'ആരോഗ്യകരമായാല്‍ സംവാദങ്ങള്‍ മെച്ചപ്പെടും'

ആരെങ്കിലും കേള്‍ക്കാനുണ്ടാവുക എന്നത് പ്രധാനമാണ്.

ഒരു ചേര്‍ത്തുപിടിക്കല്‍, ഒരും സ്‌നേഹപൂര്‍ണമായ ആശ്ലേഷം കൊണ്ട് മാറാന്‍ കഴിയുന്നവരാണ് ഭൂരിഭാഗം പേരും. സാധാരണ ജനങ്ങളില്‍ ഭൂരിഭാഗത്തിനും ഒരു കെട്ടിപിടിത്തം കൊണ്ട് മാറാവുന്ന രോഗങ്ങളെ ഉള്ളൂ എന്ന് തിരിച്ചറിയണം. അത്തരം ഒരു അനുകമ്പാ പൂര്‍ണമായ ഇടപെടല്‍ ഉണ്ടാകുമ്പോള്‍ പല മരുന്നുകളും വേണ്ട എന്ന് പറയുന്നത്. നല്ല കുറേ വാക്കുകളും, ചികിത്സിക്കപ്പെടുന്നു എന്ന തോന്നലും മാത്രം മതി എന്ന് പല ഡോക്ടര്‍മാരും പറയുന്നത് ഇതാണ്. നമുക്കിടയില്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഇടങ്ങള്‍ ഉണ്ടാകണം. കൗണ്‍സിലിങ് സെന്ററുകള്‍ ഉദാഹണം. ആരെങ്കിലും കേള്‍ക്കാനുണ്ടാവുക എന്നത് പ്രധാനമാണ്.

പരിഹാസവും പുച്ഛവും അവനവന്‍ പുകഴ്ത്തലിനും അപ്പുറം മറ്റൊരാള്‍ക്കും നിലപാടുണ്ടെന്ന് അംഗീകരിക്കണം. നമ്മുടെ ശരികള്‍ക്കപ്പുറം ഉള്ളവരെ മോശമായി ചിത്രീകരിക്കുകയോ ബുദ്ധിയില്ലാത്തവരോ പിന്തിരപ്പന്‍മാരോ ആയി ചിത്രീകരിക്കുന്ന സാഹചര്യം ഇന്ന് വ്യാപകമാണ്. സംവാദങ്ങള്‍ മെച്ചപ്പെടാന്‍ അവ ആരോഗ്യകരമാകണം. ഒടുവില്‍ വിയോജിപ്പുകള്‍ അംഗീകരിച്ച് സ്‌നേഹത്തോടെ പിരിഞ്ഞുപോകാന്‍ കഴിയുന്നിടത്താണ് സംവാദങ്ങള്‍ വിജയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സംവാദങ്ങള്‍ വര്‍ധിച്ചിട്ടില്ല. ഒളിഞ്ഞിരുന്ന് അപരനെ ഉന്മൂലനം ചെയ്യാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ പിന്നോട്ട് പോയി. നമ്മള്‍ വലിയ തോതില്‍ അസഹിഷ്ണുത പ്രകടിപ്പുക്കുന്നവരായി മാറി. മറ്റൊരു ആശയത്തെ കേള്‍ക്കാന്‍ വിമഖതപ്പെട്ടു. നമ്മള്‍ പരിമിതപ്പെട്ടു കൊണ്ടിരിക്കുകയാണ്.

Madism Digital
madismdigital.com