'ഭൂത' കണങ്ങളിൽ ഗവേഷണം, ന്യൂട്രിനോകളുടെ തലതൊട്ടപ്പൻ! ഭൗതിക ശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾക്കണ്

നിലവിൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസറാണ് ഹാൾക്കൺ
'ഭൂത' കണങ്ങളിൽ ഗവേഷണം, ന്യൂട്രിനോകളുടെ തലതൊട്ടപ്പൻ! ഭൗതിക ശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾക്കണ്
Published on: 

2026ലെ ഭൗതിക ശാസ്ത്ര നൊബേലിന് ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൾസൺ അർഹനായിരിക്കുകയാണ്. അന്റാർട്ടിക്കയിലെ വിഖ്യാതമായ ഐസ് ക്യൂബ് ഒബ്‌സർവേറ്ററിയുടെ വികസനത്തിനും പ്രപഞ്ചത്തിൽ നിന്നുള്ള അതിശക്തമായ ന്യൂട്രിനോകളെ കണ്ടെത്താൻ സഹായിച്ച നിർണായക ഗവേഷണങ്ങൾക്കുമാണ് ബഹുമതി.

നിലവിൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഫിസിക്സ് പ്രൊഫസറാണ് ഹാൾക്കൺ. ഹാൾക്കണിന്റെ നേതൃത്വത്തിൽ അന്റാർട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ മഞ്ഞിനടിയിൽ 1.5 കിലോമീറ്ററോളം താഴ്ചയിൽ സ്ഥാപിച്ച കൂറ്റൻ ഡിറ്റക്ടറാണ് ഐസ്‌ക്യൂബ്. ഒരു ഘനകിലോമീറ്റർ വിസ്തൃതിയുള്ള ഐസിലെ തെളിഞ്ഞ പ്രതലത്തിൽ ആയിരക്കണക്കിന് ലൈറ്റ് സെൻസറുകൾ ഘടിപ്പിച്ചാണ് ബഹിരാകാശത്തുനിന്ന് വരുന്ന ന്യൂട്രീനോകളെ നിരീക്ഷിക്കുന്നത്.

പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ അടിസ്ഥാന കണികകളിൽ ഒന്നാണ് ന്യൂട്രീനോകൾ. ഇവയ്ക്ക് പിണ്ഡം വളരെ കുറവാണ്, വൈദ്യുത ചാർജ്ജുമില്ല. അതിനാൽ തന്നെ ഗ്രഹങ്ങളിലൂടെയോ നക്ഷത്രങ്ങളിലൂടെയോ തടസ്സങ്ങളില്ലാതെ തുളച്ചുകയറി സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയും. ഇവയെ കണ്ടെത്തുക എന്നത് അത്യന്തം കഠിനമായ കാര്യമാണ്.

'ഭൂത' കണങ്ങളിൽ ഗവേഷണം, ന്യൂട്രിനോകളുടെ തലതൊട്ടപ്പൻ! ഭൗതിക ശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾക്കണ്
സൗരയൂഥത്തിന് പുറത്തും അറോറകൾ! ഇതാദ്യമായി ഒരു കൃത്യമായ സിഗ്നൽ, ആ വലിയ രഹസ്യം പുറത്ത്

2013-ൽ ഗാലക്സികൾക്ക് വെളിയിലുള്ള അതിവിദൂര സ്രോതസ്സുകളിൽ നിന്ന് ഭൂമിയിലെത്തുന്ന ശക്തിയേറിയ ന്യൂട്രീനോകളെ തിരിച്ചറിയാൻ ഐസ്‌ക്യൂബിന് കഴിഞ്ഞു. പ്രപഞ്ചത്തിലെ സൂപ്പർനോവ സ്ഫോടനങ്ങൾ, തമോദ്വാരങ്ങൾ (Black Holes) എന്നിവയെക്കുറിച്ച് പഠിക്കാൻ ഒപ്റ്റിക്കൽ ടെലിസ്കോപ്പുകൾക്ക് പുറമെ 'ന്യൂട്രീനോ അസ്ട്രോണമി' എന്ന പുതിയൊരു ശാഖയ്ക്കു തന്നെ ഇത് തുടക്കം കുറിച്ചിരുന്നു.

