ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിയുന്നു... സൂര്യനിൽ നിന്നുള്ള അത്യപൂർവ ദൃശ്യങ്ങൾ പുറത്ത്

സൂര്യന്റെ ദൃശ്യമായ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് ചൂട് അതിൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയ്ക്ക് എങ്ങനെ ലഭിക്കുന്നു എന്ന വലിയ ശാസ്ത്രീയ നിഗൂഢതയ്ക്ക് ഉത്തരം നൽകാൻ ഈ നിരീക്ഷണങ്ങൾ സഹായിക്കും
ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിയുന്നു... സൂര്യനിൽ നിന്നുള്ള അത്യപൂർവ ദൃശ്യങ്ങൾ പുറത്ത്
Published on

സൂര്യന്റെ ഇതുവരെ പകർത്തിയിട്ടുള്ളതിൽ ഏറ്റവും വ്യക്തവും സൂഷ്മവുമായ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. സൌരോപരിതലത്തിൽ നടക്കുന്ന പ്രക്ഷുബ്‌ധമായ മാറ്റങ്ങളും കാന്തിക പ്രതിഭാസങ്ങളും വ്യക്തമാക്കുന്ന ചിത്രങ്ങളാണ് യു.എസ് നാഷണൽ സോളാർ ഒബ്സർവേറ്ററി പുറത്തെത്തിച്ചിരിക്കുന്നത്. ഹവായിലെ മോയി ദ്വീപിലുള്ള, ഇനോയെ സോളാർ ടെലസ്കോപ്പ് പകർത്തിയ ചിത്രങ്ങളാണിവ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ സോളാർ ടെലസ്കോപ്പ് ആണിത്.

സ്വർണ ബാൻഡുകളും ചുഴികളും പോലെ സൂര്യനിലെ, മുമ്പ് രേഖപ്പെടുത്താൻ സാധിക്കാതിരുന്ന ഘടനകൾ ഇനോയെ ടെലസ്കോപ്പ് കൃത്യവും വ്യക്തവുമായി ഒപ്പിയെടുത്തിട്ടുണ്ട്. ചൂട് കാറ്റ് ഏൽക്കുമ്പോൾ സൂര്യന്റെ കാന്തിക വലയം വളഞ്ഞ് രൂപം മാറുന്നതാണ് ഈ ഘടനയ്ക്ക് കാരണം. ഭൂമിയിലെ പവർ ഗ്രിഡുകളെയും സാറ്റലൈറ്റുകളെയും സ്വാധീനിക്കാൻ കഴിവുള്ള, ബഹിരാകാശത്തെ കാലാവസ്ഥയെ നിർണയിക്കുന്ന സൌരോർജം, കാന്തിക വലയത്തിന്ർറെ ഈ ചലനം മൂലമാണ് പുറന്തള്ളപ്പെടുന്നത്. വലിയ രീതിയിൽ താപം പ്രവഹിക്കുന്ന സൌരസ്ഫോടനങ്ങൾക്കും കാരണം ഇതുതന്നെ. ഈ ചലനത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്ന ചിത്രങ്ങളാണ് ടെലസ്കോപ്പ് പകർത്തിയിരിക്കുന്നത്.

സൂര്യന്റെ ദൃശ്യമായ ഉപരിതലത്തേക്കാൾ ദശലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് ചൂട് അതിൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയ്ക്ക് എങ്ങനെ ലഭിക്കുന്നു എന്ന വലിയ ശാസ്ത്രീയ നിഗൂഢതയ്ക്ക് ഉത്തരം നൽകാൻ ഈ നിരീക്ഷണങ്ങൾ സഹായിക്കും.

ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിയുന്നു... സൂര്യനിൽ നിന്നുള്ള അത്യപൂർവ ദൃശ്യങ്ങൾ പുറത്ത്
ഭൂമിയിൽ മനുഷ്യന്റെ കാലം കഴിയാറായോ?; വീണ്ടും ചര്‍ച്ചയായി 'ഡൂംസ്‌ഡേ' വാ​ദം

