'നയപരമായ തീരുമാനങ്ങൾ പാർട്ടിയിൽ ചർച്ച നടക്കാറുണ്ട്'; അടൂർപ്രകാശിനെ തള്ളി വി‍ ഡി സതീശൻ, തുടരുന്ന അസ്വാരസ്യം

അടൂർ പ്രകാശിന്റെ പരാതിയിൽ ഇതാദ്യമായാണ് സതീശൻ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്
'നയപരമായ തീരുമാനങ്ങൾ 
പാർട്ടിയിൽ ചർച്ച നടക്കാറുണ്ട്'; അടൂർപ്രകാശിനെ തള്ളി 
വി‍ ഡി സതീശൻ, തുടരുന്ന അസ്വാരസ്യം
Published on: 

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതികൾ തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. പാർട്ടിയുടെ നയങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണ് തീരുമാനങ്ങൾ നടപ്പാക്കുന്നതെന്നും സതീശൻ വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടൂർ പ്രകാശിന്റെ പരാതിയിൽ ഇതാദ്യമായാണ് സതീശൻ പരസ്യമായി നിലപാട് വ്യക്തമാക്കുന്നത്.

വിഡി സതീശന്റെ പ്രവർത്തനശൈലിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് പരാതി അറിയിച്ചത്. പാർട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാതെ സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും യുഡിഎഫ് കൺവീനറായ തന്നെ, പ്രധാന കാര്യങ്ങളിൽ അവഗണിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണങ്ങൾ. പല തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചു.

മഹിളാ കോൺഗ്രസ് നേതൃത്വത്തിന്റെയും മുന്നണിയിലെ ഘടകകക്ഷികളുടെയും അതൃപ്തിയും അടൂർ പ്രകാശ് ഖർഗെയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അതേസമയം, സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരിഹരിക്കുന്നതിനുള്ള ഹൈക്കമാൻഡിന്റെ ഇടപെടൽ സംബന്ധിച്ച് വ്യക്തതയായിട്ടില്ല.

'നയപരമായ തീരുമാനങ്ങൾ 
പാർട്ടിയിൽ ചർച്ച നടക്കാറുണ്ട്'; അടൂർപ്രകാശിനെ തള്ളി 
വി‍ ഡി സതീശൻ, തുടരുന്ന അസ്വാരസ്യം
അടൂർ പ്രകാശ് ഇടഞ്ഞുതന്നെ, പിന്നിൽ ഉന്നത നേതൃത്വമെന്ന് സതീശൻ ചേരി; കലങ്ങിമറിഞ്ഞ് കോൺ​ഗ്രസ്

അടൂർ പ്രകാശിന്റെ പരാതിയിൽ ഉടൻ തുടർനടപടികളുണ്ടാകുമെന്ന സൂചനകളുമില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ പരിപാടികളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ തിരക്കിലായതിനാൽ സംസ്ഥാനത്തെ പ്രശ്നപരിഹാര ചർച്ചകൾ വൈകാനാണ് സാധ്യത. ആവശ്യമെങ്കിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ വീണ്ടും ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കും. എന്നാൽ, വിഡി സതീശനെതിരായ പരാതിയിൽ ഹൈക്കമാൻഡ് എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Summary

VD Satheesan clarified that the party’s policy decisions are taken with the approval of senior leaders. With Adoor Prakash’s complaints dismissed, Congress workers are hopeful that the party’s internal differences will be resolved by the high command.

Madism Digital
madismdigital.com