

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത സിപിഎമ്മും എൽഡിഎഫും നേരിടുന്നത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ്, 2025 തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ വൻ തിരിച്ചടി നേരിട്ട ഇടതുമുന്നണി ഇതിൽനിന്നും ഒരു പാഠവും പഠിച്ചില്ലെന്നാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ജനം ബാലറ്റിലൂടെ തിരുത്താൻ തയാറായി നിൽക്കുമ്പോഴും ഇതിനെ അവഗണിക്കുന്നതോ തിരിച്ചറിയാത്തതോ ആയ നിലപാടായിരുന്നു മുന്നണിയെ നയിക്കുന്ന സിപിഎം ഈ മൂന്നു തിരഞ്ഞെടുപ്പുകളിലും സ്വീകരിച്ചത്.
ക്യാപ്റ്റൻ എന്ന് പാർട്ടി വിശേഷണം നൽകിയ പിണറായി വിജയനെതിരെ ജനവികാരം ശക്തമാണെന്ന് ജനം കിട്ടുന്ന എല്ലാ സന്ദർഭങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടും സിപിഎം അത് കണിക്കിലെടുത്തേയില്ല. പിണറായി 3.0 എന്ന് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ മുന്നോട്ടുവച്ച പാർട്ടി തുടർഭരണം ന്യായമായും കിട്ടുമെന്ന് ഉറച്ചുവച്ചു. അതിനുള്ള കാരണങ്ങളും തിരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങുന്നതിനു തൊട്ടുമുൻപ് വരെയും പാർട്ടി നേതാക്കളും അണികളും അന്ധമായി പൊതുവിടങ്ങളിൽ പറഞ്ഞു. 78-80 സീറ്റ് ഉറപ്പായും ലഭിക്കുമെന്നായിരുന്നു പാർട്ടിയുടെ പ്രതീക്ഷ.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ധർമടത്ത് പിണറായി വിജയൻ വിറച്ചു ലീഡ് നേടിയ വാർത്തകൾ പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. ഭരണ വിരുദ്ധ വികാരമുണ്ടായിരുന്നില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ ഉറച്ച വിശ്വാസങ്ങൾക്ക് വരും ദിവസങ്ങളിൽ പാർട്ടി ശക്തമായ ചോദ്യങ്ങളാണ് നേരിടേണ്ടി വരുക. ഇപ്പോൾ തന്നെ അത്തരം പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നുതുടങ്ങി.
കേരളത്തിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പാർട്ടിക്കുള്ളിലും പുറത്തും പലരും ചൂണ്ടിക്കാട്ടിയപ്പോഴും നേതൃത്വം ഗൗനിച്ചിരുന്നില്ലെന്നു മാത്രമല്ല, അത്തരം പ്രസ്താവനകളെ പാടെ തള്ളിക്കളയുകയായിരുന്നു നേതൃത്വം ചെയ്തിരുന്നത്. കേരളം ഒന്നടങ്കം പാർട്ടിയോടുകൂടെ ഇനിയും നിൽക്കുമെന്നായിരുന്നു പാർട്ടി സെക്രട്ടറി നിരന്തരം വാർത്താ സമ്മേളനങ്ങളിൽ പറഞ്ഞിരുന്നത്. സ്ഥാനാർത്ഥി നിർണയത്തിലും പക്ഷപാതനിലപാട് കാണിച്ചെന്ന പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾപോലും നേതൃത്വം അടിച്ചമർത്തി.
