

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ വീണ ടിയ്ക്കെതിരെ ഇഡിക്ക് കൂടുതൽ നിർണായക തെളിവുകൾ. ഇൻവോയ്സ് നൽകുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും ഇഡി കൂട്ടിച്ചേർക്കുന്നുണ്ട്.
സിഎംആര്‍എല്ലിന്റെ തട്ടിപ്പ് രീതിയെ കുറിച്ചും ഇഡി റിപ്പോര്‍ട്ടിലുണ്ട്. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയും പിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് സിഎംആര്‍എല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ഇതിന് ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് 7% കമ്മീഷനാണ് ലഭിക്കുക. ട്രാന്‍സ്‌പോര്‍ട്ടര്‍മാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇൻവോയ്സ് ഇല്ലാതെ 45 ലക്ഷം രൂപ
ഇൻവോയ്സുകൾ സമർപ്പിക്കുന്നതിന് മുൻപ് തന്നെ സിഎംആർഎല്ലിൽ നിന്ന് വീണാ വിജയന്റെ അക്കൗണ്ടിലേക്ക് നേരിട്ട് 45 ലക്ഷം രൂപ കൈമാറിയതായി ഇ.ഡി കണ്ടെത്തി.
സാങ്കേതിക സേവനങ്ങൾ നൽകുന്നതിന് മുൻപാണ് ഈ തുക നൽകിയതെന്നാണ് ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സേവനങ്ങൾ നൽകാതെ 2.78 കോടി രൂപ
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസിന് ഒരു സേവനവും നൽകാതെ തന്നെ ആകെ 2.78 കോടി രൂപ CMRL നൽകിയതായി ഇ.ഡി ആരോപിക്കുന്നു.
കമ്പനികൾ തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങൾ പരിശോധിച്ചപ്പോൾ, സാങ്കേതിക അല്ലെങ്കിൽ ഐ.ടി സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളേക്കാൾ ഇൻവോയ്സുകൾ ഉണ്ടാക്കുന്നതിനും പണം കൈമാറുന്നതിനും മാത്രമാണ് മുൻഗണന നൽകിയിരുന്നതെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക ഭദ്രതയില്ലായ്മയും പണം വകമാറ്റലും
എക്‌സാലോജിക് കമ്പനിയുടെ സ്വതന്ത്ര ബിസിനസ്സ് വിറ്റു വരവ് വെറും 5 ലക്ഷം രൂപ മാത്രമായിരുന്നുവെന്നും 66 ലക്ഷം രൂപ നെഗറ്റീവ് നെറ്റ് വർത്ത് ഉള്ള സാമ്പത്തികമായി നിലനിൽപ്പില്ലാത്ത കമ്പനിയായിരുന്നു അതെന്നും ഇ.ഡി വ്യക്തമാക്കുന്നു.
സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക പിന്നീട് റഗുലർ വ്യവസ്ഥകൾ പാലിക്കാതെ മറ്റ് വഴികളിലേക്ക് വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ഡിജിറ്റൽ & ഭൗതിക തെളിവുകൾ
വീണ വിജയന്റെ വസതിയിൽ നിന്ന് ഇ.ഡി പരിശോധനയിൽ പിടിച്ചെടുത്ത ഐഫോൺ 14 പ്രോ മാക്സ്, ചുവന്ന ഡയറി എ4 ഷീറ്റ് വിവരങ്ങൾ എന്നിവ കേസിൽ നിർണ്ണായക തെളിവുകളാണെന്ന് ഏജൻസി വ്യക്തമാക്കുന്നു.
വീണാ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് ആധാരമായ ഐ.ടി അധിഷ്ഠിത സേവനങ്ങളോ സേവന നിബന്ധനകളോ നൽകപ്പെട്ടിട്ടില്ലെന്നും രാഷ്ട്രീയ ബന്ധങ്ങൾ മുൻനിർത്തി നടത്തിയ വ്യാജ കരാറുകളിലൂടെയാണ് തുക കൈമാറിയതെന്നുമാണ് ഇ.ഡി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
വീണയ്ക്കും മുന്‍മുഖ്യമന്ത്രി പിണറായി വിജയനും കുരുക്കാകുന്ന ശശിധരന്‍ കര്‍ത്തയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയുടെ സ്ഥാപനത്തിന് കരാര്‍ നല്‍കിയതെന്നാണ് കര്‍ത്തയുടെ മൊഴിയിലുള്ളത്. 2024 ഏപ്രിലില്‍ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു കര്‍ത്തയുടെ വെളിപ്പെടുത്തല്‍.
2024 ഏപ്രിലിലാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ വേഗത്തിലുള്ള നടപടിയുടെ ഭാഗമായി അതേവര്‍ഷം ഏപ്രിലില്‍ ശശിധരന്‍ കര്‍ത്തയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പല തവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയ്യാറാകാത്തതിനാലായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച് ഇ ഡി വീട്ടിലെത്തിയത്.
ഇവിടെ വെച്ചാണ് സിഎംആര്‍എലിന് വീണയുടെ കമ്പനി യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് എംഡി തന്നെ മൊഴി നല്‍കിയത്. സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചതായും ഇ ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതോടെ അന്വേഷണം പിണറായി വിജയനിലേക്ക് കൂടി നീങ്ങുന്നുവെന്നാണ് വിവരം. 2016-2021 കാലയളവിലെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എതെങ്കിലും തരത്തിലുള്ള വഴിവിട്ട സഹായം സിഎംആര്‍എല്ലിന് ലഭിച്ചിട്ടുണ്ടോ എന്നതിലാണ് അന്വേഷണം നടക്കുന്നത്.
The Enforcement Directorate (ED) claims to have gathered more crucial evidence against Veena T in the CMRL-Exalogic financial transactions case. According to the agency, Veena received payments even before invoices were issued, with ₹45 lakh paid in advance between January and October 2017. The ED alleges the payments were made under the designation of "IT Marketing Consultant," with Exalogic receiving ₹3 lakh per month.
The ED report also details CMRL's alleged modus operandi. Funds were transferred to transporters' accounts under the guise of freight expenses, after which the money was withdrawn and allegedly returned to senior CMRL officials. The transporters reportedly received a 7% commission for facilitating the transactions. The agency says these key details emerged during the questioning of the transporters.