നിതിൻ രാജിന്റെ മരണം: ഡോ.റാം ആന്ധ്രയിൽ തന്നെ, ഫോൺ ഉപയോഗമില്ല; പക്ഷേ വിപുലമായ 'നെറ്റ്‌വർക്ക്'

ടിഡിപിയുടെ പ്രാദേശിക നേതാവാണ് റാമിന്റെ സഹോദരൻ, ഇത് ആദ്യ നാളുകളിൽ റാം ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം
നിതിൻ രാജിന്റെ മരണം:
ഡോ.റാം ആന്ധ്രയിൽ തന്നെ, ഫോൺ ഉപയോഗമില്ല; പക്ഷേ വിപുലമായ 'നെറ്റ്‌വർക്ക്'
Published on

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റ്ൽ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്തിട്ട് മൂന്നു മാസം പിന്നിടുന്നു. ഒന്നാം പ്രതിയായ, കോളജിലെ പത്തോളജി വിഭാഗം മുൻ മേധാവിയും അധ്യാപകനുമായ ഡോ.റാമിനെ ഇതുവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയാണ് നിലവിൽ ഇയാൾ.

കേസിൽ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതിയും തള്ളിയതോടെയാണ് ഇയാൾക്കായി ക്രൈംബ്രാഞ്ച് അന്വേഷണം കടുപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനം മുഴുവൻ അരിച്ചുപെറുക്കുകയാണ് ക്രൈംബ്രാഞ്ച്. പക്ഷേ ഒരു തുമ്പും ലഭ്യമല്ല.

റാമിന്റെ സ്വന്തം നാടാണ് ആന്ധ്രപ്രദേശ്. ഇവിടെ ഇയാൾക്ക് വലിയ പിടിപാടുമുണ്ട്. ടിഡിപിയുടെ പ്രാദേശിക നേതാവാണ് റാമിന്റെ സഹോദരൻ. ഇത് ഒളിവിൽ കഴിയുന്നതിന്റെ ആദ്യ നാളുകളിൽ റാം ഏറെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ നിലവിൽ ഇദ്ദേഹം സഹായം നൽകുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

നിരന്തരം സഞ്ചരിക്കുകയാണ് റാം എന്നും റിപ്പോർട്ടുകളുണ്ട്. ഗ്രാമപ്രദേശങ്ങളിൽ അപരിചിതരായ ആളുകളെ കാണുമ്പോൾ തന്നെ വിവരം ലഭിക്കുകയും അവിടെ നിന്ന് രക്ഷപെടുകയുമാണ്. റാം ഫോൺ ഉപയോഗിക്കുന്നില്ല. അടുപ്പമുള്ള ആരുമായും ബന്ധപ്പെടുന്നുമില്ല. ഇതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്.

നിതിൻ രാജിന്റെ മരണം:
ഡോ.റാം ആന്ധ്രയിൽ തന്നെ, ഫോൺ ഉപയോഗമില്ല; പക്ഷേ വിപുലമായ 'നെറ്റ്‌വർക്ക്'
`കാണേണ്ട, അവനെ കൊന്നവരെ'; പ്രിൻസിപ്പലിനെ കാണാതെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽനിന്ന് മടങ്ങി നിതിൻ രാജിന്റെ പിതാവ്

നിലവിൽ റാം ഒളിച്ചുതാമസിക്കുന്ന സ്ഥലം നിരീക്ഷണത്തിലാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ എ സ് പി സുധീർ കല്ലൻ അറിയിക്കുന്നുണ്ട്. റാം ആന്ധ്രവിട്ട് പോയിട്ടില്ലെന്നും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. നിലവിൽ അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ തുടരുകയാണ്. ക്രൈംബ്രാഞ്ചിലെ കൂടുതൽ ഉദ്യോഗസ്ഥർ ഉടൻ ആന്ധ്രയ്ക്കു തിരിക്കും.

2026 ഏപ്രിൽ 10-നാണ് നിതിൻ കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി മരിക്കുന്നത്. ഇത് ആത്മഹത്യയല്ല, മറിച്ച് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും ജാതിവിവേചനവും മൂലമുണ്ടായ 'ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ' ആണെന്നാണ് കുടുംബവും സഹപാഠികളും അന്ന് തന്നെ ആരോപിച്ചിരുന്നു.

നിതിൻ രാജ് വലിയ തോതിലുള്ള മാനസിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ-വീഡിയോ തെളിവുകൾ പിന്നീട് പുറത്തുവന്നു. കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയായിരുന്ന ഡോ. എം. കെ. റാം, അധ്യാപികയായ ഡോ. സംഗീത നമ്പ്യാർ എന്നിവർ നിതിനെ നിരന്തരമായി അധിക്ഷേപിച്ചിരുന്നതായി സഹപാഠികളുടെ വെളിപ്പെടുത്തലുമുണ്ടായി. നിതിന്റെ ജാതി, കറുത്ത നിറം, മാതാപിതാക്കൾ ദിവസക്കൂലിക്കാരാണ് എന്ന വസ്തുത എന്നിവയെല്ലാം മുൻനിർത്തി ക്ലാസ് റൂമിലും സ്റ്റാഫ് റൂമിലും വെച്ച് പരസ്യമായി അപമാനിച്ചിരുന്നതായി കുടുംബവും ആരോപിക്കുന്നുണ്ട്.

നിതിൻ രാജിന്റെ മരണം:
ഡോ.റാം ആന്ധ്രയിൽ തന്നെ, ഫോൺ ഉപയോഗമില്ല; പക്ഷേ വിപുലമായ 'നെറ്റ്‌വർക്ക്'
രാജ്യത്ത് പകുതിയിലേറെയും ജില്ലകളിൽ മഴയിൽ വൻ കുറവ്, നെല്‍ക്കൃഷിക്ക് കനത്ത തിരിച്ചടി; അരിവില പൊള്ളുമോ?

ലോൺ ആപ്പ് വിവാദം

മരണത്തിനു തൊട്ടുമുമ്പ് നിതിൻ ഒരു ഓൺലൈൻ ലോൺ ആപ്പിൽനിന്ന് 14,000 രൂപ കടമെടുത്തിരുന്നു. ഈ ആപ്പിലെ റിക്കവറി ഏജന്റുമാർ നിതിനെ ഭീഷണിപ്പെടുത്തുകയും ഫോണിലെ കോൺടാക്റ്റുകൾ ഹാക്ക് ചെയ്ത് ഒരു അധ്യാപികയെ വിളിക്കുകയും ചെയ്തതായാണ് വിവരം. ഇതിനെത്തുടർന്ന് കോളേജ് പ്രിൻസിപ്പൽ നിതിനെ വിളിപ്പിച്ചു ശകാരിച്ചിരുന്നു. ഈ സംഭവമാണ് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആത്മഹത്യയുടെ പെട്ടെന്നുള്ള കാരണമെന്നു വാദിക്കാൻ ശ്രമിച്ചത്. ലോൺ ആപ്പിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവുമാണ് അധ്യാപകർക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇതിൽ സംഗീത നമ്പ്യാർക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Summary

Three months have passed since the suicide of Nithin Raj, a first-year BDS student at Kannur's Anjarakandy Dental College. However, police are yet to take into custody the first accused, Dr. Ram, the college's former Head of the Department of Pathology. Investigators say he is currently absconding, frequently changing locations across Andhra Pradesh to evade arrest.

The Crime Branch intensified its search after the Supreme Court rejected Dr. Ram's anticipatory bail plea. For the past two weeks, officials have been conducting an extensive statewide search, but so far, they have found no trace of him.

Madism Digital
madismdigital.com