ഈഴവരുടെ പൂണൂൽ ധാരണം 'ബ്രാഹ്മണ മഹിമ'യുടെ ഉദാഹരണമോ? ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെ...

ഈഴവർ പൂണൂൽ ധരിക്കുന്നതിനെ ശ്രീനാരായണ ഗുരു ഒരിക്കലും അനുകൂലിച്ചിരുന്നില്ല, പൂണൂൽ ധരിച്ച ചില ഈഴവ സമുദായാംഗങ്ങളെ തന്റെ ഹാസ്യപ്രിയമായ ശൈലിയിലൂടെ തിരുത്തുകയാണ് അദ്ദേഹം ചെയ്തത്
ഈഴവരുടെ പൂണൂൽ ധാരണം 'ബ്രാഹ്മണ മഹിമ'യുടെ ഉദാഹരണമോ? ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെ...
Published on

ഈഴവർ പൂണൂൽ ധരിക്കുന്നത് ബ്രാഹ്മണ മഹിമ ഉള്ളിൽ സൂക്ഷിക്കുന്നതിനാലാണെന്ന ജി സുധാകരന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. ബ്രാഹ്മണ സംസ്കാരം ഹൃദയത്തിൽ കൊണ്ടു നടക്കുന്ന ബ്രാഹ്മണരല്ലാത്തവരാണ് ഈഴവ സമുദായമെന്നും പൂണൂൽ ധരിച്ചാലേ പൂജകൾ ശരിയാവൂ എന്നാണ് ഈഴവരുടെ വിശ്വാസമെന്നുമായിരുന്നു പരാമർശം.

താന്ത്രിക വിദ്യയിലേർപ്പെടുന്ന ഈഴവ യുവാക്കൾ ക്ഷേത്രത്തിനുള്ളിൽ പൂണൂൽ ധരിക്കുന്നത് ഇന്ന് സാധാരണമാണ്. വിശ്വാസവും ആചാരവുമായൊക്കെ ബന്ധപ്പെട്ട് കിടക്കുന്ന ഒരു സമീപനമാണിത്. ബ്രാഹ്മണ്യത്തിൻ്റെ കുത്തകയായിരുന്ന ക്ഷേത്രാചാരങ്ങളെയും ആരാധനാ സ്വാതന്ത്ര്യത്തെയും ജനാധിപത്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായും പൂണൂൽ ധാരണം കണക്കിലാക്കപ്പെടുന്നുണ്ട്.

എന്നാൽ ഈഴവർ പൂണൂൽ ധരിക്കുന്നതിനെ ശ്രീനാരായണ ഗുരു ഒരിക്കലും അനുകൂലിച്ചിരുന്നില്ല. ജാതീയമായ ഉച്ചനീചത്വങ്ങളെയും ആചാരങ്ങളെയും മറികടക്കാൻ, ബ്രാഹ്മണരെ അനുകരിച്ച് പൂണൂൽ ധരിച്ച ചില ഈഴവ സമുദായാംഗങ്ങളെ ഗുരുദേവൻ തന്റെ ഹാസ്യപ്രിയമായ ശൈലിയിലൂടെ തിരുത്തുകയാണ് ചെയ്തത്.

ഈഴവരുടെ പൂണൂൽ ധാരണം 'ബ്രാഹ്മണ മഹിമ'യുടെ ഉദാഹരണമോ? ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെ...
അനീതിയുടെ 8 വർഷങ്ങൾ: 'ഏകാധിപത്യ ഭരണകൂടത്തിനെതിരെ അച്ഛന്‍ ഇപ്പോഴും പോരാടുന്നു, ഞങ്ങള്‍ തകരില്ല, തലകുനിക്കില്ല'; സഞ്ജീവ് ഭട്ടിന്റെ മക്കള്‍

തന്ത്രവും മന്ത്രവും പഠിച്ച ശേഷം തന്റെ മുന്നിൽ പൂണൂൽ ധരിച്ചെത്തിയ ഗോപാലൻ തന്ത്രികളെ കളിയാക്കി, ഗുരുദേവൻ ചോദിച്ചത് ഇങ്ങനെ- 'എന്താ കുട്ടിപ്പട്ടര് ഇതിൽ താക്കോല് കെട്ടുമോ...' പൂണൂല് ഇട്ടാൽ ആരും പട്ടരാവില്ല എന്നും അത്രയും ഉപയോഗമേ അതിനുള്ളൂ എന്നുമായിരുന്നു ആ പരിഹാസത്തിന്റെ അർഥം.

മറ്റൊരിക്കൽ, പൂണൂൽ ധരിക്കുന്നത് നിത്യ കർമാനുഷ്ഠാനത്തിന്റെ ഓർമയ്ക്കാണ് എന്ന് പറഞ്ഞ ബ്രാഹ്മണനോട്, ഓർമ എപ്പോഴും ഉണ്ടാകുമോ എന്നാണ് ഗുരു ചോദിച്ചത്. ഇല്ല എന്ന് ബ്രാഹ്മണൻ മറുപടി പറഞ്ഞപ്പോൾ എങ്കിലത് ഊരിക്കളഞ്ഞൂടെ എന്നും ചോദിക്കുകയുണ്ടായി. ഗുരു പ്രതിഷ്ഠിച്ച ഒരു ക്ഷേത്രത്തിൽ പൂജയ്ക്കായി പോറ്റിയെ നിയോഗിക്കാം എന്ന് പറഞ്ഞ ഭക്തനോട്, എങ്കിൽ പോയതെല്ലാം തനിയെ വന്നുകൊള്ളും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടിയാള വിഭാഗങ്ങളെ അടിച്ചമർത്താനും മാറ്റിനിർത്താനും ഉപയോഗിച്ച അതേ പുരോഹിത വ്യവസ്ഥയെ വീണ്ടും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നതിന്റെ അപകടം മനസ്സിലാക്കിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

