അന്യഗ്രഹജീവികളുടെ നാല് രഹസ്യസങ്കേതങ്ങൾ ഭൂമിയിൽ, ലൊക്കേഷൻ പുറത്തുവിട്ട് മുൻ സൈനിക ഉദ്യോഗസ്ഥൻ; പർവതനിരകൾക്കിടയിലെ വെളിച്ചം ആ കൂടിക്കാഴ്ചയുടേതോ?

വിദൂര പർവതനിരകൾക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന അന്യഗ്രഹജീവി രഹസ്യതാവളങ്ങൾ താൻ തിരിച്ചറിഞ്ഞതായി മുൻ യു.എസ് ആർമി ഇന്ർറലിജൻസ് ഉദ്യോഗസ്ഥനായ ലിൻ ബുക്കാനനാണ് വെളിപ്പെടുത്തിയത്
അന്യഗ്രഹജീവികളുടെ നാല് രഹസ്യസങ്കേതങ്ങൾ ഭൂമിയിൽ, ലൊക്കേഷൻ പുറത്തുവിട്ട് മുൻ സൈനിക ഉദ്യോഗസ്ഥൻ; പർവതനിരകൾക്കിടയിലെ വെളിച്ചം ആ കൂടിക്കാഴ്ചയുടേതോ?
Published on

ശാസ്ത്രജ്ഞർക്കിടയിൽ ഇന്നും തർക്കവിതർക്കങ്ങൾ നിലനിൽക്കുന്ന ഒരു വിഷയമാണ് അന്യഗ്രഹജീവികൾ. അന്യഗ്രഹജീവികളുണ്ടോ ഇല്ലയോ എന്നതിൽ ഇതിനോടകം തന്നെ പല ഗവേഷണങ്ങളും വാദപ്രതിവാദങ്ങളും നടന്നിട്ടുമുണ്ട്.

അന്യഗ്രഹജീവികളുടെ രഹസ്യസങ്കേതങ്ങൾ ഭൂമിയിലുണ്ടെന്ന മുൻ സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ ഇവ വീണ്ടും വാർത്തകളിൽ നിറയുകയാണ്. വിദൂര പർവതനിരകൾക്ക് താഴെ ഒളിപ്പിച്ചിരിക്കുന്ന അന്യഗ്രഹജീവി രഹസ്യതാവളങ്ങൾ താൻ തിരിച്ചറിഞ്ഞതായി മുൻ യു.എസ് ആർമി ഇന്ർറലിജൻസ് ഉദ്യോഗസ്ഥനായ ലിൻ ബുക്കാനനാണ് വെളിപ്പെടുത്തിയത്. അമേരിക്കൻ ആൽക്കെമി എന്ന പോഡ്കാസ്റ്റിലായികരുന്നു തുറന്നുപറച്ചിൽ.

അന്യഗ്രഹജീവികളുടെ നാല് രഹസ്യസങ്കേതങ്ങൾ ഭൂമിയിൽ, ലൊക്കേഷൻ പുറത്തുവിട്ട് മുൻ സൈനിക ഉദ്യോഗസ്ഥൻ; പർവതനിരകൾക്കിടയിലെ വെളിച്ചം ആ കൂടിക്കാഴ്ചയുടേതോ?
‘അവ യഥാർഥ്യമാണ്’; അന്യഗ്രഹജീവികൾ സത്യമാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമ.

അലാസ്കയിലെ മൌണ്ട് ഹായെസ്, ഓസ്ട്രേലിയയിലെ മൌണ്ട് സീൽ, സിംബാവേയിലെ മൌണ്ട് ന്യായൻഗാനി, സ്പെയിനിനും ഫ്രാൻസിനും ഇടയിലുള്ള പിരണീസ് പർവതനിരകൾ എന്നിവിടങ്ങളിലാണ് 4 ഭൂഗർഭ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ശീതയുദ്ധകാലത്ത് യു.എസ് രഹസ്യാന്വേഷണ ഏജൻസികൾ പരീക്ഷിച്ചിരുന്ന റിമോട്ട് വ്യൂയിങ് സാങ്കേതികവിദ്യയിലൂടെയാണ് ഇവ കണ്ടെത്തിയത് എന്നാണ് അദ്ദേഹത്തിന്ർറെ വാദം.

