'എല്ലാം വാപ്പ നോക്കിക്കോളും'; നെടുമ്പാശേരിയിൽ 3 പേരുടെ ജീവനെടുത്ത അഹങ്കാരം, സുഹൈലിന് അമിതവേഗം 'ക്രേസ്'

കൊച്ചിയിലെ പ്രമുഖ ബുട്ടീക്ക് ആയ ഇഹ ഡിസൈൻസ് ഉടമ നൂഹ സജീവിന്റെയും ബിസിനസുകാരനായ സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ
'എല്ലാം വാപ്പ നോക്കിക്കോളും'; നെടുമ്പാശേരിയിൽ 3 പേരുടെ ജീവനെടുത്ത അഹങ്കാരം, സുഹൈലിന് അമിതവേഗം 'ക്രേസ്'
Published on: 

നെടുമ്പാശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി സുഹൈൽ സജീവ് അമിതവേഗം പതിവാക്കിയ ആൾ. ഇൻസ്റ്റഗ്രാമിലെ സുഹൈലിന്റെ സ്റ്റോറികളെല്ലാം ആഡംബര വണ്ടികൾ ചീറിപ്പായിക്കുന്ന വീഡിയോകളാണ്. ചിലതിലൊക്കെ 215 കി.മീ വേഗതയിലാണ് വണ്ടിയും കൊണ്ട് സുഹൈൽ പായുന്നത്. പോസ്റ്റുകളോ മറ്റോ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിലവിലില്ല. സ്റ്റോറി ഹൈലൈറ്റുകളിലാണ് വിവിധ വണ്ടികളും ഇവ ഓടിക്കുന്ന ദൃശ്യങ്ങളുമുള്ളത്.

ഇന്ന് പുലർച്ചെ 1.40ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ മിനി കൂപ്പറിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ യാത്രികരായ ഇജാസും ദേവികയും ഗോപികയുമാണ് അപകടത്തിൽ മരിച്ചത്. തൃക്കാക്കരയിൽ ജോലി ചെയ്യുന്ന മൂന്ന് പേരും ചായ കുടിക്കാൻ എയർപോർട്ടിന് സമീപം എത്തിയതാണ്. മൂവരും തൽക്ഷണം മരിച്ചു. മൂന്ന് പേർക്കും 21 വയസ് മാത്രമാണ് പ്രായം. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുംവഴിയായിരുന്നു അപകടം. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുണ്ടായിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലാണ്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

സംഭവശേഷം നിർത്താതെ ഓടിച്ചുപോയ സുഹൈലിനെ നാട്ടുകാർ തടഞ്ഞുവെച്ചു. വണ്ടിയിൽ നിന്നിറങ്ങിയ പാടെ ചോദ്യം ചെയ്ത നാട്ടുകാരോട്, 'ഒക്കെ എന്റെ ഉപ്പ നോക്കിക്കോളും' എന്നായിരുന്നു സുഹൈലിന്റെ മറുപടി.

'എല്ലാം വാപ്പ നോക്കിക്കോളും'; നെടുമ്പാശേരിയിൽ 3 പേരുടെ ജീവനെടുത്ത അഹങ്കാരം, സുഹൈലിന് അമിതവേഗം 'ക്രേസ്'
ചോക്ലേറ്റ് നൽകി കുട്ടികളെ വിളിക്കും, കൊന്ന് കഷ്ണങ്ങളാക്കി ശരീരം ഭക്ഷിക്കും; നിതാരി കൊലപാതക പരമ്പരയുടെ നാൾവഴികൾ

കൊച്ചിയിലെ പ്രമുഖ ബുട്ടീക്ക് ആയ ഇഹ ഡിസൈൻസ് ഉടമ നൂഹ സജീവിന്റെയും ബിസിനസുകാരനായ സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള പ്രൊഫൈൽ ആണ് ഇഹ ഡിസൈൻസിന്റെത്. ആഡംബര ജീവിതം നയിച്ചിരുന്ന ആളാണ് സുഹൈൽ എന്നാണ് ഈ അക്കൌണ്ടിലെ വീഡിയോകളിൽ നിന്ന് മനസ്സിലാകുന്നത്. ഇതുകൊണ്ടു തന്നെ പണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോരാം എന്ന ധാരണ സുഹൈലിനുണ്ടെന്ന് വ്യക്തമാകുന്നു.

ആലപ്പുഴ ആലുശേരി സ്വദേശികളാണ് സജീവ് ജമാലും നൂഹാ സജീവും. ആലപ്പുഴയിലും കൊച്ചിയിലും ഇഹ ഡിസൈൻസിന് സ്ഥാപനങ്ങളുണ്ട്. ഇഹയുടെ പേജിൽ വീഡിയോകൾ ചെയ്യുന്നത് നൂഹയും സുഹൈലും ചേർന്നാണ്. രാജഗിരി കോളേജിൽ ബി.കോം വിദ്യാർത്ഥിയാണ് സുഹൈൽ.

വിമാനത്താവളത്തിൽ സുഹൃത്തിനെ കൂട്ടാനെത്തിയതാണെന്നാണ് സുഹൈൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പുലർച്ചെ തന്നെ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായി യുവാവ് വെളിപ്പെടുത്തി. മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ പരിശോധന നടന്നു വരികയാണ്.

'എല്ലാം വാപ്പ നോക്കിക്കോളും'; നെടുമ്പാശേരിയിൽ 3 പേരുടെ ജീവനെടുത്ത അഹങ്കാരം, സുഹൈലിന് അമിതവേഗം 'ക്രേസ്'
കുടി, ദേഷ്യം തീർക്കാൻ ഭാര്യമാരിൽ ക്രൂരമായ ലൈംഗിക പീഡനം! കേരളത്തിലെ ഗാർഹിക പീഡന കേസുകളിൽ വൻ വർധനവ്

ചോദ്യംചെയ്യലിൽ അഹങ്കാരത്തോടെയാണ് സുഹൈൽ സജീവ് സംസാരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഇന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വളരെ കർശനമായ നടപടി തന്നെ ഇയാൾക്കെതിരെ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പും സുഹൈലിനെതിരെ നടപടിയെടുക്കുമെന്നാണ് വിവരം

The accused, Suhail Sajeev, in the incident in which three people were killed after being hit by a Mini Cooper in Nedumbassery, was reportedly known for speeding. Suhail’s Instagram Stories feature videos of luxury cars speeding, with some showing him driving at speeds of up to 215 km/h. There are no regular posts on his Instagram account. Instead, the Story Highlights feature various cars and videos of him driving them.

Madism Digital
madismdigital.com