വിദ്യയും വിനയവുമാണ് മനുഷ്യന്റെ യഥാർഥ പൂണൂലെന്നായിരുന്നു ഗുരുവിന്റെ വിശ്വാസം. ജന്മം കൊണ്ട് ഒരാൾ ബ്രാഹ്മണനാകുന്നില്ലെന്നും പ്രകൃതിപരമായി മനുഷ്യരെല്ലാവും ഒരേ ജാതിയാണെന്നും അദ്ദേഹം പഠിപ്പിച്ചു. അരുവിപ്പുറം പ്രതിഷ്ഠയ്ക്ക് ശേഷം, ബ്രാഹ്മണരല്ലാത്തവർക്ക് വിഗ്രഹപ്രതിഷ്ഠ നടത്താൻ അവകാശമില്ലെന്ന് പറഞ്ഞ് ചില യാഥാസ്ഥിതികർ ഗുരുവിനെ എതിർത്തിരുന്നു. അതിന്, നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്, ബ്രാഹ്മണരുടെ ശിവനെയല്ല എന്നായിരുന്നു ഗുരുവിന്റെ മറുപടി.

ഈഴവരുടെ പൂണൂൽ ധാരണം 'ബ്രാഹ്മണ മഹിമ'യുടെ ഉദാഹരണമോ? ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെ...
താരശരീരങ്ങളിൽ മെരുങ്ങുന്നതല്ല, തമിഴരുടെ രാഷ്ട്രീയബോധ്യങ്ങള്‍; 'പരാജിത നായകര്‍' - ഒരു വായന

ഇതിനുപിന്നാലെ, താഴ്ന്ന ജാതിക്കാരെ ബ്രാഹ്മണരെപ്പോലെ സംസ്കാരമുള്ളവരാക്കി മാറ്റുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. "അവർ ബ്രാഹ്മണരെ നശിപ്പിക്കാൻ നോക്കുന്നു, നാം ബ്രാഹ്മണരെ ഉണ്ടാക്കാൻ നോക്കുന്നു" എന്നായിരുന്നു ഗുരുവിന്റെ നിലപാട്. അതായത്, വിദ്യയും ശുദ്ധിയും വഴി എല്ലാവർക്കും ബ്രാഹ്മണ്യത്തിലേക്ക് (ഉയർന്ന ചിന്താഗതിയിലേക്ക്) ഉയരാൻ കഴിയണം എന്ന് സാരം.

ബ്രാഹ്മണ മേധാവിത്വം സൃഷ്ടിച്ച അയിത്തത്തിനും വിവേചനങ്ങൾക്കും ഗുരു പൂർണ്ണമായും എതിരായിരുന്നു. എന്നാൽ അത് ഏതെങ്കിലും വ്യക്തികളോടുള്ള വിരോധമായിരുന്നില്ല. മറിച്ച്, മനുഷ്യനെ പരസ്പരം അകറ്റുന്ന വ്യവസ്ഥിതിയോടുള്ള എതിർപ്പായിരുന്നു. "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന ആപ്തവാക്യത്തിലൂടെ ജാതി ചിന്തകളെ പൂർണ്ണമായി ഉപേക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഈഴവരുടെ പൂണൂൽ ധാരണം 'ബ്രാഹ്മണ മഹിമ'യുടെ ഉദാഹരണമോ? ശ്രീനാരായണ ഗുരു പറഞ്ഞത് ഇങ്ങനെ...
മോദി, ആർഎസ്എസ് പരാമർശങ്ങൾ ഒഴിവാക്കണമെന്ന് പെൻഗ്വിൻ: വിട്ടുവീഴ്ചയില്ലെന്ന് സോണിയ, പുസ്തകം ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും

താഴ്ന്ന ജാതിക്കാരെ മാറ്റിനിർത്തിയ സവർണ്ണ വ്യവസ്ഥയോട് പോരാടേണ്ടത് അവരുടെ വേഷവിധാനങ്ങൾ അനുകരിച്ചുകൊണ്ടല്ല, മറിച്ച് വിദ്യ കൊണ്ടും സംഘടന കൊണ്ടും ശക്തിപ്പെട്ടാകണം എന്നതായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാട്. പൂണൂൽ ധരിക്കുന്നതിന് തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളെ ആധാരമാക്കിയുള്ള ന്യായീകരണങ്ങൾ നിരത്തുമ്പോൾ, ഈ തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ പോലും ഒരിക്കൽ ഈഴവർക്ക് വിലക്കപ്പെട്ടിരുന്നുവെന്ന് ഓർക്കേണ്ടതുണ്ട്. ഇതുകൊണ്ടു തന്നെ താന്ത്രിക വിദ്യയിലേർപ്പെടുന്ന യുവാക്കൾ പൂണൂൽ ധരിക്കുന്നതിൽ പുനർവിചിന്തനം നടത്തണമെന്ന് ആലുവ അദ്വൈത ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ധർമ ചൈതന്യ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

Summary

G. Sudhakaran’s statement that Ezhavas wear the sacred thread because they harbour Brahminical pride within them has sparked controversy. He had remarked that the Ezhava community consists of non-Brahmins who carry Brahminical culture in their hearts, and that Ezhavas believe religious rituals are valid only when performed wearing the sacred thread.

However, Sree Narayana Guru never supported the practice of Ezhavas wearing the sacred thread. To challenge caste-based hierarchies and rituals, the Guru used his characteristic humour to correct some members of the Ezhava community who had begun wearing the sacred thread in imitation of Brahmins

Madism Digital
madismdigital.com