10 മീറ്റര്‍ അകലെ നിന്നേ 'ലോക്ക്' ചെയ്യും, ശരീരം കൊടുക്കുന്ന 'രഹസ്യ സിഗ്‌നലുകള്‍'; എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കൂടുതല്‍ കടിക്കുന്നത്?

വ്യായാമം ചെയ്യുന്നവരിലേയ്ക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും. ശാരീരിക അധ്വാനം കാരണം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും ശരീരം കൂടുതല്‍ ചൂടാകുകയും വിയര്‍ക്കുകയും ചെയ്യുന്നതിനാലാണിത്
10 മീറ്റര്‍ അകലെ നിന്നേ 'ലോക്ക്' ചെയ്യും, ശരീരം കൊടുക്കുന്ന 'രഹസ്യ സിഗ്‌നലുകള്‍'; എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കൂടുതല്‍ കടിക്കുന്നത്?
Published on

മനുഷ്യ ശരീരത്തിലേയ്ക്ക് പറന്നിറങ്ങുന്നതിനും എത്രയോ മുന്‍പ്, വളരെ ദൂരെവെച്ചുതന്നെ കൊതുകുകള്‍ നമ്മുടെ ശരീരത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ തിരിച്ചറിയുന്നുണ്ട്. നമ്മുടെ ശ്വാസവും ശരീരഗന്ധവും ഉള്‍പ്പെടെയുള്ള നിരവധി ജൈവിക ഘടകങ്ങളാണ് ഒരാളെ കൊതുക് കടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് തീരുമാനിക്കുന്നത്. ചില ആളുകളില്‍ ഇത്തരം ഘടകങ്ങള്‍ വളരെ ശക്തമാണ്. അവരുടെ പിന്നാലെ എപ്പോഴും കൊതുകുകള്‍ ഉണ്ടാകും. എന്താണ് എന്നെ മാത്രം എപ്പോഴും കൊതുകുകള്‍ കടിക്കുന്നത് എന്ന് നിങ്ങളില്‍ ചിലരെങ്കിലും ചിന്തിട്ടുണ്ടാവില്ലേ? അതിനുള്ള കാരണങ്ങള്‍ ഇതാ.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നല്‍കുന്ന സൂചനകള്‍

പെണ്‍കൊതുകുകള്‍ മാത്രമാണ് മനുഷ്യരെ കടിക്കുന്നത്. തങ്ങളുടെ മുട്ടകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് അവ മനുഷ്യന്റെ രക്തം തേടുന്നത്. ഏകദേശം 10 മീറ്റര്‍ ദൂരെ നിന്നുതന്നെ തങ്ങളുടെ ഇരയെ തിരിച്ചറിയാന്‍ അവ കാഴ്ചയും മണവും ഉപയോഗിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മള്‍ ശ്വസിക്കുമ്പോഴും ചര്‍മ്മത്തിലൂടെയും പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകമാണ്. മനുഷ്യന്റെ ശ്വാസത്തിലൂടെ പുറത്തുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കൊതുകുകളുടെ ഘ്രാണശേഷിയെ ഉണര്‍ത്തുകയും ഇരയെ കണ്ടെത്തികൊടുക്കുകയും ചെയ്യുന്നു. കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവര്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിനാല്‍ കൊതുകുകള്‍ക്ക് കൂടുതല്‍ പ്രിയം മുതിര്‍ന്നവരോടാണ്.

ശരീരത്തിലെ ചൂടും ഉപാപചയ പ്രവര്‍ത്തനങ്ങളും

കൊതുകുകള്‍ക്ക് ശരീരത്തിലെ ചൂടിനോടും ഈര്‍പ്പത്തോടും പ്രത്യേക ആകര്‍ഷണമുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളെ കൊതുകുകള്‍ കടിക്കാനുള്ള സാധ്യത മറ്റ് സ്ത്രീകളെ അപേക്ഷിച്ച് ഇരട്ടിയാണ്. ഗര്‍ഭാവസ്ഥയില്‍ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളും ശ്വാസോച്ഛ്വാസത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. ഇത് കൂടുതല്‍ ചൂടും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറന്തള്ളാന്‍ കാരണമാകുന്നു. വ്യായാമം ചെയ്യുന്നവരിലേയ്ക്ക് കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും. ശാരീരിക അധ്വാനം കാരണം കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും ശരീരം കൂടുതല്‍ ചൂടാകുകയും വിയര്‍ക്കുകയും ചെയ്യുന്നതിനാലാണിത്. തടിച്ച ശരീരപ്രകൃതിയുള്ളവര്‍ പൊതുവെ കൂടുതല്‍ ചൂടും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തുവിടുന്നതിനാല്‍ കൊതുകുകള്‍ അവരെയും വേഗത്തില്‍ ആകര്‍ഷിക്കുന്നു.

