മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം: സുരേഷ് ഗോപി വിചാരണ നേരിടണം, വിനയായത് എന്ത്?

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ച സുരേഷ് ഗോപിയുടെ ഫ്‌ളക്‌സുകള്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് ഹര്‍ജി
മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം: സുരേഷ് ഗോപി വിചാരണ നേരിടണം, വിനയായത് എന്ത്?
Published on

തൃശൂർ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് സുരേഷ് ഗോപിക്കെതിരായ ഹർജിയിലെ ആരോപണം.

എന്താണ് പരാതി?

മതചിഹ്നങ്ങള്‍ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും സുരേഷ് ഗോപി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അതിനാൽ ജനപ്രാതിനിധ്യ നിയമത്തിലെ 123 പ്രകാരം സുരേഷ് ഗോപി നിരവധി അതിനാല്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയിലെ ആവശ്യം. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് എ.എസ്. ആണ് ഹർജിക്കാരൻ.

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്ന സമയത്ത് സുരേഷ് ഗോപി വോട്ടർമാർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തതായി ഹർജിക്കാരൻ ആരോപിക്കുന്നു. 'ബിജെ പി തൃശൂർ' ഫെയ്സ്ബുക്ക് പേജില്‍ പരസ്യമായി മതം പറഞ്ഞ് വോട്ട് ചോദിച്ചതും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ച സുരേഷ് ഗോപിയുടെ നിരവധി ഫ്‌ളക്‌സുകള്‍ പ്രദര്‍ശിപ്പിച്ചതും എന്‍ഡിഎയുടെ താരപ്രചാരകനായ എ പി അബ്ദുള്ളക്കുട്ടി 'ശ്രീരാമനെ മനസ്സില്‍ വിചാരിച്ച് വോട്ട് ചെയ്യണം' എന്ന് പറഞ്ഞതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് പരാതി നൽകുകയും എംപിയുടെ ഇലക്ഷൻ ഏജന്റിന് പരാതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാൽ, മറുപടി ലഭിച്ചില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചാരണം: സുരേഷ് ഗോപി വിചാരണ നേരിടണം, വിനയായത് എന്ത്?
അസം എംഎൽഎമാരുടെ സ്വത്ത് അഞ്ചു വർഷം കൊണ്ട് വർധിച്ചത് 80 ശതമാനത്തിലധികം; മുൻപിൽ ബിജെപി

കോടതി പറഞ്ഞതെന്ത്?

തനിക്കെതിരായ ഹർജി നിലനിൽക്കില്ലെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈക്കോടതിയിൽ സുരേഷ് ഗോപി സമർപ്പിച്ച ഇടക്കാല അപേക്ഷയിലെ ആവശ്യം. എന്നാലിത് കോടതി തള്ളുകയായിരുന്നു. സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, തൃശൂർ പച്ചക്കറി മാർക്കറ്റിലും പൊതു സ്ഥലങ്ങളിലും സുരേഷ് ഗോപി കുട വിതരണം ചെയ്തതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഹർജിയിലെ ആരോപണം കോടതി റദ്ദാക്കിയിട്ടുണ്ട്.

സുരേഷ് ഗോപിയുടെ പ്രതികരണം

തന്റെ പക്ഷത്ത് ന്യായമുണ്ടെന്നും മേല്‍ക്കോടതിയെ സമീപിച്ച് ന്യായം ബോധിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേസ് കൊടുത്തവര്‍ക്ക് അവകാശമുള്ളതുപോലെ മേല്‍ക്കോടതിയെ സമീപിക്കാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ വി എസ് സുനിൽ കുമാറിനെ 74,686 വോട്ടിനാണ് സുരേഷ് ഗോപി തൃശൂര്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

English summary: The Kerala High Court has ruled that a petition seeking cancellation of Suresh Gopi’s Lok Sabha membership from Thrissur is maintainable and that he must face trial. The petition, filed by AIYF leader A S Binoy, alleges that Suresh Gopi attempted to influence voters during the 2024 election campaign by using religious symbols and appealing to religious sentiments.

Related Stories

No stories found.
Madism Digital
madismdigital.com