

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നു. നിലവില്‍ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ എഫ്‌ഐഐര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. വയനാട് കാക്കവയല്‍ സ്വദേശിയും മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയുമായ എബേല്‍ അഗസ്റ്റിനാണ് പ്രതി. ഇയാളുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴു പേരാണ് നിലവില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എബേല്‍ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഡിസിപിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിന്റെ വ്യാപ്തി വെളിപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി എബേലിനെ അറസ്റ്റ് ചെയ്യുമെന്നും ഡിസിപി കെ എസ് സഹന്‍ഷാ പറഞ്ഞു. കേസില്‍, സൈബര്‍ പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കി മുന്നോട്ട് പോകാന്‍ ആണ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി പ്രതിയുടെ മൊബൈല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും.
പെണ്‍കുട്ടികളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍, പോസ്റ്റുകള്‍ എന്നിവയില്‍ നിന്നും അനുവാദമില്ലാതെ എടുത്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് കേസ്. പ്രതി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് കണ്ടെത്തല്‍. പരാതി ഉയര്‍ന്നതിന് പിന്നാലെ എബേല്‍ അഗസ്റ്റിനെ മെഡിക്കല്‍ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ക്രിമിനല്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍.
അതേസമയം, അബേലിന് എതിരെ ചദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. പൊലീസ് നിസ്സാര വകുപ്പുകള്‍ ചുമത്തിയതു കൊണ്ടാണ് പ്രതിക്കു ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്‍.എച്ച്.സാലിഹ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനുമുമ്പില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. പരാതിക്കാരായ എല്ലാ വിദ്യാര്‍ഥിനികളുടേയും മൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. മൊഴി നല്‍കാന്‍ കയറിയ വിദ്യാര്‍ഥിനികളുടെ വീഡിയോ ചില പോലീസുകാര്‍ അനുമതിയില്ലാതെ പകര്‍ത്തി. ഇതോടെ വിദ്യാര്‍ഥി പ്രതിഷേധത്തിന്റെ രീതി മാറി. 11 സീനിയര്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒറ്റ എഫ്ഐആര്‍ മാത്രമാണ് എടുത്തതെന്നാണ് പരാതിക്കാര്‍ പറയുന്നത്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ പരാതി നല്‍കും. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെത്തി വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.
പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ഐടി ആക്ടിലെയും ബിഎന്‍എസിലെയും ബാധകമായ വകുപ്പുകള്‍ ചേര്‍ത്താണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും കോടതിയാണ് ജാമ്യം അനുവദിച്ചതെന്നും എസിപി പറഞ്ഞു.
The investigation into the alleged morphing and circulation of MBBS students' photographs from Thiruvananthapuram Medical College on social media is widening. Police have so far registered three cases and are preparing to file additional FIRs as the probe expands. The accused, Abel Augustine, a third-year MBBS student from Kakkavayal in Wayanad, is at the center of the investigation. Police have also placed several of his associates under surveillance as they examine the extent of the case and potential involvement of others.