45% പൊള്ളൽ, പോസ്റ്റുമോർട്ടം ടേബിളിൽനിന്ന് മടക്കം! പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമയിൽ കണ്ണൻ; വെടിക്കെട്ടെന്ന് കേട്ടാൽ ഇന്നും ഉള്ളിൽ തീപ്പൊരി!

രക്ഷാപ്രവർത്തകരിലൊരാളാ‍ണ് കണ്ണന്‍റെ കൈവിരലുകളുടെ അനക്കം ശ്രദ്ധിച്ചത്
45% പൊള്ളൽ, പോസ്റ്റുമോർട്ടം ടേബിളിൽനിന്ന് മടക്കം! പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമയിൽ കണ്ണൻ; വെടിക്കെട്ടെന്ന് കേട്ടാൽ ഇന്നും ഉള്ളിൽ തീപ്പൊരി!
Published on

2016 ഏപ്രില്‍ 10നാണ് സംസ്ഥാനത്തെ ഞെട്ടിച്ച പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടക്കുന്നത്. 111 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂരക്കമ്പക്കാരായ പതിനായിരങ്ങള്‍ തടിച്ചുകൂടിയ സ്ഥലത്താണ് അപ്രതീക്ഷിത അപകടമുണ്ടാവുന്നത്. അന്നത്തെ ദിവസം ആയിരങ്ങളുടെ ജീവിതത്തില്‍ പൂരത്തോടും വെടിക്കെട്ടിനോടുമുള്ള കാഴ്ച്ചപ്പാടുകള്‍ പൂര്‍ണമായും മാറ്റിയെഴുതപ്പെട്ടു. അതിലൊരാളാണ് കണ്ണന്‍!.

45% പൊള്ളൽ, പോസ്റ്റുമോർട്ടം ടേബിളിൽനിന്ന് മടക്കം! പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമയിൽ കണ്ണൻ; വെടിക്കെട്ടെന്ന് കേട്ടാൽ ഇന്നും ഉള്ളിൽ തീപ്പൊരി!
വിൽസൺ ജീവിതത്തിലേക്ക് ഓടിക്കയറിയത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ; മരണത്തിന് മുൻപേ പാഞ്ഞ തീഗോളങ്ങൾ!

മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ പോലും ഒരുനിമിഷം വിധിയെഴുതി, അവസാനം പോസ്റ്റുമോര്‍ട്ടം ടേബിളില്‍നിന്ന് തിരികെയെത്തിയ അദ്ഭുത ജീവിതമാണ് കണ്ണന്റേത്. നൂറുകണക്കിന് പേരെയാണ് വിവിധ ആശുപത്രികളായി അപകടത്തിന് ശേഷം പ്രവേശിപ്പിച്ചത്. പലരും മരിച്ചെന്ന് ആശുപത്രിയിലെത്തും മുന്‍പെ വ്യക്തമായിരുന്നു. മരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുതത്തിയാണ് അന്ന് കണ്ണനെയും ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടം ചെയ്യാനായി മൃതദേഹം ഹാളിലേക്കി മാറ്റുകയും ചെയ്തു. കണ്ണന്റെ കൈകളില്‍ ചെറിയൊരു അനക്കമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകന് തോന്നി, മുഖത്തേക്ക് നീട്ടിയിട്ടിരുന്ന തുണി മാറ്റിനോക്കിയപ്പോള്‍ അനക്കം അവര്‍ അടിവരയിട്ടുറപ്പിച്ചു. പിന്നീട് അതിവേഗം ഐസിയുവിലേക്ക്.

45% പൊള്ളൽ, പോസ്റ്റുമോർട്ടം ടേബിളിൽനിന്ന് മടക്കം! പുറ്റിങ്ങൽ ദുരന്തത്തിന്റെ ഓർമയിൽ കണ്ണൻ; വെടിക്കെട്ടെന്ന് കേട്ടാൽ ഇന്നും ഉള്ളിൽ തീപ്പൊരി!
കണ്ണുനനയിച്ച അതിജീവനഗാഥകൾ; സ്നേഹവും പ്രതീക്ഷയും ഇഴചേർന്ന മലയാളത്തിലെ മികച്ച സർവൈവൽ മൂവികൾ! ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചിത്രം?

ചികിത്സ ആരംഭിച്ചതോടെ കണ്ണന്‍ ജീവിതത്തിലേക്ക് തിരികെയെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ഏകദേശം 45 ശതമാനത്തോളം പൊള്ളലേറ്റ നിലയിലായിരുന്നെങ്കിലും ജീവന്‍ പ്രവചിക്കപ്പെട്ടത് പോലെ തന്നെ രക്ഷപ്പെടുത്തി. വെടിക്കെട്ട് തൊഴിലാളി ആയിരുന്നതിനാല്‍ അപകട സമയത്ത് അടുത്തുതന്നെയുണ്ടായിരുന്നു കണ്ണന്‍, പൊട്ടിത്തെറിക്കിടെ അദ്ദേഹത്തിന്റെ ശരീരത്തില്‍ തറഞ്ഞു കയറിയത് 100ലധികം കഷ്ണം കല്ലുകളാണ്. അപകടം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷവും ഇതില്‍നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ല, കല്ലുകള്‍ തറച്ചുകയറിയത് കാരണം ഇന്നും ചെരുപ്പ് ധരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

കണ്ണന്‍റെ വാക്കുകള്‍

പൊള്ളലേറ്റ വേദന അസഹനീയമായിരുന്നു, ചികിത്സയ്ക്കിടെ ഉണ്ടായ വേദനയും സമാനം. എനിക്കതൊന്നും മറക്കാന്‍ കഴിയില്ല. ഇപ്പോഴും എവിടെയെങ്കിലും വെടിക്കെട്ട് നടക്കുമ്പോള്‍ ഞാന്‍ അവിടെനിന്ന് മാറി ദൂരത്തേക്ക് പോവും. ഞാനിപ്പോഴും പൂറ്റിങ്ങള്‍ അപകടവുമായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്. പൊട്ടിത്തെറിച്ചതിന് ശേഷം എന്താ സംഭവിച്ചതെന്ന് പോലും എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. 15 ദിവസങ്ങള്‍ക്ക് ശേഷം ഐസിയുവിലാണ് കണ്ണുതുറക്കുന്നത്.

English Summary: Kannan, a survivor of the 2016 Puttingal temple fireworks disaster, miraculously returned to life from the postmortem table despite suffering 45% burns and severe injuries. Even after years, the trauma remains, as he still fears fireworks and lives with lasting physical and emotional scars.

Madism Digital
madismdigital.com