

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയ്ക്കു വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. പ്രതിക്ക് മാനസാന്തരമുണ്ടാകില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും വിലയിരുത്തിയ കോടതി, പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം തള്ളി. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.
വധശിക്ഷ ഒഴിവാക്കണമെന്നും ഏറ്റവും കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂയെന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രതി സമൂഹത്തിനു ഭീഷണിയാണെന്നും മാനസാന്തരത്തിനു സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമര കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
20 ലക്ഷം രൂപ പിഴയും ചെന്താമരയ്ക്കു കോടതി ചുമത്തി. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കണമെന്നു കോടതി വിധിച്ചു.
നെന്മാറ പോത്തുണ്ടിയിൽ 2019ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് കോടതി ചെന്താമരയ്ക്ക് ശിക്ഷ വിധിച്ചത്. 2025 ജനുവരി 27നായിരുന്നു നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്.
സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിന് മുന്നിൽവച്ച് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
In the sensational Nenmara double murder case, the court has awarded the death penalty to Chenthamara, finding him guilty of the brutal killings that shocked Kerala. The verdict marks a significant development in one of the state's most closely watched criminal cases, with the court holding that the crime falls within the category of the "rarest of rare" offences warranting capital punishment.