ധാര്‍ഷ്ട്യം മുതല്‍ ധൂര്‍ത്ത് വരെ; സതീശനെ തിരിഞ്ഞുകുത്തുന്ന ആരോപണങ്ങള്‍

മാധ്യമങ്ങളോട് ഫ്രണ്ട്‌ലി ആയി തുടങ്ങിയ മുഖ്യമന്ത്രി ഒടുവില്‍ നിങ്ങളങ്ങോട്ട് മാറി നില്‍ക്ക്, ഇവരെ മാറ്റി നിര്‍ത്ത്... നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നില്ല എന്ന് പറയുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്
ധാര്‍ഷ്ട്യം മുതല്‍ ധൂര്‍ത്ത് വരെ; സതീശനെ തിരിഞ്ഞുകുത്തുന്ന  ആരോപണങ്ങള്‍
Published on: 

കേരളത്തില്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് 130 ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പിണറായി സര്‍ക്കാരിനെതിരെ ഉന്നയിച്ച് ആക്ഷേപങ്ങൾ എല്ലാം തിരിഞ്ഞു കുത്തുന്നു. ധൂര്‍ത്ത് മുതല്‍ ധാർഷ്ട്യം വരെ പിണറായി വിജയനും ഇടത് സര്‍ക്കാരിനും എതിരെ അന്നത്തെ പ്രതിപക്ഷമായിരുന്ന യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ ഭൂരിഭാഗവും മുന്നര മാസത്തിനകം വിഡി സതീശന്‍ സര്‍ക്കാര്‍ നേരിട്ടുകഴിഞ്ഞു. മാധ്യമങ്ങളോട് ഫ്രണ്ട്‌ലി ആയി തുടങ്ങിയ മുഖ്യമന്ത്രി ഒടുവില്‍ നിങ്ങളങ്ങോട്ട് മാറി നില്‍ക്ക്, ഇവരെ മാറ്റി നിര്‍ത്ത്... നിങ്ങളോട് ഇപ്പോള്‍ സംസാരിക്കുന്നില്ല എന്ന് പറയുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി ഡി സതീശന്റെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനായത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളത്തിനും മുഖ്യമന്ത്രിയുടെ സൗമ്യത നഷ്ടപ്പെടുന്ന തലത്തില്‍ ആയിരുന്നു പ്രതികരണം. മലപ്പുറത്തേക്കുള്ള മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര സംബന്ധിച്ച് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദ്യം ഉന്നയിച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഇറങ്ങിപ്പോകാനും മുഖ്യമന്ത്രി തയ്യാറായി.

ധാര്‍ഷ്ട്യം മുതല്‍ ധൂര്‍ത്ത് വരെ; സതീശനെ തിരിഞ്ഞുകുത്തുന്ന  ആരോപണങ്ങള്‍
'വെളിപ്പെടുത്താന്‍ മനസ്സില്ല എന്നത് ദുരൂഹമായ നിലപാട്'; മുഖ്യമന്ത്രിയുടെ സ്‌പോണ്‍സേര്‍ഡ് വിമാനയാത്രയില്‍ വിവാദം കനക്കുന്നു

പിണറായി സര്‍ക്കാരിനെതിരെ ധൂര്‍ത്ത് ആരോപണം വലിയ തോതില്‍ അന്നത്തെ പ്രതിപക്ഷം ചര്‍ച്ചയാക്കിയിരുന്നു. പുതിയ വാഹനങ്ങള്‍ വാങ്ങുന്നതും ഹെലികോപ്റ്റര്‍ ഉപയോഗവും ഉള്‍പ്പെടെ ഇതിന് കാരണമായി ഉയര്‍ത്തിക്കാട്ടിയത്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്ന ധവള പത്രം ഇറക്കിയായിരുന്നു വിഡി സതീശന്‍ സര്‍ക്കാര്‍ ഭരണം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്കകം തന്നെ മന്ത്രിമാര്‍ നിരന്തരം വിദേശയാത്രകള്‍ നടത്തിയതും ആഢംബര വാഹനങ്ങള്‍ ഉപയോഗിച്ചതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.

വിദേശയാത്രകള്‍ സര്‍ക്കാര്‍ ചെലവില്‍ അല്ലെന്ന വാദം ഉയര്‍ത്തി പ്രതിരോധിക്കാനും ഇതിനിടെ ശ്രമം നടന്നു. ഇതിനിടെ ആഡംബര വാഹനം അനുമതിയില്ലാതെ ഉപയോഗിച്ച മന്ത്രി കെ എം ഷാജിയുടെ നടപടിക്ക് എതിരെ മുസ്ലിം ലീഗിന് ഉള്ളില്‍ പോലും അതൃപ്തി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റേഞ്ച് റോവര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നാണ് ലീഗ് നേതൃത്വത്തിന്റെയും നിലപാട്.

മന്ത്രിമാരുടെ വിദേശയാത്രകള്‍ വലിയ വിവാദം സൃഷ്ടിച്ചതോടെ റവന്യൂ മന്ത്രി എപി അനില്‍ കുമാര്‍ വിദേശ യാത്ര റദ്ദാക്കിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബഹ്‌റിനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയായിരുന്നു മന്ത്രി നിശ്ചയിച്ചിരുന്നത്. ഇതിനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു എങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ റദ്ദാക്കുകയായിരുന്നു.

Summary

As the V. D. Satheesan-led UDF government completes 130 days in office in Kerala, criticism is emerging that several allegations the UDF had previously levelled against the Pinarayi Vijayan government are now being directed at the new administration. Issues ranging from alleged extravagance to confrontations with the media have become subjects of political debate. The government’s relationship with the media, which initially appeared cordial, has also reportedly come under strain, with instances of journalists being asked to step aside or being denied interaction. These developments have prompted comparisons between the UDF’s earlier opposition rhetoric and the challenges it is facing after assuming power.

Madism Digital
madismdigital.com