കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. . പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂർത്തിയായി. വധശിക്ഷ ഒഴിവാക്കണമെന്നും പരമാവധി കുറഞ്ഞ ശിക്ഷ മാത്രമേ നൽകാവൂ എന്നുമാണ് പ്രതിഭാഗം വാദിച്ചത്. എന്നാൽ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും മാനസാന്തരത്തിന് സാധ്യതയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.
ഇനിയും കൊലപാതകങ്ങള്‍ നടത്താന്‍ തനിക്ക് മടിയില്ലെന്നാണ് ചെന്താമര കോടതിയില്‍ പറഞ്ഞത്. ഒരു ചെകിടത്തു അടിച്ചാല്‍ മറ്റേ ചെകിടും കാണിച്ചുകൊടുക്കാന്‍ താന്‍ ഗന്ധിയല്ലെന്നും വേണ്ടിവന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താരമ വിധി പ്രസ്താവത്തിനിടെ ഭീഷണി മുഴക്കിയിരുന്നു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അവസ്ഥവന്നാല്‍ ഇതുതന്നെയാകും ചെയ്യുക എന്ന് ജഡ്ജിയോട് പറഞ്ഞ ചെന്താമര, എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും വെല്ലുവിളിച്ചു.
നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി ഒന്നരവര്‍ഷം കഴിയുമ്പോഴാണ് കോടതി വിധി പറയുന്നത്. 2025 ജനുവരി 27നായിരുന്നു നെന്മാറ ഇരട്ടക്കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയെയും വീടിന് മുന്നിൽവെച്ച് ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന അമ്മ ലക്ഷ്‌മിയെയും ചെന്താമര വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
2019ലായിരുന്നു സംഭവങ്ങളുടെ തുടക്കം. ബോയൻ കോളനിയിൽ തൊട്ടടുത്ത വീടുകളിൽ താമസിക്കുന്നവരായിരുന്നു സുധാകരനും ചെന്താമരയും. ഭാര്യയുമായി വഴക്ക് പതിവായിരുന്നു ചെന്താമരയ്ക്ക്. ഈ പ്രശ്നങ്ങൾക്ക് കാരണം ഭാര്യയുടെ സുഹൃത്തും സുധാകരന്റെ ഭാര്യയുമായ സജിത ആണെന്നായിരുന്നു ചെന്താമരയുടെ ധാരണ. ഇവർ ദുർമന്ത്രവാദം നടത്തുന്നു എന്ന വിശ്വാസത്തിന്മേലായിരുന്നു ഇത്.
ഈ വിരോധം എല്ലാക്കാലത്തും ചെന്താമരയ്ക്ക് സജിതയോടുണ്ടായിരുന്നു. വഴക്കുകളെ തുടർന്ന് ഭാര്യ വീടുവിട്ടു പോയതോടെ സജിതയോട് അടങ്ങാത്ത പകയായി ചെന്താമരയ്ക്ക്. ഈ പക മൂത്ത് ഒടുവിൽ 2019 ഓഗസ്റ്റ് 31ന് സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് പോത്തുണ്ടി വനമേഖലയിലേക്ക് ഒളിവിൽ പോയ ഇയാളെ പൊലീസ് അതിസാഹസികമായി പിടികൂടി. തടവിലായെങ്കിലും സുധാകരനോടും കുടുംബത്തോടുമുള്ള പക ചെന്താമരയെ വിട്ടുപോയില്ല. വിചാരണ തടവുകാരനായിരിക്കെ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
കേസിലെ വിസ്‌താരത്തിനിടെ സാക്ഷികളെ ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. തെളിവെടുപ്പ് സമയത്തും ഇതേ രീതിയിൽ തന്നെയായിരുന്നു പെരുമാറ്റം. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജൂണ്‍ 30-ന് പൂര്‍ത്തിയായിരുന്നു.
The verdict for Chenthamara, the accused in the sensational Nenmara double murder case that shocked Kerala, will be pronounced tomorrow. The Palakkad Additional Sessions Court will deliver the sentence. Both the prosecution and the defense have completed their arguments in the case. The defense pleaded to avoid the death penalty and award the minimum possible sentence. However, the prosecution argued that the accused is a threat to society and shows no possibility of reformation. The court had found Chenthamara guilty the other day. The verdict comes a year and a half after Sudhakaran and his mother Lakshmi, residents of Pothundy in Nenmara, were hacked to death.