കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം

കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം
Summary

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ആറാമത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിക്കുന്നു. ആരോ​ഗ്യം, വിദ്യാഭ്യാസം, വാണിജ്യവികസനം, അടിസ്ഥാന വികസനം, ദാരിദ്ര നിർമ്മാർജനം, പട്ടികജാതി, പട്ടികവർ​ഗ വികസനം തുടങ്ങി നിർണായക മേഖലകളിൽ വൻ പ്രഖ്യാപനങ്ങള്‍.

പ്രതിപക്ഷ നേതാവിന് വി ശിവന്‍കുട്ടിയുടെ മറുപടി

ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിമർശനങ്ങൾ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് സ്വന്തം പോക്കറ്റിലേക്ക് കൂടി ഒന്ന് നോക്കുന്നത് നന്നായിരിക്കും ബജറ്റ് അവതരണത്തിന് പിന്നാലെ "ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്നും", സർക്കാർ പ്രഖ്യാപനങ്ങൾ ജനങ്ങൾ വിശ്വസിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചു കണ്ടു. ഖജനാവ് കാലിയാണെന്ന് രാപ്പകൽ പ്രസംഗിക്കുന്ന ഇതേ പ്രതിപക്ഷ നേതാവ് തന്നെയാണ് മാസാമാസം കൃത്യമായി തന്റെ അലവൻസുകൾ ഇതേ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത്. ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ബജറ്റിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയം കലർത്തി അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് ജനങ്ങൾ വിശ്വസിക്കില്ലെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത് തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ്, ഇത് ജനം വിശ്വസിക്കില്ല. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായിട്ടാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിലൂടെ 'പൊളിറ്റിക്കൽ ഡൊക്യുമെന്റേഷനാണ്' കെഎൻ ബാല​ഗോപാൽ ശ്രമിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വേതന വർദ്ധനവ്

അങ്കണവാടി, ആശാ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരകുമാർ എന്നിവരുടെ ഓണറേറിയത്തിൽ 1000 രൂപയുടെ വർദ്ധനവ്. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും വർദ്ധിപ്പിച്ചു.

കണക്ട് ടു വർക്ക്: തൊഴിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന 5 ലക്ഷം ചെറുപ്പക്കാർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ്.

തൊഴിലാളി സുരക്ഷ: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് പരിരക്ഷ.

ഗിഗ് വർക്കേഴ്സ്: ഓൺലൈൻ ഡെലിവറി തൊഴിലാളികൾക്കായി 20 കോടി രൂപയുടെ ക്ഷേമ പദ്ധതിയും 'ഗിഗ് ഹബ്ബുകളും'.

തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിലും പദ്ധതിക്കായി 1000 കോടി രൂപ അധികമായി അനുവദിച്ചു.

Also Read
മെഡിസെപ്പ് വിപുലീകരിക്കും; പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി
കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം

ജയിലുകളുടെ നവീകരണത്തിന് 47 കോടി

വനം വന്യജീവി സംരക്ഷണത്തിന് 288 കോടി

ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി

ഔഷധിക്ക് 2.3 കോടി രൂപ

സ്പോർട്സ് സയൻസ് പദ്ധതിക്ക് 6.9 കോടി

കോളേജ് സ്പോർട്സ് ലീഗിന് 2 കോടി

വിദ്യാഭ്യാസ മേഖലയക്ക് പ്രത്യേക കർമപദ്ധതി; സൗജന്യ യൂണിഫോമിന് 150 കോടി രൂപ

പൊതുവിദ്യാഭ്യാസ മേഖല

1. വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്: 1 മുതൽ 12 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി.

2. AI വിദ്യാഭ്യാസം: സ്കൂളുകളിലേക്ക് 20,000 അധിക റോബോട്ടിക് കിറ്റുകൾ കൂടി വിതരണം ചെയ്യും. ഐ.ടി അധിഷ്ഠിത പ്രവർത്തനങ്ങൾക്ക് കൈറ്റിന് 38.50 കോടി രൂപ.

3. ഭക്ഷണവും വസ്ത്രവും: ഉച്ചഭക്ഷണ പദ്ധതിക്കായി 410.66 കോടി രൂപയും സൗജന്യ കൈത്തറി യൂണിഫോമിന് 150.34 കോടി രൂപയും വകയിരുത്തി.

