അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് ഹക്കീം ജെഫ്രീസിനെ ജനപ്രതിനിധി സഭാ സ്പീക്കറായി ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു. അടച്ചിട്ട മുറിയില്‍ നടന്ന രഹസ്യ ബാലറ്റ് വോട്ടെടുപ്പില്‍ ആകെ രേഖപ്പെടുത്തിയ 262 വോട്ടുകളില്‍ 251 വോട്ടുകള്‍ നേടിയാണ് അദ്ദേഹം നാമനിര്‍ദ്ദേശം ഉറപ്പാക്കിയത്. 11 പേര് എതിര്‍ത്ത് വോട്ട് ചെയ്തു. ജനുവരിയിലാണ് ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസിന്റെ ആദ്യം സമ്മേളനം. സമ്മേളനത്തിലാണ് സ്പീക്കര്‍ വോട്ടെടുപ്പ് നടക്കുക.
സ്പീക്കറായി തെരഞ്ഞെടുക്കപ്പെടാന്‍ സഭയില്‍ 218 വോട്ടുകളാണ് ആവശ്യം. 257 അംഗങ്ങളുടെ ഭൂരിപക്ഷം ഡെമോക്രാറ്റുകള്ക്കുള്ളതിനാല്, അപ്രതീക്ഷിത മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ജെഫ്രീസ് അടുത്ത ഹൗസ് സ്പീക്കറാകും. അതോടൊപ്പം, യുഎസ് ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ സ്പീക്കര്‍ എന്ന ചരിത്രനേട്ടവും അദ്ദേഹത്തെ തേടിയെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷം ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമുള്ള സഭയെയായിരിക്കും അദ്ദേഹം നയിക്കുക.
ജെഫ്രീസിന്റെ രാഷ്ട്രീയ യാത്ര
ന്യൂയോര്‍ക്കിലെ ബ്രൂക്ലിനില്‍ ജനിച്ച ജെഫ്രീസ്, നിയമബിരുദം നേടുന്നതിന് മുന്‍പ് പൊളിറ്റിക്കല്‍ സയന്‍സിലും പബ്ലിക് പോളിസിയിലും ഉപരിപഠനം നടത്തി. 1997-ല്‍ ബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 2000-ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ അസംബ്ലിമാന്‍ റോജര്‍ ഗ്രീനിനെതിരെ മത്സരിച്ചെങ്കിലും ആദ്യ തെരഞ്ഞെടുപ്പ് ശ്രമത്തില്‍ അദ്ദേഹം പരാജയപ്പെട്ടു.
പിന്നീട് 2006-ല്‍ പ്രൈമറിയിലെ എതിരാളിയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഹെന്റി വെയ്ന്സ്റ്റീനെയും പരാജയപ്പെടുത്തി 57-ാം ഡിസ്ട്രിക്റ്റില്‍ നിന്ന് വിജയിച്ച് അദ്ദേഹം ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയിലെത്തി. അസംബ്ലിയിലെ ആറ് വര്‍ഷക്കാലയളവില്‍ 70-ലധികം ബില്ലുകള്‍ അവതരിപ്പിച്ച ജെഫ്രീസ്, ദേശീയ രാഷ്ട്രീയത്തിലേക്കുള്ള വഴി തുറക്കുന്ന മികച്ച നിയമനിര്‍മ്മാണ റെക്കോര്‍ഡ് സ്വന്തമാക്കി.
അമേരിക്കയിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് 2012-ല്‍ അദ്ദേഹം യുഎസ് കോണ്‍ഗ്രസിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. 'വാഷിംഗ്ടണ്‍ തകര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനരഹിതമാണ്. ജനങ്ങള്‍ ദുരിതത്തിലാണ്. നമ്മള് ഇതിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നു' എന്നായിരുന്നു അന്ന് അദ്ദേഹം പ്രചരണത്തിനിടെ പറഞ്ഞത്.
പലപ്പോഴും 'ബ്രൂക്ലിനിലെ ബരാക് ഒബാമ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നെങ്കിലും ആ താരതമ്യത്തില്‍ നിന്ന് അദ്ദേഹം പരസ്യമായി അകലം പാലിച്ചിരുന്നു. 2012-ല്‍ 113-ാമത് യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ജെഫ്രീസിന്റെ ദേശീയ രാഷ്ട്രീയ കുതിപ്പിന് വേഗത കൂടി. 2013 ജനുവരിയില്‍ അധികാരമേറ്റ അദ്ദേഹം ഒരു ദശാബ്ദത്തിനുള്ളില്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ നേതാവായി മാറി.
