മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കേസെടുത്ത് എക്സൈസ്

ഇരുപത്തിയൊന്ന് വയസ്സ് തികയാതെ മദ്യം വാങ്ങി ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തിരിക്കുന്നത്.
മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കേസെടുത്ത് എക്സൈസ്
Published on: 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം അമിത​വേ​ഗതയിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമായി തുടരുന്നു. അപകടമുണ്ടാക്കിയ സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുഖ്യപ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സുഹൈലിനെതിരെ എക്സൈസും പുതിയ കേസെടുത്തു.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും സുഹൈലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനും വേണ്ടി രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെടുന്നത്. അപകടം നടക്കുമ്പോൾ സുഹൈലിനെ കൂടാതെ വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കേസെടുത്ത് എക്സൈസ്
'അവളായിരുന്നു ഞങ്ങളുടെ ഏക ആശ്രയം, പ്രതി ഉന്നതനാണ്, ഈസിയായി രക്ഷപ്പെടും'; വികാരഭരിതനായി കൊല്ലപ്പെട്ട ദേവികയുടെ അച്ഛന്‍

ഇരുപത്തിയൊന്ന് വയസ്സ് തികയാതെ മദ്യം വാങ്ങി ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് സുഹൈലിനെതിരെ എക്സൈസ് കേസെടുത്തിരിക്കുന്നത്. ഈ കുറ്റത്തിന് രണ്ട് വർഷം വരെ തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം. ഇതിനുപുറമെ, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.

സുഹൈൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഉച്ചമുതൽ മദ്യപിച്ചിരുന്ന ഇയാൾ കടവന്ത്ര, പാലാരിവട്ടം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ മൂന്ന് ബാറുകളിൽ നിന്നാണ് മദ്യം കഴിച്ചത്. 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകാൻ പാടില്ലെന്ന നിയമം ലംഘിച്ചതിന് ഈ മൂന്ന് ബാറുകൾക്കെതിരെയും എക്സൈസ് കേസെടുത്തിട്ടുണ്ട്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

അതേസമയം, കുറ്റക്കാരനായ സുഹൈലിനെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ ചുമത്തണമെന്ന് മരിച്ച കുട്ടികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ സ്വാധീനം ഉപയോഗിച്ചേക്കുമെന്ന് മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു.

മണിക്കൂറിൽ 120 കിലോമീറ്ററിലേറെ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നും അതിലും കൂടുതലായിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനം. ബ്രേക്ക് ചവിട്ടാൻ കഴിഞ്ഞില്ലെന്നും സ്കൂട്ടർ കണ്ടില്ലെന്നുമാണ് പ്രതി സുഹൈൽ പൊലീസിന് നൽകിയ മൊഴി. ആദ്യ രണ്ട് ബാറുകളിൽ സുഹൈലിനൊപ്പം സുഹൃത്ത് നിനവ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിൽ അമീർ, ജോയൽ എന്നിവരും ഒപ്പം ചേർന്നു. കാർ അമിത വേഗതയിലായിരുന്നുവെന്ന് അറസ്റ്റിലായ ഈ സുഹൃത്തുക്കളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും, കേസെടുത്ത് എക്സൈസ്
ബിയർ മാത്രമേ കഴിച്ചുള്ളൂ എന്ന് സുഹൈൽ, ഫോണിലെ വീഡിയോ ചതിച്ചു! ലൈസൻസ് റദ്ദാക്കും, ബാറുകൾക്കെതിരെയും കേസ്

ഞായറാഴ്ച പുലർച്ചെ 1.45 ഓടെ നെടുമ്പാശ്ശേരി വിഐപി റോഡിലെ അത്താണി വാളേപ്പുറം ഭാഗത്താണ് അപകടമുണ്ടായത്. ഇഹ ഡിസൈൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന സജീവ് ജമാലിന്റെ മകനാണ് സുഹൈൽ. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാതിരിക്കുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തതിനാണ് സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയൽ, അമീൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഇവർ ഇപ്പോൾ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ റിമാൻഡിലാണ്.

Summary

The Excise Department has registered a case against 19-year-old Suhail Sajeev for underage drinking after the speeding Mini Cooper he was driving hit a scooter, killing three youths in Nedumbassery. Authorities also filed cases against three bars for serving him alcohol. Police will seek custody of the accused today for further investigation, while the Motor Vehicles Department is moving to cancel his driving license. The families of the victims have demanded strict murder charges.

Madism Digital
madismdigital.com