പാർട്ടിഗ്രാമങ്ങളിൽപോലും അണികൾ കൈവിട്ട കാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് ഫലങ്ങളിൽ കാണാൻ സാധിക്കുന്നത്. ന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ച് ഭരിച്ചിരുന്ന സിപിഎം നിലപാട്, ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടുകൂടി ഭൂരിപക്ഷ സൗഹൃദങ്ങളുമായി അടുക്കുന്നതായിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ പരാമർശങ്ങൾ നടത്തിയ സമുദായ നേതാക്കളെ സിപിഎം മന്ത്രി സന്ദർശിക്കുകപോലുമുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ ഈ നിലപാടിനെ പുനർവിചിന്തനം നടത്തിയില്ലെന്നു മാത്രമല്ല നിരന്തരം വർഗീയത പ്രസംഗിച്ച വെള്ളാപ്പള്ളിയെ ചേർത്തു നിർത്തുന്നതാണ് ജനങ്ങൾ കണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത്പോലും വർഗീയ പ്രസ്താവനകൾ പാർട്ടി നേതാക്കളിൽനിന്ന് വന്നത് വൻതിരിച്ചടിയായി. നേതാക്കൾ പ്രസ്താവനകൾ ഇറക്കുന്നത് ശ്രദ്ധിക്കണമെന്ന് പാർട്ടി ദേശീയ സെക്രട്ടറിക്ക് വിമർശിക്കേണ്ടിവന്നു. മുസ്ലിം വോട്ടുകളുടെ ധ്രുവീകരണത്തിനൊപ്പം ക്രിസ്ത്യൻ വോട്ടുകളും യുഡിഎഫിലേക്ക് ഒഴുകി.
ന്യൂനപക്ഷങ്ങളെ പാടെ അവഗണിച്ച് വെള്ളാപ്പള്ളി നടേശനുമായുണ്ടാക്കിയ ബന്ധം പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അയ്യപ്പ സംഗമത്തിന് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതും തുടർച്ചയായി അതിനെ ന്യായീകരിച്ചതും സിപിഎമ്മിനെ ജനങ്ങളിൽനിന്ന് അകറ്റി. രക്തസാക്ഷി ഫണ്ട് വിവദവുമായി ബന്ധപ്പെട്ട കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളോടും സ്ഥാനാർത്ഥി നിർണയത്തിൽ സ്വജന പക്ഷപാതിത്വമുണ്ടെന്ന ഗോവിന്ദന്റെ പ്രസ്താവനയോടുമുള്ള പാർട്ടിയുടെ നിലപാലും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. സ്വർണ്ണക്കടത്ത് കേസ്, മാസപ്പടി വിവാദം,ആശാ സമരം, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, ശബരിമല സ്വർണ വിവാദം, ശബരിമല സ്ത്രീ വിഷയത്തിലെ മലക്കം മറിച്ചിൽ തുടങ്ങി പാർട്ടി പുനർവിചിന്തനം നടത്താത്ത ഒട്ടേറെ കാര്യങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
ജനങ്ങൾക്കുനേരെയുള്ള പൊലീസ് അതിക്രമങ്ങളുടെ വർധനയും, പൊലീസ് അക്രമങ്ങളോടുള്ള പാർട്ടിയുടേയും മുഖ്യമന്ത്രിയുടേയും ന്യായീകരണങ്ങളും തിരിച്ചടിയായി. നെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. ഘടക കക്ഷിയായ സിപിഐയുടെ ശക്തമായ പ്രതിഷേധമുണ്ടായിട്ടുകൂടി പൂരം കലക്കൽ ആരോപണങ്ങളിൽ അജിത് കുമാറിന്റെ പങ്കിനെ ലാഘവത്തോടെ കണ്ടതും കുറ്റവിമുക്തനാക്കിയതും അണികൾക്ക്പോലും മുറുമുറുപ്പ് ഉണ്ടായിരുന്നു.
English Summary: The CPI(M) faced a major backlash due to controversial communal statements by leaders and the government’s perceived protection of high-ranking police officials despite serious allegations.Strategic blunders, such as prioritizing ties with Vellappally Nateshan over minority concerns and internal disputes regarding candidate selection and martyr funds, alienated both the public and party workers.Unresolved scandals like the gold smuggling case, the Karuvannur bank scam, and inconsistent stances on the Sabarimala issue culminated in a significant loss of voter trust.