

പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി പിന്നീട് മൊഴി മാറ്റുകയും ചെയ്തു. പിന്നാലെ കേസിൽ കസ്റ്റഡിയിലെടുത്തവരെ പൊലീസ് താല്‍ക്കാലികമായി വിട്ടയച്ചു. സഹാപാഠിയോടുള്ള പ്രണയനൈരാശ്യമാണ് ഇത്തരമൊരു കള്ളക്കഥ കെട്ടിച്ചമയ്ക്കാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ശ്രദ്ധിച്ചിരുന്നു. വൈദ്യപരിശോധനയിലും പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് കേസിൽ കസ്റ്റഡിയിലെടുത്തവരെ പൊലീസ് വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത നാലുപേരെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. സംഭവത്തിൽ രണ്ട് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിന് മൊഴി കിട്ടിയത്.
എന്നാൽ കേസിൽ അന്വേഷണം പൊലീസ് അവസാനിപ്പിക്കില്ല. രജിസ്റ്റർ ചെയ്ത പോക്‌സോ പ്രണയനൈരാശ്യം മാത്രമാണോ കഥമെനയാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചതെന്നും പരിശോധിക്കും. കുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇന്നലെയാണ് പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികളായ ആറുപേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നത്.
പിന്നാലെ ഒരു പെൺകുട്ടിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസുകളിൽ പൊലീസ് അന്വേഷണം തുടരും. കുട്ടി പഠിക്കുന്ന സ്കൂളിലും പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചും പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടി നൽകിയ മൊഴി.
ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് പരാതിയുമായി രംഗത്തെത്തിയത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി കാര്യങ്ങൾ പറഞ്ഞത്. സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. തുടർന്ന് കുട്ടിയെ ചൈൽഡ് ഹെൽപ് ലൈൻ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കേസിൽ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
A major twist has emerged in the case where a 13-year-old girl in Pathanamthitta was allegedly assaulted by her classmates. The medical examination has revealed that the girl was not subjected to any assault. Following this, the girl also changed her statement, clarifying that her classmates did not assault her. Subsequently, the police temporarily released those who were taken into custody in connection with the case. According to the police, heartbreak over a classmate is what prompted the girl to fabricate such a false story.