10 മീറ്റര്‍ അകലെ നിന്നേ 'ലോക്ക്' ചെയ്യും, ശരീരം കൊടുക്കുന്ന 'രഹസ്യ സിഗ്‌നലുകള്‍'; എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കൂടുതല്‍ കടിക്കുന്നത്?
യുഎസുമായുള്ള ധാരണ ലംഘിച്ചോ? ഇറാന്റെ ആണവ-മിസൈല്‍ കേന്ദ്രങ്ങളില്‍ വീണ്ടും നിര്‍മാണം നടക്കുന്നതായി സൂചന; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ചര്‍മ്മത്തില്‍ നിന്നുള്ള ഗന്ധം

ചര്‍മ്മത്തിന്റെയും ശ്വാസത്തിന്റെയും ഗന്ധം വഴിയാണ് അവ കൃത്യമായി ആരെയാണ് കടിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. 'ശരീരത്തില്‍ നിന്ന് പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന ചില രാസവസ്തുക്കളാണ് ഈ വ്യത്യാസം ഉണ്ടാക്കുന്നത്. കൊതുകുകള്‍ ജീവിക്കുന്നത് കെമിക്കലുകളുടെ ഒരു ലോകത്താണ്', യുകെയിലെ ഡര്‍ഹാം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് എന്റമോളജി പ്രൊഫസറായ സ്റ്റീവ് ലിന്‍ഡ്‌സെ പറയുന്നു. 'മധുരമുള്ള രക്തം' ഉള്ളവരെയാണ് കൊതുകുകള്‍ക്ക് ഇഷ്ടം എന്ന മിഥ്യാധാരണ ലിന്‍ഡ്‌സെ തിരുത്തി. പകരം, ഓരോരുത്തരുടെയും സവിശേഷമായ 'ചര്‍മ്മ ഗന്ധമാണ്' കൊതുകുകളെ ആകര്‍ഷിക്കുന്നത് എന്ന് അവര്‍ പറഞ്ഞു.

നമ്മുടെ ചര്‍മ്മത്തിലുള്ള ബാക്ടീരിയകള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ഫാറ്റി ആസിഡുകള്‍, പെപ്‌റ്റൈഡുകള്‍ എന്നിവയെ വിഘടിപ്പിച്ച് വോളറ്റൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ടുകള്‍ ആക്കി മാറ്റുന്നു. ഇവ വായുവില്‍ എളുപ്പത്തില്‍ കലരുകയും കൊതുകുകള്‍ക്ക് ഇത് തിരിച്ചറിയാന്‍ സാധിക്കുകയും ചെയ്യുന്നു. നമ്മുടെ ചര്‍മ്മത്തില്‍ ഇത്തരത്തിലുള്ള 500-ലധികം ഓര്‍ഗാനിക് കോമ്പൗണ്ടുകള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ചര്‍മ്മത്തിലെ അമോണിയയോടും ലാക്റ്റിക് ആസിഡിനോടും കൊതുകുകള്‍ക്ക് ഇതിനകം തന്നെ ആകര്‍ഷണമുണ്ട്, കൂടാതെ കാര്‍ബോക്‌സിലിക് ആസിഡിന്റെ സാന്നിധ്യം ഈ ആകര്‍ഷണം കൂടുതല്‍ ശക്തമാക്കുന്നു.

ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ സാന്നിധ്യവും കൊതുകുകളെ ആകര്‍ഷിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. മലേറിയ കൊതുകുകളെ വളരെയധികം ആകര്‍ഷിക്കുന്ന ആളുകളുടെ ചര്‍മ്മത്തില്‍ വ്യത്യസ്തമായ ഒരു ബാക്ടീരിയ സമൂഹമുണ്ടെന്നാണ് നെതര്‍ലാന്‍ഡിലെ വാഗനിങന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്. ബാക്ടീരിയകള്‍ ഇല്ലെങ്കില്‍ മനുഷ്യന്റെ വിയര്‍പ്പിന് ഗന്ധം ഉണ്ടാകില്ല. ഇരട്ടക്കുട്ടികളില്‍ നടത്തിയ പഠനങ്ങളില്‍, സമജാത ഇരട്ടകളെ കൊതുകുകള്‍ ഒരേപോലെയാണ് കടിക്കുന്നതെന്ന് കണ്ടെത്തി. എന്നാല്‍ വിഭിന്ന ഇരട്ടകളില്‍ ഈ ആകര്‍ഷണം വ്യത്യസ്തമായിരുന്നു. ഇതില്‍ നിന്നും കൊതുകുകളെ ആകര്‍ഷിക്കുന്ന ശരീരഗന്ധം പാരമ്പര്യമായി ലഭിക്കുന്നതാകാം എന്ന് മനസ്സിലാക്കാം.