ഹാൾസണും ടീമും നമുക്കായി ഒരു മാസ്മരികമായ ഉപകരണം നിർമിച്ചു നൽകി എന്നായിരുന്നു നൊബേൽ കമ്മിറ്റി ചെയർ മാർക്ക് പിയേഴ്സിന്റെ പ്രതികരണം. ഹാൾസണിന്റെ ശാസ്ത്രവീക്ഷണം ഒരു പുതിയ ആസ്ട്രോണമി ശാഖയ്ക്ക് തുടക്കമിട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നും ന്യൂട്രിനോകളിൽ നിരീക്ഷണം തുടരുകയാണ് ഐസ്ക്യൂബ്. ന്യൂട്രിനോ കൂട്ടിയിടികൾ ദിനേനയെന്നോണം ശേഖരിച്ചും വരുന്നു. ഈ നിരീക്ഷണങ്ങൾ, ന്യൂട്രിനോകൾ എവിടെ നിന്ന് ഉത്ഭവിക്കുന്നു, എവിടേക്ക് പോകുന്നു എന്നതിലേക്ക് ഒരു ദിവസം വിരൽ ചൂണ്ടുമെന്ന് തന്നെയാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതുകൊണ്ടു തന്നെ ഈ നൊബേൽ, 'ഒരു അജ്ഞാത വസ്തുവിലെ നിരീക്ഷണം' എന്ന ടാഗ് ലൈനിന് അപ്പുറത്തേക്കും കടക്കുന്നുണ്ട്. പ്രകാശം, മറ്റ് പ്രപഞ്ച വസ്തുക്കൾ എന്നതിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വീക്ഷണകോണിലൂടെ പ്രപഞ്ചത്തെ നോക്കിക്കാണുന്ന ഒരു രീതിയെ ലോകം ആദരിക്കുകയാണ് ഈ നോബേലിലൂടെ.

'ഭൂത' കണങ്ങളിൽ ഗവേഷണം, ന്യൂട്രിനോകളുടെ തലതൊട്ടപ്പൻ! ഭൗതിക ശാസ്ത്ര നൊബേൽ ഫ്രാൻസിസ് ഹാൾക്കണ്
തലച്ചോറിന്റെ രഹസ്യങ്ങൾ ചുരുളഴിച്ച കണ്ടെത്തലിന് അംഗീകാരം; വൈദ്യശാസ്ത്ര നൊബേൽ മൂന്ന് ശാസ്ത്രജ്ഞർക്ക്

വൈദ്യശാസ്ത്ര നൊബേൽ

ഇന്നലെയാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചത്. നാഡീവ്യൂഹത്തെയും മസ്തിഷ്ക പ്രവർത്തനങ്ങളെയും പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒപ്റ്റോജനറ്റിക്‌സ് എന്ന സാങ്കേതികവിദ്യയുട വികസനത്തിന് വഴിവെച്ച കാൾ ഡൈസറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്കാരം.

പായലുകളിൽ കാണപ്പെടുന്നതും പ്രകാശത്തോട് പ്രതികരിക്കുന്നതുമായ പ്രോട്ടീനുകളെ കുറിച്ച് പീറ്റർ ഹെഗെമാനും ജോർജ് നാഗലും പഠനം നടത്തിയിരുന്നു. കാൾ ഡൈസറോത്ത് ഈ പ്രോട്ടീനുകളെ മസ്തിഷ്കത്തിലെ നാഡീകോശങ്ങളിലേക്ക് (Neurons) വിജയകരമായി എത്തിക്കുകയും, പ്രകാശം അടിച്ച് (Light signals) ജീവനുള്ള കോശങ്ങളുടെ പ്രവർത്തനം ഓൺ (ON) ചെയ്യാനും ഓഫ് (OFF) ചെയ്യാനുമുള്ള ഒരു 'സ്വിച്ച്' ആയി മാറ്റിയെടുക്കുകയും ചെയ്തു.

മസ്തിഷ്കം ഓർമ്മകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ എങ്ങനെ നിയന്ത്രിക്കുന്നു എന്ന് സൂക്ഷ്മമായി മനസ്സിലാക്കാൻ ഈ സാങ്കേതികവിദ്യ ഗവേഷകരെ സഹായിക്കുന്നു. പാർക്കിൻസൺസ്, വിഷാദം, കാഴ്ച വൈകല്യങ്ങൾ, അപസ്മാരം തുടങ്ങിയ രോഗങ്ങളുടെ ചികിത്സാ ഗവേഷണങ്ങളിൽ ഇത് വലിയ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.

Summary

Belgian scientist Francis Halzen has been awarded the 2026 Nobel Prize in Physics for his contributions to the development of the renowned IceCube Observatory in Antarctica and pivotal research that helped detect extremely high-energy neutrinos from the universe.

Madism Digital
madismdigital.com