'പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്'; പ്രതിപക്ഷ നേതാവ്

ഭരണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ എല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചു
'പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്'; പ്രതിപക്ഷ നേതാവ്
Published on

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയം കലർത്തി അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് ജനങ്ങൾ വിശ്വസിക്കില്ലെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത് തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ്, ഇത് ജനം വിശ്വസിക്കില്ല. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായിട്ടാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിലൂടെ 'പൊളിറ്റിക്കൽ ഡൊക്യുമെന്റേഷനാണ്' കെഎൻ ബാല​ഗോപാൽ ശ്രമിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സമരം ചെയ്യുന്ന കാലത്ത് സിപിഐഎം ആശാ വർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയും പരിഹസിക്കുകയാണ് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിറംമാറി എല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്.

സർക്കാരിന്റെ നാലര വർഷക്കാലം പ്രഖ്യാപിക്കപ്പെടാത്ത നിരവധി കാര്യങ്ങൾ ഇന്ന് പ്രഖ്യാപിക്കപ്പെട്ടു, ലക്ഷ്യം രാഷ്ട്രീയമാണ്. സമരം ചെയ്യുന്ന കാലത്ത് സിപിഐഎം ആശാ വർക്കർമാരെയും അങ്കണവാടി ടീച്ചർമാരെയും പരിഹസിക്കുകയാണ് ചെയ്തത്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ നിറംമാറി എല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്. അടുത്ത തവണ അധികാര കസേര കിട്ടില്ലെന്ന് എൽഡിഎഫിന് നന്നായിട്ട് അറിയാം. അഞ്ച് മാസമായി ട്രഷറി നിയന്ത്രണത്തിലാണ്, ശമ്പള പരിഷ്കരണം തത്വത്തിൽ നടപ്പിലാക്കേണ്ടത് അടുത്ത സർക്കാരാണ്, എന്നാൽ ഭരണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ എല്ലാം അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവെച്ചു. വിഡി സതീശൻ പറഞ്ഞു.

ഈ ബജറ്റ് നടപ്പിലാക്കാൻ പോകുന്നില്ല, യുഡിഎഫ് സർക്കാർ ബജറ്റ് പ്രഖ്യാപിക്കും, അത് മാത്രമെ നടപ്പിലാക്കൂ,

രാഷ്ട്രീയം കലർത്തി ബജറ്റിന്റെ പവിത്രതയാണ് സർക്കാർ നഷ്ടപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിക്കപ്പെട്ട 70 ശതമാനം പദ്ധതികളും പൂർത്തീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളുടെ ധവളപത്രം ഇറക്കാൻ ധനമന്ത്രി കെഎൻ ബാല​ഗോപാലിനെ വെല്ലുവിളിക്കുകയാണ്. ഈ ബജറ്റ് നടപ്പിലാക്കാൻ പോകുന്നില്ല, യുഡിഎഫ് സർക്കാർ ബജറ്റ് പ്രഖ്യാപിക്കും, അത് മാത്രമെ നടപ്പിലാക്കൂ, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. യുഡിഎഫ് സഖ്യകക്ഷിയായ മുസ്ലിം ലീ​ഗും ബജറ്റിൽ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഭരണ പരാജയത്തിന്റെ നയരേഖയാണ് ബജറ്റിലൂടെ ബോധ്യപ്പെട്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Also Read
കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം
'പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്'; പ്രതിപക്ഷ നേതാവ്

English Summary: Opposition Leader V.D. Satheesan launched a sharp attack on the Kerala Budget presented by Finance Minister K.N. Balagopal, calling it a politically motivated document designed to mislead people ahead of elections. He described it as a “budget presented with a cat sitting on an empty treasury” and accused the government of failing to implement 70% of previous announcements, dumping unfinished promises on the next government, and losing the sanctity of the budget by mixing politics.

Related Stories

No stories found.
Madism Digital
madismdigital.com