ലഹരിക്കടത്ത്: അധ്യാപികമാരുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ, പിന്നില്‍ വന്‍ ശൃംഖല; എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുന്നു

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നിന്നും 396 പേരാണ് ലഹരിമരുന്നുമായി പിടിയിലായത്
ലഹരിക്കടത്ത്: അധ്യാപികമാരുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ, പിന്നില്‍ വന്‍ ശൃംഖല; എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുന്നു
Published on

കേരളത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം എംഡിഎംഎ കേസില്‍ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാര്‍ കോഴിക്കോട് വടകരയില്‍ അറസ്റ്റിലായത്. ലഹരി മരുന്നുകള്‍ക്കെതിരെ കേരളത്തില്‍ നടന്നുവരുന്ന ഓപറേഷന്‍ തുഫാന്റെ ഭാഗമായി നടത്തിയ പരിശോധനയാണ് പേരാമ്പ്ര ബിആര്‍സിയിലെ താല്‍ക്കാലിക അധ്യാപികമാരായ കാവ്യ, കീര്‍ത്തന എന്നിവരിലേക്ക് എത്തിയത്. അധ്യാപികമാരെ ലഹരി റാക്കറ്റിലേക്ക് എത്തിച്ചതിന് പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉള്‍പ്പെടെ രൂപീകരിച്ചാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഒന്നര മാസം കോഴിക്കോട് റൂറല്‍ പൊലീസ് പരിധിയില്‍ നിന്നും 396 പേരാണ് ലഹരിമരുന്നുമായി പിടിയിലായത്. ഈ വലിയ കണക്കും അധ്യാപികമാരിലേക്ക് ഉള്‍പ്പെടെ നീളുന്ന ലഹരിയുടെ കണ്ണികളുമാണ് പൊലീസിന്റെ അന്വേഷണം വ്യാപിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

വടകര സിഐ എ.വി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. എടച്ചേരി, വടകര പയ്യോളി പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് പൊലീസ് പ്രത്യേക സംഘത്തെ രൂപികരിച്ചിട്ടുള്ളത്. സാധാരണ ലഹരി കേസിനപ്പുറം വ്യാപിതിയുള്ളതാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അധ്യാപികമാര്‍ എങ്ങനെ റാക്കറ്റിന്റെ ഭാഗമായെന്നും ഇവരിലേക്ക് എത്തിയുടെ ശൃംഖലയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും റൂറല്‍ എസ്പി മെറിന്‍ ജോസഫ് പറഞ്ഞു.

ലഹരിക്കടത്ത്: അധ്യാപികമാരുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ, പിന്നില്‍ വന്‍ ശൃംഖല; എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുന്നു
ഓപ്പറേഷൻ തൂഫാൻ; ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ

ലഹരി സംഘവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ആണ് പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ കാവ്യ, മരുതോങ്കര സ്വദേശി കീര്‍ത്തന എന്നിവരെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇരുവരെയും ജോലിയില്‍ നിന്ന് പിരിട്ടുവിടുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി അറസ്റ്റിലായ സഫാന്‍ എന്നയാളുടെ ബാങ്ക് ഇടപാടില്‍ നിന്നാണ് അന്വേഷണം അധ്യാപികമാരിലേക്ക് എത്തിയതെന്നാണ് വിവരം. രണ്ടു ഗ്രാം എംഡിഎംഎയുമായാണ് വടകര സ്വദേശി ആവിക്കല്‍ ബീച്ച് സ്വദേശി സഫാന്‍ പിടിയിലായത്. പിന്നാലെ പൊലീസ് പേരാമ്പ്രയില്‍നിന്ന് കീര്‍ത്തനയെ പിടികൂടുകയായിരുന്നു.

ലഹരിക്കടത്ത്: അധ്യാപികമാരുടെ അക്കൗണ്ടിലെത്തിയത് ലക്ഷങ്ങൾ, പിന്നില്‍ വന്‍ ശൃംഖല; എസ്‌ഐടി അന്വേഷണം വ്യാപിപ്പിക്കുന്നു
തിരഞ്ഞെടുപ്പ് തോല്‍വിയിൽ എങ്ങനെ തിരുത്തണം? ചർച്ചചെയ്യാൻ സിപിഎം വിശാല സംസ്ഥാന സമിതി യോഗം സെപ്റ്റംബറില്‍

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് വന്‍ തുക എത്തിയതായി കണ്ടെത്തുകയും ചെയ്തു. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു മാസത്തിനിടെ പതിനാല് ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ അഞ്ചുമാസം കൊണ്ട് ഒന്‍പത് ലക്ഷം രൂപയും ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 12,000 രൂപ മാസ ശമ്പളമുള്ള അധ്യാപികമാരുടെ ആഡംബര ജീവിത ശൈലിയുള്‍പ്പെടെ സംശയം വര്‍ധിപ്പിക്കുകയായിരുന്നു. അധ്യാപികമാരുടെ ബെംഗളൂരു യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ റിമാന്‍ഡിലുള്ള മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി എസ്‌ഐടി വിശദമായി ചോദ്യം ചെയ്യും. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതുള്‍പ്പെടെ പൊലീസ് പരിഗണിക്കുന്നുണ്ട്.

Summary

Two special educators working under Samagra Shiksha Kerala (SSK) were arrested in Vadakara, Kozhikode, in connection with an MDMA drug case, sending shockwaves across Kerala. The arrests were made during inspections conducted as part of Operation Thufan, the state's anti-narcotics drive. The accused, Kavya and Keerthana, were temporary teachers attached to the Perambra Block Resource Centre (BRC). Police suspect that an organised drug network was behind their alleged involvement and have widened the investigation to identify others connected to the racket.

Madism Digital
madismdigital.com