അന്യഗ്രഹജീവികളെ കണ്ടാൽ എന്ത് ചെയ്യണം? എങ്ങനെ വിവരമറിയിക്കണം? ശാസ്ത്രജ്ഞരുടെ നിർദേശങ്ങളിങ്ങനെ!

അന്യഗ്രഹജീവികൾക്കായുള്ള സിഗ്നലുകൾ തേടുമ്പോൾ ഗവേഷകർ നേരിടുന്ന പ്രശ്നങ്ങളെ പരിഗണിച്ചുകൊണ്ടുകൂടിയാണ് പുതിയ മാർഗനിർദേശങ്ങൾ
അന്യഗ്രഹജീവികളെ കണ്ടാൽ എന്ത് ചെയ്യണം? എങ്ങനെ വിവരമറിയിക്കണം? ശാസ്ത്രജ്ഞരുടെ നിർദേശങ്ങളിങ്ങനെ!
Published on

അന്യഗ്രഹജീവികളുടെ സാന്നിധ്യമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് വാദപ്രതിവാദങ്ങൾ നടക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. പ്രപഞ്ചത്തിൽ എവിടെയെങ്കിലും മനുഷ്യനേക്കാൾ ബുദ്ധിയുള്ള ജീവികളുണ്ടെങ്കിൽ അവയെ കണ്ടെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ. അന്യഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകൾ കിട്ടി എന്നടക്കമുള്ള വാർത്തകൾ പലപ്പോഴായി നാം തന്നെ വായിച്ചിട്ടുമുണ്ട്.

എന്നാൽ ഇനി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയാൽ എന്ത് ചെയ്യും? എങ്ങനെയാണ് പ്രതികരിക്കേണ്ടത്, എവിടെയാണ് അറിയിക്കേണ്ടത്? ഇതിനായി ഒരു മാർഗനിർദേശം പുറത്തിറക്കിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര കൂട്ടായ്മ. അന്യഗ്രഹജീവികളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുക, പരിഭ്രാന്തി ഒഴിവാക്കുക, തെറ്റിദ്ധാരണ അകറ്റുക എന്നിവയാണ് പ്രധാന ലക്ഷ്യം. ഗവേഷകർക്കായി തന്നെയാണ് നിർദേശങ്ങൾ.

15 വർഷം മുമ്പ് സമാനരീതിയിൽ ശാസ്ത്രജ്ഞർ കുറച്ച് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഇത് പരിഷ്കരിച്ചാണ് പുതിയത് പുറപ്പെടുവിച്ചിരിക്കുന്നത്. പുതുക്കിയ മാർഗനിർദേശങ്ങൾ പ്രകാരം, അന്യഗ്രഹജീവികളെ കുറിച്ച് ഏതെങ്കിലും സാധ്യതാപരമായ കണ്ടെത്തൽ നടത്തിയാൽ, അത് പൊതുജനങ്ങളെ അറിയിക്കുന്നതിന് മുമ്പ് കർശനമായ സ്വതന്ത്ര പരിശോധനകൾക്ക് വിധേയമാക്കണം. ശാസ്ത്രീയ സുതാര്യത ഉറപ്പാക്കാനും പൊതുജനവിശ്വാസം വർധിപ്പിക്കാനുമായി ഗവേഷണ വിവരങ്ങൾ ശാസ്ത്രസമൂഹവുമായി പങ്കുവയ്ക്കാനും ഗവേഷകരോട് നിർദേശിച്ചിട്ടുണ്ട്.

അന്യഗ്രഹജീവികളെ കണ്ടാൽ എന്ത് ചെയ്യണം? എങ്ങനെ വിവരമറിയിക്കണം? ശാസ്ത്രജ്ഞരുടെ നിർദേശങ്ങളിങ്ങനെ!
അന്യഗ്രഹജീവികളുടെ നാല് രഹസ്യസങ്കേതങ്ങൾ ഭൂമിയിൽ, ലൊക്കേഷൻ പുറത്തുവിട്ട് മുൻ സൈനിക ഉദ്യോഗസ്ഥൻ; പർവതനിരകൾക്കിടയിലെ വെളിച്ചം ആ കൂടിക്കാഴ്ചയുടേതോ?

