'10 മിനിറ്റ് മുമ്പ് ഒരു ബസ് പോയതേ ഉള്ളൂ, എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാ...'; മണ്ണിടിച്ചിലിൽ നടുങ്ങി കള്ളാടി, ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

നിലവിൽ 9 പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്
'10 മിനിറ്റ് മുമ്പ് ഒരു ബസ് പോയതേ ഉള്ളൂ, എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാ...'; മണ്ണിടിച്ചിലിൽ നടുങ്ങി കള്ളാടി, ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
Published on

ഇന്നലെ രാത്രി മുഴുവൻ കനത്ത മഴയായിരുന്നു വയനാട്ടിൽ. രണ്ട് വർഷം മുമ്പ് ഇതുപോലെ പെയ്തൊരു രാത്രി മഴയുടെ വേദനയിൽ നിന്ന് മുക്തമായിട്ടില്ല മേപ്പാടി. ആ മുറിവ് ഉണങ്ങും മുമ്പാണ് ഇപ്പോൾ കള്ളാടിയിൽ തുരങ്കപാതയുടെ നിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിൽ.

പാതയുടെ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തി വച്ചിരുന്നെങ്കിലും കുറച്ച് പേർ ഇവിടെ ഉണ്ടായിരുന്നു.

പ്രദേശത്ത് 24 മണിക്കൂറിനിടെ പെയ്തത് 265 എംഎം മഴയാണ്. മഴയിൽ കുന്നിറങ്ങി വരുന്ന വെള്ളം ഒഴുക്കി വിടാൻ വേണ്ടി നിന്നിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഒരു നിർമാണ തൊഴിലാളിയാണ് മരിച്ചതും. പാലത്തിനപ്പുറമാണ് ആളുകളുണ്ടായിരുന്നത്. പാലത്തിലേക്കെത്താനുള്ള വഴിയിലെ മണ്ണ് മാത്രമേ നിലവിൽ മാറ്റാനായിട്ടുള്ളൂ. ഇത് മാറ്റി പാലവും കടന്നാലേ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്താനാവൂ.

'10 മിനിറ്റ് മുമ്പ് ഒരു ബസ് പോയതേ ഉള്ളൂ, എന്തോ ഭാഗ്യത്തിന് രക്ഷപെട്ടതാ...'; മണ്ണിടിച്ചിലിൽ നടുങ്ങി കള്ളാടി, ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
വയനാടിനെ വിറപ്പിച്ച് കള്ളാടി: അപകടത്തിന് ശേഷം 'റെഡ് അലർട്ട്', മണ്ണിടിച്ചിലിൽ ഒരു മരണം

നിലവിൽ 9 പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണിവർ.

മേപ്പാടി, മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന വഴിയിലാണ് കള്ളാടി സ്ഥിതി ചെയ്യുന്നത്. കനത്ത മഴ പെയ്യുമ്പോൾ മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും വലിയ സാധ്യതയുള്ള പ്രദേശമാണിത്.

മുണ്ടക്കൈ ദുരന്തത്തിന്റെ സമയത്തും അതിനുശേഷവും കള്ളാടി ഭാഗത്തുണ്ടാകാറുള്ള ചെറിയ മണ്ണിടിച്ചിലുകൾ പോലും രക്ഷാപ്രവർത്തനത്തെയും ഗതാഗതത്തെയും പലപ്പോഴും ബാധിക്കാറുണ്ട്.

കനത്ത മഴക്കാലത്ത് കള്ളാടി, സൂചിപ്പാറ, മേപ്പാടി മലയോര മേഖലകളിൽ വൻതോതിൽ മണ്ണിടിച്ചിൽ സാധ്യത പ്രവചിക്കാറുള്ളതിനാൽ ജില്ലാ ഭരണകൂടം ഇവിടെ പലപ്പോഴും രാത്രികാല ഗതാഗത നിയന്ത്രണങ്ങളും ജനങ്ങളെ മാറ്റിപ്പാർപ്പിക്കലും നടത്താറുണ്ട്.

നിലവിൽ മണ്ണിടിഞ്ഞ സ്ഥലത്ത് അപകടമുന്നറിയിപ്പ് നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയില്‍ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി പ്രതിഭാസമോ കാരണം അപകടം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ഇത് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നുമാണ് നിര്‍ദേശം നല്‍കിയിരുന്നത്. ജൂണ്‍ 25ന് ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു ഇത്. യോഗത്തിലെ മിനിറ്റ്‌സും പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Summary

Wayanad witnessed heavy rain throughout last night. Even after two years, Meppadi has not recovered from the trauma of a similar night of torrential rain. Before those wounds could heal, a landslide struck during the construction of the Kalladi tunnel road.

The landslide occurred near the Meenakshi Bridge, where the tunnel project is underway. A hillside adjacent to the bridge collapsed onto the construction site. Although construction work had been suspended yesterday due to heavy rain, a few workers were still present at the site.

Madism Digital
madismdigital.com