'ശാസ്ത്രം പറഞ്ഞാല്‍ പിണങ്ങിപ്പോകുന്ന ദൈവത്തെ എനിക്ക് പരിചയമില്ല'

കലാലയങ്ങളിലെ അധ്യാപകര്‍ സിലബസുകളില്‍ ഒതുങ്ങേണ്ടവരല്ല

ക്ലാസ് മുറികളില്‍ സൂഫിസം പറയാറില്ല. സൂഫിസം എന്നത് അതിനെ അന്വേഷിക്കുന്നവര്‍ക്ക് മാത്രം മനസിലാകുന്ന ഒന്നാണ്. കുട്ടികള്‍ക്ക് അത് മനസിലാകണം എന്നില്ല. എന്നാല്‍ കലാലയങ്ങളിലെ അധ്യാപകര്‍ സിലബസുകളില്‍ ഒതുങ്ങേണ്ടവരല്ല. അധ്യാപകര്‍ സിലബസുകളായി മാറുന്ന നിലയുണ്ടാകണം.

മനുഷ്യന്റെ പരിണാമം പഠിപ്പിക്കുമ്പോള്‍ ശാസ്ത്രത്തെയും മതത്തെയും വിശകലനം ചെയ്യാന്‍ പേടിക്കുന്നത് എന്തിനാണ്. ശാസ്ത്രം പറഞ്ഞാല്‍ പിണങ്ങിപ്പോകുന്ന ദൈവത്തെ എനിക്ക് പരിചയമില്ല. കുട്ടികളെ യുക്തിപൂര്‍വം ചിന്തിക്കാന്‍ പഠിപ്പിക്കാന്‍, ചിന്തകളില്‍ കനല്‍കോറിയിടാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഒരു കുട്ടിയുടെ അറിവിനെ ഒന്ന് വിശലനം ചെയ്യാന്‍ കഴിയുന്നവരാകണം അധ്യാപകര്‍.

സെക്ക്ഷ്വാലിറ്റി പഠിപ്പിക്കുമ്പോള്‍ ജെന്‍ഡര്‍ സ്വാഭാവികമായും വിഷയമാകും. ഫെമിനിസം സാമൂഹ്യശാസ്ത്രമാണ്. കുട്ടികള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസിലാകുന്നത് ബയോളജി പറഞ്ഞാലാണ്. ഒരു സോഷ്യോളജി അധ്യാപികയ്ക്ക് പറയാനുള്ളതില്‍ ഏറെ ജെന്‍ഡര്‍ എന്ന വിഷയത്തില്‍ ഒരു സോഷ്യോളജി അധ്യാപികയ്ക്ക് പറയാനുള്ളതിലല്‍ ഏറെ ഒരു ബയോളജി അധ്യാപികയ്ക്ക് പറയാന്‍ കഴിയും.

Summary

Farook College teacher Shabnam Noorjahan speaks on Madism Straight Talk about allegations surrounding her teaching and views on evolution. She says she does not teach Sufism and questions the criticism directed at her when discussing evolution. Shabnam Noorjahan also says she believes some of the allegations against her are linked to her being a woman.

Madism Digital
madismdigital.com