കോൺഗ്രസ് പടലപ്പിണക്കത്തിൽ പുതിയ ട്വിസ്റ്റ്! സണ്ണി ജോസഫ് പുറത്തേക്ക്? ഹൈക്കമാൻഡിന് റിപ്പോർട്ട്, പിടിമുറുക്കി സതീശൻ പക്ഷം

ഫണ്ട് വിതരണത്തിലെ വീഴ്ചയും മുണ്ടക്കൈ കണക്കിലെ അതൃപ്തിയും തിരിച്ചടിയായി; പേരാവൂരിൽ തളച്ചിടപ്പെട്ട സണ്ണി ജോസഫിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ മുതിർന്ന നേതാക്കൾ ഒന്നിക്കുന്നു
VD Satheeshan _Sunny Joseph
VD Satheeshan _Sunny Joseph
Published on

കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് സണ്ണി ജോസഫിനെ നീക്കാൻ ആലോചന. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ളവർ സണ്ണി ജോസഫിനു എതിരാണ്. സണ്ണി ജോസഫിനെതിരെ ഹൈക്കമാൻഡിനു പരാതി ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് ഫലം വന്നാൽ തൊട്ടുപിന്നാലെ കെപിസിസി നേതൃത്വത്തിൽ മാറ്റം വേണമെന്നാണ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ അഭിപ്രായം. തിരഞ്ഞെടുപ്പ് സമയത്ത് കെപിസിസി അധ്യക്ഷനെന്ന നിലയിൽ സണ്ണി ജോസഫ് പരാജയമായിരുന്നെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ദേശീയ നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

VD Satheeshan _Sunny Joseph
'കെ.സിക്ക് വേണ്ടി കെ.എസ്'; മുഖ്യമന്ത്രിപ്പോര് ഡല്‍ഹിയിലേക്ക്, ഒന്നും മിണ്ടാതെ സതീശന്‍

മൂന്ന് പ്രധാന ആരോപണങ്ങളാണ് സണ്ണി ജോസഫിനെതിരെ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തിൽ കെപിസിസിക്കു വീഴ്ചയുണ്ടായിട്ടുണ്ടെന്നത് പ്രധാന ആരോപണം. മണ്ഡലങ്ങളിലേക്കുള്ള ഫണ്ട് കൃത്യമായി വിതരണം ചെയ്യാൻ സാധിക്കാത്തത് കെപിസിസി അധ്യക്ഷന്റെ വീഴ്ചയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തിരഞ്ഞെടുപ്പ് വേളയിൽ കെപിസിസി നാഥനില്ലാ കളരിയായിരുന്നെന്നും ആരോപണമുണ്ട്. പേരാവൂരിൽ സ്ഥാനാർഥിയായതിനാൽ സണ്ണി ജോസഫിനു സംസ്ഥാന കോൺഗ്രസിനെ നയിക്കാൻ സാധിച്ചില്ല. തിരഞ്ഞെടുപ്പ് സമയത്ത് സണ്ണി ജോസഫ് കെപിസിസി ഓഫീസിൽ ഇല്ലായിരുന്നു. ഇതെല്ലാം മുന്നിൽകണ്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരാൾക്കു താൽക്കാലിക ചുമതല നൽകാൻ ആലോചിച്ചത്. എന്നാൽ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയില്ലെന്ന് ശാഠ്യം പിടിക്കുകയായിരുന്നു സണ്ണി ജോസഫ്. കെപിസിസി അധ്യക്ഷൻ പൂർണമായും മണ്ഡലത്തിൽ തളച്ചിടപ്പെടുകയായിരുന്നെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് വിമർശനം.

VD Satheeshan _Sunny Joseph
കിങ് മേക്കർ കെ.സി? അധികാരം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത; 'മുഖ്യമന്ത്രി വോട്ടെടുപ്പിന്' മുന്നിട്ടിറിങ്ങി കെ.എസ്

മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസത്തിനായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ കെപിസിസി അധ്യക്ഷൻ പുറത്തുവിട്ടതിലും അതൃപ്തിയുള്ളവരുണ്ട്. സണ്ണി ജോസഫ് കണക്ക് പുറത്തുവിട്ടതിനു പിന്നാലെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൽഡിഎഫ് ഇത് ആയുധമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയാണ് ഫണ്ട് പിരിവിന്റെ കണക്കുകൾ പുറത്തുവിട്ടത്. ഇത് ഒഴിവാക്കേണ്ടതായിരുന്നെന്നാണ് മറ്റൊരു വിമർശനം.

പേരാവൂരിൽ സണ്ണി ജോസഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായപ്പോൾ കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല മറ്റൊരു നേതാവിനെ ഏൽപ്പിക്കാൻ സംസ്ഥാന നേതൃത്വത്തിൽ തന്നെ ആവശ്യം ഉയർന്നിരുന്നു. താൻ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞുവരുമ്പോൾ തൽസ്ഥാനത്ത് തുടരാൻ സാധിക്കില്ലെന്ന ആശങ്കയെ തുടർന്നാണ് സണ്ണി ജോസഫ് അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിച്ചത്.

VD Satheeshan _Sunny Joseph
കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: കസേരക്കളിക്കെതിരെ എം.കെ. രാഘവൻ; ലീഗ് നേതൃത്വത്തിന് കടുത്ത അതൃപ്തി

English Summary: Senior Congress leaders, including V.D. Satheesan and Ramesh Chennithala, have reportedly approached the High Command seeking the removal of Sunny Joseph from the KPCC President post. The move follows a critical report by AICC General Secretary Deepa Das Munshi, citing failures in election fund distribution and his absence from the party headquarters during the campaign. Additionally, Joseph faces backlash for prematurely releasing relief fund figures without consulting the Opposition Leader, a move that allegedly handed a political weapon to the LDF.

Madism Digital
madismdigital.com