ഉണ്ണി മുകുന്ദന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹം; പരിഗണിക്കുന്നത് പാലക്കാട്?

മാങ്കുട്ടത്തില്‍ വീണ്ടും ജനവിധി തേടിയാല്‍, കോണ്‍ഗ്രസിന് ഇപ്പോഴുള്ള പ്രതിച്ഛായ നഷ്ടമാകുമെന്ന് വിലയിരുത്തലിലാണ് നിരീക്ഷകര്‍. ഷാഫി 'ഫാക്ടറും' പാലക്കാട് പ്രതിഫലിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്.
ഉണ്ണി മുകുന്ദന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹം; പരിഗണിക്കുന്നത് പാലക്കാട്?
Published on

പാലക്കാട്: നടന്‍ ഉണ്ണി മുകുന്ദന്‍ ബിജെപി ടിക്കറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. പാലക്കാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ തുടങ്ങിയവരുടെ പേരുകള്‍ സജീവമായി ഉയര്‍ന്നു കേട്ടിരുന്നെങ്കിലും സെലിബ്രറ്റി സ്റ്റാറ്റസുള്ളയാള്‍ക്ക് സീറ്റ് നല്‍കാനാണ് നേതൃത്വത്തിന് താല്‍പ്പര്യമെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതേസമയം വാര്‍ത്തയില്‍ യാതൊരു സ്ഥിരീകരണവും താരമോ ബിജെപിയോ നല്‍കിയിട്ടില്ല.

രാഹുല്‍ മാങ്കുട്ടത്തില്‍ വീണ്ടും പാലക്കാട് നിന്ന് ജനവിധി തേടിയാല്‍, കോണ്‍ഗ്രസിന് ഇപ്പോഴുള്ള പ്രതിച്ഛായ നഷ്ടമാകുമെന്ന് വിലയിരുത്തലിലാണ് നിരീക്ഷകര്‍. ഷാഫി പറമ്പില്‍ 'ഫാക്ടറും' പുതിയ സാഹചര്യത്തില്‍ പാലക്കാട് പ്രതിഫലിക്കില്ലെന്നും വിലയിരുത്തലുകളുണ്ട്. സാഹചര്യങ്ങളിലുണ്ടായ മാറ്റം ബിജെപിക്കാണ് അനുകൂലമായി വരുകയെന്ന നിഗമനത്തിലാണ് രാജീവ് ചന്ദ്രശേഖരന്റെ പാളയം. ശക്തനായൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ചെറിയ ഭൂരിപക്ഷത്തില്‍ വിജയിക്കാമെന്ന് ഇടത് പാളയത്തിലും വിലയിരുത്തലുണ്ട്.

ഉണ്ണി മുകുന്ദന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് അഭ്യൂഹം; പരിഗണിക്കുന്നത് പാലക്കാട്?
'ദ്രവിച്ച ആശയങ്ങൾക്ക് പ്രസക്തിയില്ല'; ഇടതുശബ്ദമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ

അതേസമയം ത്രികോണ പോരാട്ടം ഉറപ്പിച്ച മണ്ഡലത്തില്‍ സെലിബ്രറ്റി സ്ഥാനാര്‍ത്ഥിക്ക് പകരം പാര്‍ട്ടിയുടെ മികച്ച നേതാക്കളെ കൊണ്ടുവരണമെന്ന് പാലക്കാട് ബിജെപി പ്രാദേശിക നേതൃത്വത്തിന് ആഗ്രഹങ്ങളുണ്ട്. ഇക്കാര്യത്തില്‍ പ്രശാന്ത് ശിവന്‍ ഔദ്യോഗിക പ്രസ്താനവകളൊന്നും നടത്തിയിട്ടില്ലെങ്കിലും നേതൃത്വത്തിന് സമ്മര്‍ദ്ദങ്ങള്‍ ചെലുത്താന്‍ ജില്ലാ നേതൃത്വം ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. രാജീവ് ചന്ദ്രശേഖരന്‍ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബിജെപിക്ക് ഇത്തവണ ജീവന്മരണ പോരാട്ടമാണ്.

English Summary: Rumors suggest Malayalam actor Unni Mukundan may contest the upcoming Kerala Assembly elections on a BJP ticket from Palakkad.

Related Stories

No stories found.
Madism Digital
madismdigital.com