നാമനിര്‍ദ്ദേശത്തിലെ എതിര്‍പ്പുകളും അനുരഞ്ജന ശ്രമങ്ങളും
എതിരാളികളില്ലാതെ നാമനിര്ദ്ദേശത്തിലേക്ക് എത്തിയെങ്കിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏഴ് ഡെമോക്രാറ്റുകള്‍ ജെഫ്രീസിനെതിരെ വോട്ട് ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്, കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കല്‍, തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിംഗ് പരിഷ്കരണം, ഗസ്സയിലെ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് കൂടുതല്‍ ശക്തമായ ഉറപ്പുകള്‍ വേണമെന്നായിരുന്നു അവരുടെ ആവശ്യം.
ഇസ്രായേലിനുള്ള സൈനിക സഹായം വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളെ പിന്തുണയ്ക്കാത്തതിന്റെ പേരിലും ചില നിയമനിര്‍മ്മാതാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുണ്ടെന്ന് 'ദി ഗാര്ഡിയന്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആശങ്കകളില്‍ ചിലത് പരിഹരിക്കാന്‍ ജെഫ്രീസ് അടുത്തിടെ ശ്രമിച്ചിരുന്നു. കാഴ്ച, ദന്ത ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തി മെഡികെയര്‍ പരിരക്ഷ വിപുലീകരിക്കുന്നതിനെയും കുട്ടികള്‍ക്ക് കൂടി അതിന്റെ പ്രയോജനം ലഭ്യമാക്കുന്നതിനെയും അദ്ദേഹം പിന്തുണച്ചു. കൂടാതെ, ഇസ്രായേലുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ മാറ്റം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എതിര്‍പ്പുകള്‍ക്കിടയിലും ഡെമോക്രാറ്റിക് അംഗങ്ങളിലെ വലിയ ഭൂരിപക്ഷം ജെഫ്രീസിനൊപ്പം നിന്നു. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നതകളില്‍ കുടുങ്ങുന്നതിനേക്കാള്‍ പ്രധാനം 'മാഗ' (MAGA- Make America Great Again, ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ പ്രചാരത്തിലാക്കിയ ഒരു അമേരിക്കന്‍ രാഷ്ട്രീയ മുദ്രാവാക്യമാണ് 'അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ' എന്നത്) തീവ്രവാദത്തെ ചെറുക്കുക എന്നതാണെന്ന് ജെഫ്രീസ് വ്യക്തമാക്കി.
ഹൗസ് സ്പീക്കറുടെ അധികാരങ്ങളും പ്രാധാന്യവും
യുഎസ് ഭരണകൂടത്തിലെ ഏറ്റവും നിര്‍ണ്ണായകമായ അധികാരകേന്ദ്രങ്ങളിലൊന്നാണ് ഹൗസ് സ്പീക്കര്‍ പദവി. ജനപ്രതിനിധി സഭയെ നയിക്കുന്ന സ്പീക്കര്‍, സഭാ നടപടികള്‍ നിയന്ത്രിക്കുകയും ഏതൊക്കെ ബില്ലുകള്‍ വോട്ടിനായി പരിഗണിക്കണമെന്ന് തീരുമാനിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സഭയുടെ അജണ്ടയിലും കമ്മിറ്റി നിയമനങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താനും ഈ പദവി സ്പീക്കര്‍ക്ക് അധികാരം നല്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദവിയുടെ പിന്തുടര്ച്ചാ ക്രമത്തില്‍ വൈസ് പ്രസിഡന്റിന് ശേഷം രണ്ടാം സ്ഥാനത്താണ് ഹൗസ് സ്പീക്കറുടെ സ്ഥാനം.
Hakeem Jeffries has been nominated by the Democratic Party as its candidate for Speaker of the US House of Representatives, marking a potentially historic moment in American politics. He secured 251 votes out of 262 in a secret ballot, despite opposition from 11 members. With Democrats holding a 257-seat majority, Jeffries is widely expected to become Speaker when the new Congress convenes in January. If elected, he will become the first Black person to hold the position in US history. Born in Brooklyn, New York, Jeffries studied political science and public policy before earning a law degree and beginning his career as an attorney. After an unsuccessful electoral attempt in 2000, he entered the New York State Assembly in 2006. He was elected to the US Congress in 2012 and gradually rose through the Democratic Party leadership, becoming one of its most influential figures.