4. സ്കൂൾ നവീകരണം: അടിസ്ഥാന സൗകര്യ വികസനത്തിന് 167 കോടി രൂപ.

5. പ്രത്യേക പാക്കേജ്: ഗോത്രമേഖലയിലെ സ്കൂളുകൾക്കായി 60 കോടി രൂപയുടെ 'സ്പെഷ്യൽ എൻറിച്ച്മെന്റ് പദ്ധതി'.

തിരുവനന്തപുരം - അങ്കമാലി എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നതിന് കിഫ്ബി പദ്ധതി വഴി 5217 കോടി രൂപ.

Also Read
'പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്'; പ്രതിപക്ഷ നേതാവ്
കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം

സർക്കാർ ജീവനക്കാരുടെയും പെൻഷൻക്കാരുടെയും നിലവിൽ അവശേഷിക്കുന്ന ഡി എ, ഡി ആർ ഗഡുക്കൾ പൂർണമായും നൽകുമെന്ന് പ്രഖ്യാപനം

Also Read
കെ ഫോണിന് 112 കോടി; ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടിയും പ്രഖ്യാപിച്ച് ധനമന്ത്രി
കേരളാ ബജറ്റ് 2026 LIVE: ക്ഷേമത്തിനും സാമൂഹിക നീതിക്കും പ്രാധാന്യം

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിയ്ക്ക് പകരമായി സംസ്ഥാനത്ത് അഷ്വേർഡ് പെൻഷൻ പദ്ധതി ചുവടെ പറയുന്ന രീതിയിൽ പ്രഖ്യാപിക്കുന്നു.

1. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ഡി.ആർ അനുവദനീയമാക്കുകയും ചെയ്യും.

2. നിലവിലുള്ള എൻ.പി.എസിൽ നിന്നും അഷ്വേർഡ് പെൻഷനിലേക്ക് മാറാൻ ഓപ്ഷനുണ്ടായിരിക്കും.

3. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം പ്രത്യേക ഫണ്ടായി മാനേജ് ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും.

4. അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1-ന് നടപ്പിൽ വരുത്തുന്നതിനുള്ള വിശദമായ മാർഗനിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച ഉത്തരവ് പുറത്തിറക്കും.

സാമൂഹിക നീതിക്ക് പ്രാധാന്യം

അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു

അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപ വർധിപ്പിച്ചു

ആശ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു

പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു

സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.

സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിച്ചു

കരാർ/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തിൽ 5 ശതമാനം വർധനവ്

പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1500 രൂപ വർധിപ്പിച്ചു

ലൈബ്രേറിയൻമാരുടെ പ്രതിമാസ അലവൻസിൽ 1000 രൂപ വർധിപ്പിച്ചു

കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു.

ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീർക്കും. ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി. അവസാന അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം ഉറപ്പാക്കും.

സാമൂഹിക നീതി പ്രധാന്യം നൽകുന്ന നിരവധി പ്രഖ്യാപനങ്ങൾ

സ്മാർട്ട് ഓട്ടോ സ്റ്റാന്റിന് 20 കോടി

സ്വയംപ്രഭ ഹോമുകൾക്ക് 14.5 കോടി

വയോജന കമ്മീഷൻ - 50 ലക്ഷം

ട്രാൻസ് ജെൻഡർ പദ്ധതി - 6 കോടി

സ്ത്രീകളുടെയും കുട്ടികളുടെയും വികസനം 454.81 കോടി

മെഡിസെപ്പ് 2.0

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കപ്പെട്ട മെഡിസെപ്പ് നവീകരിച്ചാണ് 2.0 പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയിൽ കൂടുതൽ ആശുപത്രികളും പാക്കേജുകളും ഉണ്ടായിരിക്കും. ഈ വർഷം ഫെബ്രുവരി ഒന്ന് മുതൽ മെഡിസെപ്പ് 2.0 പദ്ധതി നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകൾ സ്ഥാപിക്കും. ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടി.

കെ ഫോണിന് 112 കോടി, കെ സ്പോസിന് 57 കോടി; ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിന് 20 കോടിയും പ്രഖ്യാപിച്ച് ധനമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് 1000 കോടി രൂപ

Related Stories

No stories found.
Madism Digital
madismdigital.com