യുഎസ്-ഇറാൻ സംഘർഷം; കാണാതായ എഫ് 17 പൈലറ്റിനെ മോചിപ്പിച്ച് അമേരിക്കൻ സൈന്യം; ‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’ എന്ന് ട്രംപ്

ഇറാൻ സൈന്യം വലിയ തിരച്ചിൽ നടത്തുകയും പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
യുഎസ്-ഇറാൻ സംഘർഷം; കാണാതായ എഫ് 17 പൈലറ്റിനെ മോചിപ്പിച്ച് അമേരിക്കൻ സൈന്യം; ‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’ എന്ന് ട്രംപ്
Published on

ഇറാൻ അതിർത്തിക്കുള്ളിൽ വെടിയേറ്റുവീണ അമേരിക്കൻ എഫ്-15 യുദ്ധവിമാനത്തിലെ രണ്ടാമത്തെ ജീവനക്കാരനെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് തിരിച്ചെത്തിച്ചതായി യുഎസ് സൈന്യം. ഈസ്റ്റർ ദിനപ്പുലർച്ചെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. അത്യാധുനിക മാരകായുധങ്ങൾ ഘടിപ്പിച്ച ഡസൻകണക്കിന് യുദ്ധവിമാനങ്ങളെ അണിനിരത്തിയാണ് അമേരിക്ക ഈ ‘മിറക്കിൾ’ ഓപ്പറേഷൻ നടത്തിയത്.

"ശത്രുവിന്റെ മണ്ണിൽ അകപ്പെട്ടുപോയ രണ്ട് യുഎസ് പൈലറ്റുമാരെ വെവ്വേറെ ദൗത്യങ്ങളിലൂടെ രക്ഷിക്കുന്നത് സൈനിക ചരിത്രത്തിൽ ആദ്യമായാണ്. ഒരു അമേരിക്കൻ പോരാളിയെയും ഞങ്ങൾ പിന്നിൽ ഉപേക്ഷിക്കില്ല!" - ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

ചരിത്രത്തിലാദ്യം; ഇരട്ട രക്ഷാദൗത്യം

യുഎസ് സൈനിക ചരിത്രത്തിൽ ആദ്യമായാണ് ശത്രുരാജ്യത്തിന്റെ ഉള്ളിൽ ഇത്ര ആഴത്തിൽ നടത്തുന്ന രണ്ട് വ്യത്യസ്ത ദൗത്യങ്ങളിലൂടെ പൈലറ്റുമാരെ രക്ഷപ്പെടുത്തുന്നതെന്ന് ട്രംപ് അവകാശപ്പെട്ടു.

"ശത്രുവിന്റെ മണ്ണിൽ അകപ്പെട്ടുപോയ രണ്ട് യുഎസ് പൈലറ്റുമാരെ വെവ്വേറെ ദൗത്യങ്ങളിലൂടെ രക്ഷിക്കുന്നത് സൈനിക ചരിത്രത്തിൽ ആദ്യമായാണ്. ഒരു അമേരിക്കൻ പോരാളിയെയും ഞങ്ങൾ പിന്നിൽ ഉപേക്ഷിക്കില്ല!" - ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു.

ആദ്യ പൈലറ്റിനെ ശനിയാഴ്ച തന്നെ മോചിപ്പിച്ചിരുന്നുവെങ്കിലും, രണ്ടാമത്തെ ഉദ്യോഗസ്ഥനായ കേണലിന്റെ രക്ഷാദൗത്യത്തെ ബാധിക്കുമെന്നതിനാൽ വിവരം രഹസ്യമാക്കി വെക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ്-ഇറാൻ സംഘർഷം; കാണാതായ എഫ് 17 പൈലറ്റിനെ മോചിപ്പിച്ച് അമേരിക്കൻ സൈന്യം; ‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’ എന്ന് ട്രംപ്
ഇറാൻറെ ഷൂട്ട് ആന്‍ഡ് സ്കൂട്ടില്‍ പതറി യുഎസ് വ്യോമസേന; ഇനി അമേരിക്കയുടെ വിശ്വവിഖ്യാത ‘കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’

ഇറാന് മേൽ യുഎസ് ആധിപത്യം

വിമാനം എങ്ങനെയാണ് വെടിവെച്ചിട്ടതെന്ന കാര്യത്തിൽ ട്രംപ് മൗനം പാലിച്ചെങ്കിലും, രക്ഷാദൗത്യം ഇറാനിയൻ ആകാശത്തിന് മേലുള്ള അമേരിക്കയുടെ വ്യക്തമായ ആധിപത്യം (Air Dominance) തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥൻ നിലവിൽ സുരക്ഷിതനാണെന്നും ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യുഎസ്-ഇറാൻ സംഘർഷം; കാണാതായ എഫ് 17 പൈലറ്റിനെ മോചിപ്പിച്ച് അമേരിക്കൻ സൈന്യം; ‘ഞങ്ങൾ അവനെ തിരികെ എത്തിച്ചു’ എന്ന് ട്രംപ്
'ഞാൻ പറയുന്നത് ഇസ്രയേൽ ചെയ്യും, ഞാൻ നിർത്തുമ്പോൾ അവരും നിർത്തും', യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ട്രംപ്

ഈസ്റ്റർ ദിനത്തിൽ ഐക്യ ആഹ്വാനം

ഈസ്റ്റർ ദിനത്തിന് തൊട്ടുമുമ്പായി പുറത്തുവിട്ട പ്രസ്താവനയിൽ, രാഷ്ട്രീയ ഭേദമന്യേ എല്ലാ അമേരിക്കക്കാരും അഭിമാനിക്കേണ്ട നിമിഷമാണിതെന്ന് ട്രംപ് പറഞ്ഞു.

  • "റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഉൾപ്പെടെയുള്ള എല്ലാ അമേരിക്കക്കാരും ഒരുമിച്ച് നിൽക്കേണ്ട നിമിഷമാണിത്. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും പ്രൊഫഷണലുമായ സൈന്യമാണ് നമ്മുടേത്."

  • "ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ, നമ്മുടെ സൈനികരെ സംരക്ഷിക്കട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ," ട്രംപ് കൂട്ടിച്ചേർത്തു.

English Summary: President Donald Trump announced that U.S. military forces successfully rescued a high-ranking officer from behind enemy lines in Iran following the crash of an F-15 fighter jet. The operation involved dozens of armed aircraft and elite personnel who monitored the officer’s location around the clock in the treacherous Iranian mountains before executing the retrieval.

Related Stories

No stories found.
Madism Digital
madismdigital.com