സംസ്ഥാനത്ത് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വൻ സാമ്പത്തിക തട്ടിപ്പ്; 'പ്രൈഡ് സൊസൈറ്റി'ക്കെതിരെ സിബിഐ അന്വേഷണം

സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കോടിക്കണക്കിന് രൂപ നിക്ഷേപമായി പിരിച്ചെടുക്കുന്നത്
സംസ്ഥാനത്ത് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വൻ സാമ്പത്തിക തട്ടിപ്പ്; 'പ്രൈഡ് സൊസൈറ്റി'ക്കെതിരെ സിബിഐ അന്വേഷണം
Published on: 

2002-ലെ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പല സൊസൈറ്റികളും കേരളത്തിൽ വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതായി റിപ്പോർട്ട്. സംസ്ഥാന സർക്കാരിന്റെ അനുമതിയോ, മതിയായ രേഖകളോ ഇല്ലാതെയാണ് ഇത്തരം പല സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നത്. നിരവധി ബ്രാഞ്ചുകളും ഫെസിലിറ്റേഷൻ സെന്ററുകളും തുറന്ന്, ഏജന്റുമാരെ ഉപയോഗിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കോടിക്കണക്കിന് രൂപ നിക്ഷേപമായി പിരിച്ചെടുക്കുന്നത്.

BLMനെതിരെ ഗൂഢാലോചന; അഞ്ച് പേര്‍ക്കെതിരെ കേസ്

സൊസൈറ്റിയുടെ കണക്കുകൾ കൈകാര്യം ചെയ്തിരുന്ന എസ് കെ സെൻ​ഗുപ്ത ആൻഡ് അസോസിയേറ്റ്സ് എന്ന സ്ഥാപന ഉടമയായിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് എസ് കെ സെൻഗുപ്ത 2016ൽ മരിച്ചിരുന്നു. അതിനുശേഷം ഈ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന വിവരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ മരിച്ച് വർഷങ്ങൾക്ക് ശേഷവും, ഇദ്ദേഹത്തിന്റെ വ്യാജ ഒപ്പ് ഉപയോഗിച്ച് പ്രൈഡ് സൊസൈറ്റി MSCS അധികൃതർക്ക് ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചു. ഓംബുഡ്സ്മാൻ അയച്ച റിപ്പോർട്ടിലും റെക്കോർഡുകളിൽ ഇത്തരത്തിൽ വ്യാജ ഒപ്പിട്ട കാര്യം പരാമർശിക്കുന്നുണ്ട്.

സെൻഗുപ്തയുടെ മകൻ അഭിനവ് സെൻഗുപ്ത കേന്ദ്ര സഹകരണ ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും, ഹാജരാക്കിയ രേഖകൾ വ്യാജമായതിനാൽ അവ പരിഗണിക്കരുതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ വീഡിയോ കോൺഫറൻസിൽ ഹാജരാകണമെന്ന് കാണിച്ച് അധികൃതർ പ്രൈഡ് സൊസൈറ്റിയുടെ വെസ്റ്റ് ബംഗാൾ വിലാസത്തിലേക്ക് നോട്ടീസ് അയച്ചിരുന്നു. തൃപ്തികരമായ വിശദീകരണം നൽകിയില്ലെങ്കിൽ MSCS ആക്ട് പ്രകാരം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ "ഈ വിലാസത്തിൽ അങ്ങനെയൊരാളില്ല" എന്ന കാരണത്താൽ നോട്ടീസ് മടങ്ങിവന്നു.

സംസ്ഥാനത്ത് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ വൻ സാമ്പത്തിക തട്ടിപ്പ്; 'പ്രൈഡ് സൊസൈറ്റി'ക്കെതിരെ സിബിഐ അന്വേഷണം
'പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു എന്നത് വ്യാജം, പൊലീസ് നാടകം കളിക്കുന്നു'; പിന്നിൽ ഗൂഢാലോചനയെന്ന് ബിഎൽഎം

തുടർന്ന്, വീണ്ടും നോട്ടീസ് മുഖാന്തിരം വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി, തങ്ങൾ കാര്യങ്ങൾ അന്വേഷിച്ചുവരുകയാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് സൊസൈറ്റി ആവശ്യപ്പെടുകയും അധികൃതർ 15 ദിവസം സമയം അനുവദിക്കുകയും ചെയ്തിരിക്കുകയാണ്.

സാധാരണക്കാരിൽ നിന്നും ഈ സൊസൈറ്റികൾ പിരിച്ചെടുക്കുന്ന പണം എത്രയാണെന്നോ, ഇത് എങ്ങോട്ടാണ് പോകുന്നതെന്നോ മോണിറ്റർ ചെയ്യാൻ നിലവിൽ ഒരുവിധ സംവിധാനങ്ങളുമില്ല എന്നതാണ് ഏറ്റവും ഗൗരവതരമായ യാഥാർത്ഥ്യം. ജനങ്ങളുടെ പണം നഷ്ടപ്പെടുന്ന ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കാത്തത് ഏറെ ആശ്ചര്യകരമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Summary

Pride Multi-State Credit Co-operative Society, a West Bengal-based entity operating in Kerala without state permission, is under CBI investigation for financial fraud and document forgery. The society allegedly forged the signature of a deceased chartered accountant, S.K. Sengupta, to submit fake audit reports to MSCS authorities. Following a complaint from the CA's son, authorities issued a notice to the society's registered address, which returned undelivered. The society later requested a 15-day extension to respond. The incident exposes the severe lack of regulatory oversight on multi-state societies collecting crores in deposits from the public.