സൈനിക ആവശ്യങ്ങള്‍ക്കായി അതീന്ദ്രിയ ജ്ഞാനം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ച വിവാദ സ്റ്റാര്‍ഗേറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഒരു സൈനിക യൂണിറ്റിലാണ് ബുക്കാനൻ ജോലി ചെയ്തിരുന്നത്. 1970 മുതൽ 1995 വരെ നടന്നിരുന്ന ഈ പദ്ധതിയിൽ, അതീന്ദ്രിയ ശേഷികളുണ്ടെന്ന് ആരോപിക്കപ്പെട്ട ആളുകളെ തിരഞ്ഞുപിടിച്ച് സർക്കാർ സൈനിക, രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഒരാൾക്ക് ഒരുസ്ഥലത്ത് നേരിട്ട് പോകാതെ അവിടത്തെ വിവരങ്ങൾ ശേഖരിക്കാനാകുമോ എന്ന് നോക്കുകയായിരുന്നു ലക്ഷ്യം. വലിയ നേട്ടമൊന്നുണ്ടാകാഞ്ഞതിനാൽ പിന്നീടിത് നിർത്തിവെച്ചു.

പദ്ധതി ഫലപ്രദമല്ലെന്ന് യു.എസ് തന്നെ പറയുമ്പോഴും അന്യഗ്രഹജീവികളെ കുറിച്ചുള്ള കണ്ടെത്തലുകൾക്കായി ഈ പദ്ധതിയിലെ കണ്ണികളെ തന്നെയാണ് നാം കൂട്ടുപിടിക്കുന്നത് എന്നതാണ് കൌതുകകരമായ കാര്യം.

ഈ താവളങ്ങൾ ആദ്യം തിരിച്ചറിഞ്ഞത് 1973-ൽ പാറ്റ് പ്രൈസ് എന്ന റിമോട്ട് വ്യൂവർ ആയിരുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പിന്നീട് അതീന്ദ്രിയ ഗവേഷകനായി മാറുകയും, തന്റെ മനസ്സിന്റെ ശക്തിയിലൂടെ മലകൾക്കുള്ളിലെ അന്യഗ്രഹ താവളങ്ങൾ കാണാൻ കഴിയുമെന്ന് അവകാശപ്പെടുകയും ചെയ്തു.

പിന്നീട്, പ്രൈസ് വിവരിച്ചതിനെ മറ്റ് റിമോട്ട് വ്യൂവർമാർക്ക് സ്ഥിരീകരിക്കാനാകുമോ എന്ന് പരിശോധിക്കാൻ സിഐഎ ‘പ്രോജക്റ്റ് 8200’ എന്ന പദ്ധതി നടപ്പാക്കി. താനും അതേ വിവരങ്ങൾ കണ്ടെത്തിയെന്നും വർഷങ്ങൾക്കുമുമ്പ് പ്രൈസ് വരച്ച ചിത്രങ്ങളുമായി തന്റെ രേഖാചിത്രങ്ങൾ പൊരുത്തപ്പെട്ടിരുന്നുവെന്നും ബുക്കാനൻ അവകാശപ്പെടുന്നു.

അന്യഗ്രഹജീവികളുടെ നാല് രഹസ്യസങ്കേതങ്ങൾ ഭൂമിയിൽ, ലൊക്കേഷൻ പുറത്തുവിട്ട് മുൻ സൈനിക ഉദ്യോഗസ്ഥൻ; പർവതനിരകൾക്കിടയിലെ വെളിച്ചം ആ കൂടിക്കാഴ്ചയുടേതോ?
ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ

ഓരോ താവളത്തിനും വ്യത്യസ്തമായ ഉദ്ദേശങ്ങളാണെന്നാണ് ബുക്കാനൻ പറയുന്നത്. ഭൂമിയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഒരു സർവയലൻസ് ഫെസിലിറ്റിയാണ് മൌണ്ട് ഹായെസെ്. ഇവിടെ മനുഷ്യരും അന്യഗ്രഹജീവികളും പരസ്പര സഹകരണത്തോടെ ജോലി ചെയ്തിരുന്നുവെന്ന് ബുക്കാനൻ പറയുന്നു. മൌണ്ട് ന്യായൻഗാനി കേന്ദ്രം അന്യഗ്രഹസാങ്കേതികവിദ്യയുടെ അറ്റകുറ്റപ്പണികൾക്കുളളതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

English Summary: Claims about secret alien installations on Earth have resurfaced following revelations by a former CIA-linked intelligence operative. Lynn Buchanan, a former U.S. Army intelligence officer, has claimed that he identified hidden extraterrestrial bases concealed beneath remote mountain ranges around the world.

He made the remarks on the American Alchemy podcast. According to Buchanan, four underground facilities are located beneath Mount Hayes in Alaska, Mount Zeil in Australia, Mount Nyangani in Zimbabwe, and the Pyrenees mountain range between Spain and France.

Madism Digital
madismdigital.com