇകഴ്ത്തി സ്വന്തം യശസ്സ് ഉയര്‍ത്താന്‍ ശ്രമിച്ചില്ല. അദ്ദേഹത്തിന് ജനമനസ്സുകളില്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. അതില്ലാത്തവരാണ് ഞാനിവിടെയുണ്ടെന്ന് അറിയിക്കാനായി ശ്രമം നടത്തുകതയാണ്,'' എന്നായിരുന്നു സച്ചിദാനന്ദന്റെ മുൻ പ്രതികരണത്തിനു മറുപടിയെന്ന രീതിയില്‍ പിണറായിയുടെ പ്രസംഗം. എന്നാല്‍, തന്റെ പ്രതികരണം വലിയ വിഷയമായി ഉയര്‍ത്തിക്കാട്ടുന്ന ഇടതുപക്ഷം നേരിടുന്നതു വലിയ ദൗര്‍ബല്യലും ആത്മവിശ്വാസക്കുറവുമാണെന്നു പ്രതിപക്ഷ നേതാവിനു മറുപടിയായി സച്ചിദാനന്ദന്‍ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.
The debate over poet K. Satchidanandan's remarks on the continuation of Left rule in Kerala has resurfaced months later. The latest round of exchanges began after Chief Minister Pinarayi Vijayan's remarks at the death anniversary commemoration of M. K. Sanu. Referring to Sanu, Pinarayi indirectly criticised Satchidanandan, saying Sanu never sought acceptance by attacking the Left or by suggesting that continued Left rule was dangerous. Responding to the remarks, Satchidanandan told Madism Digital that Pinarayi's speech reflected the weaknesses within the Left movement, further intensifying the public debate.