തൊണ്ണൂറാം വയസ്സിൽ ​'ഗ്രാമി' സ്വന്തമാക്കി ദലൈലാമ; പുരസ്കാര തിളക്കത്തിൽ സ്റ്റീവൻ സ്പീൽബർഗും

സ്പിൽബർഗ്, എമ്മി, ഗ്രാമി, ഓസ്കാർ, ടോണി എന്നിങ്ങനെ നാല് പുരസ്കാരങ്ങളും സ്വന്തമാക്കി, EGOT ആയി മാറിയിരിക്കുകയാണ്
തൊണ്ണൂറാം വയസ്സിൽ ​'ഗ്രാമി' സ്വന്തമാക്കി ദലൈലാമ; പുരസ്കാര തിളക്കത്തിൽ സ്റ്റീവൻ സ്പീൽബർഗും
Published on

68-ാമത് ഗ്രാമി പുരസ്കാരങ്ങളിൽ ഇടംപിടിച്ച് ടിബറ്റൻ ആത്മീയ ഗുരു ദലൈലാമയും അമേരിക്കൻ സംവിധായകൻ സ്റ്റീവൻ സ്പീൽബർഗും. മികച്ച ഓഡിയോ ബുക്ക്, നറേഷൻ, സ്റ്റോറി ടെല്ലിങ്ങ് ആൻഡ് റെക്കോർഡിങ്ങ് വിഭാഗത്തിലാണ് 90-ാം വയസ്സിൽ ദലൈലാമ പുരസ്കാരം നേടിയത്. 'മ്യൂസിക് ഫോർ ജോൺ വില്യംസ്' എന്ന സിനിമയിലൂടെയാണ് സ്റ്റീവൻ സ്പിൽബർഗ് ഗ്രാമി സ്വന്തമാക്കിയത്. മികച്ച മ്യൂസിക്കൽ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം. ഇരുവരുടേയും ആദ്യ ഗ്രാമി പുരസ്ക്കാരം കൂടിയാണിത്.

ലോസ് ഏഞ്ചൽസിലെ ക്രിപ്റ്റോ.കോം അരീനയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ. തുടർച്ചയായി ആറാം തവണയാണ് ട്രെവർ ഗ്രാമിയുടെ അവതാരകനാകുന്നത്.

കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും 'മെഡിറ്റേഷൻസ്' ലഭ്യമാണ്. സ്പിൽബർഗ് ആകട്ടെ, എമ്മി, ഗ്രാമി, ഓസ്കാർ, ടോണി എന്നിങ്ങനെ നാല് പുരസ്കാരങ്ങളും സ്വന്തമാക്കി, EGOT ആയി മാറിയിരിക്കുകയാണ്. ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ ആനിമേഷൻ ചിത്രത്തിലെ ‘ഗോൾഡൻ’ എന്ന ഗാനം, വിഷ്വൽ മീഡിയയ്ക്ക് വേണ്ടി എഴുതപ്പെട്ട മികച്ച ഗാനമായി ഗ്രാമി പുരസ്കാരത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി ചരിത്രത്തിൽ ആദ്യമായിട്ടാണ് കെ-പോപ്പ് ബാൻഡ് പുരസ്കാരം നേടുന്നത്. ഇവർക്ക് മികച്ച വിഷ്വൽ മീഡിയ സൗണ്ട്ട്രാക്ക് വിഭാഗത്തിലും നാമനിർദേശം ലഭിച്ചിരുന്നു, എന്നാൽ ആ വിഭാഗത്തിലെ ജേതാവ് 'സിന്നേഴ്സ് ’ ആയിരുന്നു.

തൊണ്ണൂറാം വയസ്സിൽ ​'ഗ്രാമി' സ്വന്തമാക്കി ദലൈലാമ; പുരസ്കാര തിളക്കത്തിൽ സ്റ്റീവൻ സ്പീൽബർഗും
27 ഗ്രാമി പുരസ്കാരങ്ങൾ; ജെയ്-സിയുടെ റെക്കോർഡ് ഭേദിച്ച് കെൻഡ്രിക്ക് ലമാർ

പൂർണ്ണമായ 95 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കെൻഡ്രിക് ലമാർ, ലേഡി ഗാഗ, ലിയോൺ തോമസ്, എഫ്കെഎ ട്വിഗ്സ്, സിന്തിയ എറിവോ, അരിയാന ഗ്രാൻഡെ എന്നിവരാണ് പ്രധാന അവാർഡ് ജേതാക്കൾ. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസ്' ആണ് ആൽബം ഓഫ് ദ ഇയർ. കെൻഡ്രിക് ലാമറും സിസയും (SZA) ചേർന്ന് ആലപിച്ച 'ലൂഥർ' ആണ് റെക്കോർഡ് ഓഫ് ദ ഇയർ. 'വൈൽഡ് ഫ്ലവറി'ലൂടെ സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബില്ലി എലിഷ് അർഹയായി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 2026ലെ ഗ്രാമി പുരസ്കാരങ്ങൾ നിരാശജനകമായിരുന്നു. നാമനിർദേശം ലഭിച്ച അനുഷ്ക ശങ്കർ, സിദ്ധാന്ത് ഭാട്ടിയ, ചാരു സൂരി എന്നിവർക്ക് പുരസ്കാരങ്ങൾ ലഭിച്ചില്ല. സിത്താർ വാദകയായ അനുഷ്ക ശങ്കറിന് ഈ വർഷം രണ്ട് നാമനിർദേശങ്ങളാണ് ലഭിച്ചത്. ആലം ഖാൻ, സാരഥി കോർവാർ എന്നിവർ ചേർന്ന് പുറത്തിറക്കിയ ‘ചാപ്റ്റർ III: വി റിട്ടേൺ ടു ലൈറ്റ്’ എന്ന ഇപി (EP) മികച്ച ഗ്ലോബൽ മ്യൂസിക് ആൽബം വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കൂടാതെ, ഇതിലെ ‘ഡേബ്രേക്ക്’ എന്ന ഗാനം മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് വിഭാഗത്തിലും നാമനിർദേശം നേടി. എന്നാൽ, രണ്ട് വിഭാഗങ്ങളിലും പുരസ്കാരങ്ങൾ ലഭിച്ചില്ല.

English Summary: Dalai Lama and Steven Spielberg won their first Grammys at the 68th Grammy Awards.

Related Stories

No stories found.
Madism Digital
madismdigital.com