വാൽപ്പാറയിൽ പുലി ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു

പുലി ഭക്ഷിച്ച നിലയിൽ ഇന്ന് രാവിലെ വയോധികയുടെ മൃതദേഹം കണ്ടെത്തി
വാൽപ്പാറയിൽ പുലി ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു
Published on

ചാലക്കുടി: പുലി ഭീതിയിൽ വീണ്ടും വാൽപ്പാറ. എന്നാസ്സി അമ്മാൾ (70) എന്ന വയോധികയെ പുലി കൊന്നു. ഷോളയാർ ഡാമിന് സമീപമുള്ള ഇവരുടെ വീടിന് അടുത്തായി പുലി ഭക്ഷിച്ച നിലയിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തി. പരിസരനിവാസികൾ ഭീതിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

വാൽപ്പാറയിൽ പുലി ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചു
വിടചൊല്ലാനാവാതെ ഒരു ഗ്രാമം! വാൽപ്പാറ ദുരന്തത്തിൽ മരിച്ച എട്ടുപേർക്കും അന്ത്യയാത്ര; വിങ്ങലായി അജിത ടീച്ചറുടെ ഓർമ്മകൾ

ശനിയാഴ്ച രാത്രി മുതൽ കാണാതെയായ എന്നാസി അമ്മാൾക്കായുള്ള തിരച്ചിലുകൾ നടത്തി വരുകയായിരുന്നു. വൈകിട്ട് 5 മണിയോടെ ഭക്ഷണം നൽകാൻ വന്ന മകനായിരുന്നു അവരെ അവസാനമായി കണ്ടത്. എന്നാൽ, രാത്രി വൈകി തിരിച്ചെത്തിയപ്പോഴായിരുന്നു അമ്മയെ കാണാതായ വിവരം മനസ്സിലാക്കിയതോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശേഷം ഇന്ന് പുലർച്ചെയാണ് മൃതദേഹത്തിന്റെ പകുതിഭാഗം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ പുലിയാണെന്ന് സ്ഥിരീകരിച്ചത് വനപാലകരുടെ പരിശോധനയിലാണ്. റോഡിന് സമീപത്തുള്ള കാനയിൽ നിന്നായിരുന്നു എന്നാസി അമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്.

English Summary: An elderly woman was killed and partially eaten by a tiger near Sholayar Dam in Valparai, triggering renewed fear among residents.

Related Stories

No stories found.
Madism Digital
madismdigital.com