Podcast
1977ൽ മലപ്പുറം കോട്ടക്കുന്ന് മൈതാനത്തുവെച്ച് ഒരു ഫുട്ബോൾ മത്സരം നടക്കുന്നു. മത്സരത്തിന് തൊട്ടുമുമ്പാണ് കളി നിയന്ത്രിക്കാനായി വരാമെന്നേറ്റിരുന്ന റഫറിക്ക് വരാൻ കഴിയില്ലെന്ന് അറിഞ്ഞത്. ആശയക്കുഴപ്പത്തിലായ സംഘാടകർ ആ മൈതാനത്ത് ഇടക്ക് കളിക്കാറുള്ള ഒരു പത്തൊമ്പതുകാരൻ പയ്യനെ വിസിൽ ഏൽപിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തി അവൻ ഭംഗിയായി കളി നിയന്ത്രിച്ചു. അതിനുശേഷമാണ് അവനോട് സുഹൃത്തുക്കൾ റഫറി കോഴ്സിന് ചേരാൻ നിർബന്ധിക്കുന്നത്. അവരുടെ നിർബന്ധപ്രകാരം കോഴ്സിനു ചേർന്ന ആ പയ്യൻ അടുത്ത വർഷം കോഴ്സ് പൂർത്തിയാക്കുന്നു. ഫിഫയുടെ റഫറിയായി ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ച് 2005ൽ വിരമിച്ച മലപ്പുറം ആനക്കയം സ്വദേശിയായ അബ്ദുൽ ഹകീം ആയിരുന്നു ആ പയ്യൻ.