

2026 നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ വൻ മുന്നേറ്റവുമായി യു ഡി എഫ്. പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് 70+ എന്ന ലീഡിൽനിന്ന് താഴേക്കു വന്നില്ലെന്നതു ട്രെൻഡ് സംബന്ധിച്ച് വ്യക്തമായ സൂചനകളാണു നൽകുന്നത്. തുടക്കം മുതൽതന്നെ എൻ ഡി എ 5-4 എന്ന സംഖ്യയിൽനിന്ന് പിന്നോട്ടു പോയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
മഞ്ചേശ്വരത്തും കാസർഗോഡും പാലക്കാടും തൃശൂരുമാണ് എൻ ഡി എ പോസ്റ്റൽ വോട്ടുകളിൽ മുന്നിട്ടു നിൽക്കുന്നത്. കേരളത്തിൽ ബിജെപി മുന്നേറുമെന്ന നേതാക്കളുടെ പ്രസ്താവനകളെ ശരിവെക്കുന്നതാണ് പോസ്റ്റൽ വോട്ടുകളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൽ ഡി എഫ് ആയിരുന്നു ആദ്യ ഘട്ട ഫല സൂചനകളിൽ മുന്നിട്ടു നിന്നിരുന്നത്. കേരളത്തിൽ ഭരണവിരുദ്ധ വികാരത്തിന്റെ അലയൊലികളാണ് എന്നതിലേക്കാണ് ആദ്യ ഘട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
English Summary: Early trends in the 2026 Kerala Assembly elections show an unprecedented neck-and-neck battle, with the UDF maintaining a steady lead of over 70 seats during postal ballot counting. Notably, the NDA is showing record strength by leading in five key constituencies