സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; രാസലഹരിയുടെ ഉപയോ​ഗമടക്കം അന്വേഷിക്കുന്നു, ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്

മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധനഫലം കൂടി ലഭിക്കാനുണ്ട്.
സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; രാസലഹരിയുടെ ഉപയോ​ഗമടക്കം അന്വേഷിക്കുന്നു, ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്
Published on: 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതി സുഹൈലിന്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇന്നലെ രാത്രി പുറത്തുവന്ന സാമ്പിൾ പരിശോധന ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചോ എന്നതിൽ വിശദ പരിശോധനഫലം കൂടി ലഭിക്കാനുണ്ട്. പരിശോധനാ ഫലം പൊലീസ് കോടതിയിൽ ഹാജരാക്കും.

സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; രാസലഹരിയുടെ ഉപയോ​ഗമടക്കം അന്വേഷിക്കുന്നു, ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്
മിനി കൂപ്പർ അപകടം; സുഹൈൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം, ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം?

30 മില്ലീഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാൽ, 150 മില്ലീഗ്രാമിലധികം മദ്യം സുഹൈൽ കഴിച്ചുവെന്നാണ് പരിശോധനാ ഫലത്തിൽ പറയുന്നത്. സംഭവ ദിവസം പ്രതി മൂന്ന് ബാറുകളിൽ നിന്ന് മദ്യപിച്ചിരുന്നു. സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി അപകടത്തിന്റെ ദൃക്സാക്ഷികൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

സുഹൈൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പരിശോധനാഫലം ലഭിക്കാൻ വൈകും. മദ്യപിച്ച് വാഹനമോടിച്ചതിന് പ്രതിക്കെതിരെ നിലവിൽ മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പും (MV Act 185) ചുമത്തിയിട്ടുണ്ട്. സുഹൈലിന് മദ്യം നൽകിയ എറണാകുളത്തെ രണ്ട് ബാറുകൾക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാർ ലൈസൻസുകൾ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ റിപ്പോർട്ട് നൽകും.

സുഹൈലിന്റെ ശരീരത്തിൽ അളവിൽ കൂടുതൽ മദ്യം; രാസലഹരിയുടെ ഉപയോ​ഗമടക്കം അന്വേഷിക്കുന്നു, ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്
ബിയർ മാത്രമേ കഴിച്ചുള്ളൂ എന്ന് സുഹൈൽ, ഫോണിലെ വീഡിയോ ചതിച്ചു! ലൈസൻസ് റദ്ദാക്കും, ബാറുകൾക്കെതിരെയും കേസ്

ഞായറാഴ്ച പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. മദ്യലഹരിയിൽ സുഹൈൽ സജീവ്‌ അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.  മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. കേസിൽ സുഹൈലിനൊപ്പം ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ്, ആലപ്പുഴ സ്വദേശികളായ ജോയൽ, അമീൻ എന്നിവർ റിമാൻഡിലാണ്.

Summary

Blood test results confirm that Suhail, the accused in the Nedumbassery Mini Cooper accident case, was heavily intoxicated. His alcohol level was over 150 mg, well above the legal limit of 30 mg. Suhail reportedly visited three bars on the day of the incident. Police will submit these results to the court and are awaiting further tests to check for the presence of other drugs.

Madism Digital
madismdigital.com