10 മീറ്റര്‍ അകലെ നിന്നേ 'ലോക്ക്' ചെയ്യും, ശരീരം കൊടുക്കുന്ന 'രഹസ്യ സിഗ്‌നലുകള്‍'; എന്തുകൊണ്ടാണ് കൊതുകുകള്‍ ചിലരെ മാത്രം കൂടുതല്‍ കടിക്കുന്നത്?
ലോകാവസാനം എങ്ങനെ ഉണ്ടായി? മനുഷ്യരുടെ ക്രൂരതകൾ റെക്കോർഡ് ചെയ്യാൻ ശാസ്ത്രലോകം, ഇത് ഭൂമിയുടെ 'ബ്ലാക്ക് ബോക്സ്'

എല്ലാ കൊതുക് കടികളും ഒരേപോലെയല്ല

കൊതുകു കടിയോട് ഓരോരുത്തരുടെയും ശരീരം പ്രതികരിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയിലെ ജീനുകളും കൊതുകു കടിയോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതും തമ്മില്‍ ശക്തമായ ജനിതക ബന്ധമുണ്ടെന്ന് ഒരു പഠനം വ്യക്തമാക്കുന്നു. രസകരമെന്നു പറയട്ടെ, ഈ ജനിതക ഘടനകള്‍ അലര്‍ജികളുമായി ബന്ധപ്പെട്ട ജീനുകളുമായി പൊരുത്തപ്പെടുന്നവയാണ്. കൂടാതെ, കൊതുകു കടിയേറ്റാല്‍ വലിയ തടിപ്പുകളും അസഹനീയമായ ചൊറിച്ചിലും ഉണ്ടാകുന്ന ശാരീരിക പ്രകൃതമുള്ളവര്‍ തങ്ങളെയാണ് കൊതുകുകള്‍ കൂടുതല്‍ കടിക്കുന്നത് എന്ന് ചിന്തിച്ചേക്കാം. 'ചില ആളുകള്‍ക്ക് വലിയ രീതിയില്‍ തടിപ്പുകള്‍ ഉണ്ടാകുന്നത് കൊണ്ടാണ് തങ്ങളെ കൂടുതല്‍ കൊതുകുകള്‍ കടിക്കുന്നു എന്ന് അവര്‍ കരുതുന്നത്,' എന്ന് ഗ്ലാസ്ഗോ സര്‍വകലാശാലയിലെ പ്രൊഫസറായ ഹെതര്‍ ഫെര്‍ഗൂസണ്‍ പറയുന്നു. 'ചിലരെ കൊതുകുകള്‍ ധാരാളമായി കടിക്കുന്നുണ്ടാകാം, പക്ഷേ അവരുടെ ശരീരത്തില്‍ വലിയ ലക്ഷണങ്ങള്‍ ഒന്നും കാണിക്കാറില്ല', ഫെര്‍ഗൂസണ്‍ കൂട്ടിച്ചേര്‍ത്തു.

കൊതുകുകടി തടയാന്‍ എന്ത് ചെയ്യാം?

നിങ്ങള്‍ ജൈവികമായി കൊതുകുകളുടെ എളുപ്പത്തിലുള്ള ഇരയാണെങ്കില്‍ പോലും, കൊതുകുകളുടെ റഡാറില്‍ നിന്ന് ആരും പൂര്‍ണമായും സുരക്ഷിതരല്ല. കൊതുകുകടി തടയാന്‍ ഡീറ്റ്, പിക്കാരിഡിന്‍, പിഎംഡി എന്നിവ അടങ്ങിയ ഗുണനിലവാരമുള്ള ഒയിന്റ്‌മെന്റുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ഇന്‍സെക്റ്റിസൈഡ് അടങ്ങിയതും ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്നതുമായ നീളമുള്ള വസ്ത്രങ്ങളും പാന്റുകളും ധരിക്കാനും ഹെതര്‍ ഫെര്‍ഗൂസണ്‍ നിര്‍ദേശിക്കുന്നു. വെളുത്തുള്ളി കഴിക്കുന്നതോ വിറ്റാമിന്‍ ബി സപ്ലിമെന്റുകള്‍ കഴിക്കുന്നതോ കൊതുകുകളെ അകറ്റാന്‍ സഹായിക്കുമെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും ഫെര്‍ഗൂസണ്‍ വ്യക്തമാക്കി.

Summary

Mosquitoes do not bite people randomly. Scientific studies show that female mosquitoes can detect humans from up to 10 metres away by sensing carbon dioxide, body heat, moisture, and unique skin odours. Adults, pregnant women, people who exercise, and those with higher metabolic rates tend to attract more mosquitoes because they emit more carbon dioxide and heat. Skin bacteria also produce chemical compounds that make some people more attractive to mosquitoes, and genetics may play a role. Experts recommend using repellents containing DEET, picaridin, or PMD and wearing long-sleeved clothing to reduce mosquito bites. There is no strong evidence that garlic or vitamin B supplements repel mosquitoes.

Madism Digital
madismdigital.com