ടെലിസ്കോപ്പ് പുറത്തുവിട്ട പ്രധാന ചിത്രങ്ങളിൽ, സൂര്യന്റെ ഉപരിതലം, തിളയ്ക്കുന്ന 'പോപ്പ്കോൺ' (Popcorn) കൂട്ടങ്ങൾ പോലെ കാണാം. ഇവയെ ശാസ്ത്രീയമായി ഗ്രാനൂളുകൾ എന്നാണ് വിളിക്കുന്നത്. ടെലിസ്കോപ്പ് മുൻപ് എടുത്ത ചിത്രങ്ങളിൽ സൂര്യന്റെ ഉപരിതലം ഫ്രാൻസിന്റെയത്രയും വലുപ്പമുള്ള ചെറിയ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട രീതിയിലാണ് കാണപ്പെട്ടിരുന്നത്. അന്ന് 30 കിലോമീറ്റർ വരെ വലുപ്പമുള്ള കാര്യങ്ങൾ മാത്രമാണ് വ്യക്തമായി കാണാൻ സാധിച്ചിരുന്നത്. എന്നാൽ പുതിയ ചിത്രങ്ങൾ ഈ ടെലിസ്കോപ്പിന്റെ പരമാവധി കാര്യക്ഷമത ഉപയോഗിച്ച് പകർത്തിയതാണ്. അതിനാൽ തന്നെ അതിസൂക്ഷ്മ ദൃശ്യങ്ങൾ വരെ ഇതിൽ വ്യക്തമായി കാണാൻ സാധിക്കും.

ഇനൗയി സോളാർ ടെലിസ്കോപ്പ് പകർത്തിയ ഏറ്റവും പുതിയ ചിത്രങ്ങളിൽ കാണപ്പെട്ട സൂര്യന്റെ ഉപരിതലത്തിലെ ചെറിയ ചുഴലിപോലെയുള്ള ഘടനകൾ 'കേൽവിൻ-ഹെൽംഹോൾട്സ് ഇൻസ്റ്റെബിലിറ്റികൾ'എന്ന ശാസ്ത്രീയ പ്രതിഭാസത്തിന്റെ തെളിവുകളാണെന്ന് ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു.

അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്ലാസ്മ, വേഗത കുറഞ്ഞ ദ്രാവക പ്രവാഹത്തിന് മുകളിലൂടെ തട്ടിയുരുമ്മി കടന്നുപോകുമ്പോൾ ഉണ്ടാകുന്ന ഘർഷണം മൂലമാണ് ഇവ രൂപപ്പെടുന്നത്. ഇത് സൂര്യനിലെ പ്ലാസ്മയിൽ ചെറുതരം അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പിന്നീട് കടൽത്തിരമാലകൾ കരയിലേക്ക് അടിച്ചുയരുന്നത് പോലെ ചുഴലികളായി വളരുകയും ചെയ്യുന്നു.

ഒടുവിൽ ആ രഹസ്യത്തിന്റെ ചുരുളഴിയുന്നു... സൂര്യനിൽ നിന്നുള്ള അത്യപൂർവ ദൃശ്യങ്ങൾ പുറത്ത്
കൃത്രിമ സൂര്യനൊരുക്കാന്‍ ലോകത്തെ ഏറ്റവുംവലിയ കാന്തം നിർമിച് ചൈന

ഭൂമിയിലെ തടാകങ്ങളിലും സമുദ്രങ്ങളിലും മേഘരൂപീകരണങ്ങളിലും, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലും ശാസ്ത്രജ്ഞർ മുൻപ് ഇത്തരം 'കേൽവിൻ-ഹെൽംഹോൾട്സ് ഇൻസ്റ്റെബിലിറ്റികൾ' കണ്ടിട്ടുണ്ടെങ്കിലും, സൂര്യനിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ഈ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രശസ്ത ശാസ്ത്ര മാസികയായ 'നേച്ചറിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Summary

Scientists have released the sharpest and most detailed images ever captured of the Sun. The images, published by the U.S. National Solar Observatory, reveal turbulent activity and magnetic phenomena occurring on the Sun's surface. They were captured by the Daniel K. Inouye Solar Telescope on Maui, Hawaii, the most powerful solar telescope in the world.

The telescope has recorded previously unseen solar structures that resemble golden bands and swirling patterns with remarkable clarity. These formations are created when the Sun's magnetic field bends and twists under the influence of hot plasma flows.

The movement of these magnetic fields is responsible for releasing solar energy that shapes space weather and can affect Earth's power grids and satellites. It also drives powerful solar eruptions that transfer enormous amounts of heat and energy. The newly released images are expected to help scientists better understand these magnetic processes and the mechanisms behind solar activity.

Madism Digital
madismdigital.com