അസാധാരണമായ വിവരങ്ങൾ ലഭിച്ചു എന്നതുകൊണ്ട് മാത്രം അത് മതിയായ തെളിവാകില്ല എന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. ഭൂമിക്കപ്പുറമൊരു ജീവന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതായി തോന്നുന്ന ഒരു സിഗ്നലോ വസ്തുവോ കണ്ടെത്തിയാൽ, അത് കണ്ടെത്തിയ ഗവേഷകൻ മറ്റ് ശാസ്ത്രജ്ഞരുമായി സഹകരിച്ച് ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടതുണ്ട്.

അതിന്, ഒന്നിലധികം നിരീക്ഷണകേന്ദ്രങ്ങൾ, വിവിധ ഗവേഷണ സ്ഥാപനങ്ങൾ, വ്യത്യസ്ത ഉപകരണങ്ങൾ, പരിശോധനാ രീതികൾ എന്നിവ ഉപയോഗിച്ചുള്ള സ്വതന്ത്ര പരിശോധനകളും നിരീക്ഷണങ്ങളും നടത്തുന്നതാണ് ഏറ്റവും ഉചിതമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.

പ്രോട്ടോക്കോളുകൾ പുതുക്കുന്നതിന് നേതൃത്വം നൽകിയ പ്രൊഫസർ മൈക്കൽ ഗാരറ്റ് പറയുന്നതനുസരിച്ച്, അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്താൻ പ്രത്യേകമായി നടത്തുന്ന അന്വേഷണങ്ങളിലൂടെയല്ല, സാധാരണ ജ്യോതിശാസ്ത്ര ഗവേഷണങ്ങൾക്കിടയിലും ഒരു യഥാർഥ സിഗ്നൽ അപ്രതീക്ഷിതമായി ലഭിക്കാനിടയുണ്ടെന്നാണ്.

അന്യഗ്രഹജീവികൾക്കായുള്ള സിഗ്നലുകൾ തേടുമ്പോൾ ഗവേഷകർ നേരിടുന്ന പ്രശ്നങ്ങളെ പരിഗണിച്ചുകൊണ്ടുകൂടിയാണ് പുതിയ മാർഗനിർദേശങ്ങൾ എന്നതാണ് ശ്രദ്ധേയം. പ്രപഞ്ചത്തിലെ സിഗ്നലുകൾക്കായുള്ള തിരച്ചിലിൽ ആവശ്യമെങ്കിൽ പൊതുജനസമ്പർക്കം ഗവേഷകർക്ക് ഒഴിവാക്കാം. ഇവർക്ക് വേണ്ട സുരക്ഷ നൽകാൻ ഭരണകൂടങ്ങൾ തയ്യാറാവുകയും വേണം. ഇത്തരം വാർത്തകളോടുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങൾ കണക്കിലെടുത്താണ് ഈ നീക്കം.

അന്യഗ്രഹജീവികളെ കണ്ടാൽ എന്ത് ചെയ്യണം? എങ്ങനെ വിവരമറിയിക്കണം? ശാസ്ത്രജ്ഞരുടെ നിർദേശങ്ങളിങ്ങനെ!
മനുഷ്യ സ്വപ്‌നങ്ങള്‍ ചന്ദ്രനും ചൊവ്വയും കടക്കുന്നു; ടൈറ്റനിലേക്കുള്ള യാത്ര ചര്‍ച്ചയാക്കി ശാസ്ത്രലോകം

ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു ഗവേഷകനോ അന്യഗ്രഹസിഗ്നലുകൾക്കായുള്ള നിരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആർക്കുമോ എന്തെങ്കിലും സൂചനകൾ ലഭിക്കുകയാണെങ്കിൽ ഉടൻ തന്നെ അത് അന്യഗ്രഹജീവികളുടെ സാന്നിധ്യമായി സ്ഥിരീകരിക്കരുത്. ഈ രംഗത്തെ വിദഗ്ധരായ ആളുകളുമായി വിവരം പങ്കുവച്ച് പല തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം, ആധികാരികമായി മാത്രമേ പുറത്ത് വിടാൻ പാടുള്ളൂ.

English Summary: The debate over whether extraterrestrial life exists has been ongoing in the scientific community for decades. Scientists around the world are making determined efforts to find intelligent life elsewhere in the universe, especially if such beings are more advanced than humans. Reports claiming the detection of possible signals from extraterrestrial sources have surfaced from time to time.

But what happens if we actually encounter extraterrestrial life? How should scientists respond, and whom should they inform?

To address these questions, an international association of astronomers has released a new set of guidelines. The primary objectives are to prevent the spread of misinformation about extraterrestrial life, avoid public panic, and eliminate misunderstandings. The recommendations are intended specifically for researchers.

Madism Digital
madismdigital.com