സതീശന്‍ വനവാസത്തിന് പോവേണ്ട, കേരളം ക്ഷമിക്കും; തുടര്‍ഭരണം ഉറപ്പെന്ന് എംവി ഗോവിന്ദന്‍

നിതിന്റെ മരണത്തില്‍ കൃത്യമായ തീരുമാനമെടുക്കും
സതീശന്‍ വനവാസത്തിന് പോവേണ്ട, കേരളം ക്ഷമിക്കും; തുടര്‍ഭരണം ഉറപ്പെന്ന് എംവി ഗോവിന്ദന്‍
Published on

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന കാര്യം സുനിശ്ചിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. എല്‍ഡിഎഫ് 90 സീറ്റുകളോടെ ഭരണം നിലനിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് പറയുന്നത് പോലുള്ള ഭരണവിരുദ്ധ വികാരമൊന്നും നിലനില്‍ക്കുന്നില്ലെന്നും ഇലക്ഷന്‍ തോറ്റാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്യാസത്തിനു പോവണ്ടെന്നും കേരളം സതീശനോട് ക്ഷമിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

സതീശന്‍ വനവാസത്തിന് പോവേണ്ട, കേരളം ക്ഷമിക്കും; തുടര്‍ഭരണം ഉറപ്പെന്ന് എംവി ഗോവിന്ദന്‍
ശോഭാ സുരേന്ദ്രന്‍ 10 ലക്ഷം രൂപ തിരികെ തന്നു; ഇപി ജയരാജനെതിരായ വിവാദം അടിസ്ഥാനരഹിതം: ദല്ലാള്‍ നന്ദകുമാര്‍

എസ് ഐ ആര്‍ വോട്ടുകളുടെ എണ്ണം കൂട്ടി

സിപിഎം വിട്ടുപോയവര്‍ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കൂടാന്‍ കാരണമായത് എസ് ഐ ആര്‍ നിയമം മൂലമാണ് യുഡിഎഫും ബിജെപിയും പണമൊഴുക്കി വോട്ട് നേടാന്‍ ശ്രമിച്ചു; എന്നിരുന്നാലും ഭരണം ലഭിക്കാന്‍ പോകുന്നില്ല. 100 സീറ്റുകളോടെ ഭരണത്തില്‍ വരുമെന്ന യുഡിഎഫിന്റെ വാദം അടിസ്ഥാനരഹിതമാണ്. ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കാന്‍ പോകുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ഡെന്റല്‍ കോളേജില്‍ ജാതീയ അധിക്ഷേപത്തിനിരയായതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി നിതിന്‍ രാജ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേസില്‍ നിജസ്ഥിതി മനസ്സിലാക്കി കൃത്യമായ തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

കുംഭമേളയിലെ വൈറല്‍ യുവതിയുടെ കല്ല്യാണം 'കേരള സ്‌റ്റോറി' തന്നെയാണെന്ന് അവകാശപ്പെട്ട ഗോവിന്ദൻ ആധാര്‍ കാര്‍ഡും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അവകാശപ്പെട്ടു.

സതീശന്‍ വനവാസത്തിന് പോവേണ്ട, കേരളം ക്ഷമിക്കും; തുടര്‍ഭരണം ഉറപ്പെന്ന് എംവി ഗോവിന്ദന്‍
‘എസ്.ഐ.ആർ വലിയ തട്ടിപ്പ്’; ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കും, ബിജെപിക്കെതിരെ മമത

English Summary: CPI(M) state secretary M.V. Govindan Master expressed confidence that the LDF will return to power in Kerala with a strong majority, dismissing anti-incumbency claims. He criticized opposition leader V.D. Satheesan and rejected UDF and BJP’s chances in the election. He also assured proper action in the Nithin Raj suicide case linked to alleged caste discrimination.

Related Stories

No stories found.
Madism Digital
madismdigital.com