'കുറ്റ്യാടിയിലെ വേദിയിൽ അച്ചടക്ക ലംഘനമോ അച്ചടക്ക കുറവോ ഉണ്ടായിട്ടില്ല'; വി ഡി സതീശൻ

വി ഡി സതീശന് മുൻപ് വേദിയിൽ ഷാഫിയെ വിളിക്കണമെന്ന ആവശ്യം ഉയർന്നതോടെ, വീണ്ടും ഷാഫി പറമ്പിലിനെ വിളിക്കാനായി തയ്യാറായ പ്രമോദ് കക്കട്ടിലിനെ അദ്ദേഹം തടയുകയായിരുന്നു
V D Satheesan
V D Satheesan
Published on

കോഴിക്കോട്: പുതുയുഗ യാത്രക്കിടെ കുറ്റ്യാടിയിലെ വേദിയിൽ നടന്ന പിടിവലിയിൽ വിശദീകരണം നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾ സംഭവം വലുതാക്കി കാണിക്കുകയാണെന്നും, അത് കുടുംബത്തിലെ സ്നേഹകൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്നത് പച്ചക്കള്ളമാണെന്നും സതീശൻ പറഞ്ഞു. വേദിയിലെത്തിയ ഷാഫി പറമ്പിൽ എം പിയും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിലാണ് പിടിവലി ഉണ്ടായത്.

അതേസമയം, കാണികൾ ഷാഫി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിളിച്ചതാണെന്നും. നേരത്തെ തന്നെ സംസാരിക്കില്ലെന്ന് അറിയിച്ച ഷാഫി തന്നെ തടഞ്ഞതാണെന്നും പ്രമോദ് കക്കട്ടിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശരിയാണെന്നും ഷാഫി തന്നെയാണ് അദ്ദേഹത്തിന്റെ പ്രസംഗം വേണ്ടെന്നും പകരം തന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. എന്നാൽ വേദിയിൽ അച്ചടക്ക ലംഘനമോ അച്ചടക്ക കുറവോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാഥാ ക്യാപ്റ്റനായ പ്രതിപക്ഷ നേതാവിന് മുൻപ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പിൽ ആയിരുന്നെന്നും, അദ്ദേഹത്തെ വിളിക്കാതെയാണ് സതീശനെ ക്ഷണിച്ചതാണ് പിടിവലിക്ക് കാരണമായത്. വി ഡി സതീശന് മുൻപ് വേദിയിൽ ഷാഫിയെ വിളിക്കണമെന്ന ആവശ്യം ഉയർന്നതോടെ, വീണ്ടും ഷാഫി പറമ്പിലിനെ വിളിക്കാനായി തയ്യാറായ പ്രമോദ് കക്കട്ടിലിനെ അദ്ദേഹം തടയുകയായിരുന്നു. വി.ഡി. സതീശൻ പ്രസംഗിച്ചതിന് പിന്നാലെ ഷാഫിയെ ക്ഷണിക്കാനായി വീണ്ടും മൈക്കി നടുത്തെത്തിയ പ്രമോദിനെ ഷാഫി വീണ്ടും തടഞ്ഞു.

എന്നാൽ അദ്ദേഹത്തെ പ്രസംഗിക്കാൻ ക്ഷണിക്കുകയായിരുന്നു. വിഷയത്തിൽ പ്രതികരിച്ച ഷാഫി പറമ്പിൽ, വേദിയില്‍ കാണുന്ന തിരക്ക് നേതാക്കളുടെതായിരുന്നില്ലെന്നും അണികളുടെയാണെന്നും ഇത്തരം നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്ന മാധ്യമങ്ങള്‍ക്ക് നന്ദി എന്നാണ് പറഞ്ഞത്.

English Summary: V.D. Satheesan denies indiscipline at Puthuyuga Yathra in Kozhikode, calls stage scuffle a minor issue exaggerated by media

Related Stories

No stories found.
Madism Digital
madismdigital.com