ഇത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ മാപ്പ്! 400 കോടി ആകാശഗോളങ്ങൾ ഒറ്റ ചിത്രത്തിൽ, വർഷങ്ങളുടെ നിരീക്ഷണം

രാത്രിയിലെ ആകാശത്തിന്റെ ഏകദേശം 75 ശതമാനം ഭാഗവും ഈ മാപ്പിൽ പകർത്തിയിട്ടുണ്ട്
ഇത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ മാപ്പ്! 400 കോടി ആകാശഗോളങ്ങൾ ഒറ്റ ചിത്രത്തിൽ, വർഷങ്ങളുടെ നിരീക്ഷണം
Published on

പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ 2ഡി മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. 400 കോടി പ്രപഞ്ച വസ്തുക്കൾ ഉൾക്കൊള്ളുന്ന, ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും വലിയ മാപ്പ് ആണിത്. 35 മില്യൺ പ്രകാശവർഷം അകലെയുള്ള മെസിയർ 96 എന്ന ഗ്യാലക്സി മുതൽ കോടാനുകോടി നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും വരെ ഈ മാപ്പിൽ കൃത്യമായി ഉൾപ്പെട്ടിട്ടുണ്ട്.

പല കാലയളവിലായി എടുത്ത 2,6,000 ടെലസ്കോപ്പ് ചിത്രങ്ങളുപയോഗിച്ചാണ് ഈ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം 5 വർഷമെടുത്തു മാപ്പ് പൂർണമാകാൻ. ഡാർക്ക് മാറ്റർ, ഗ്രാവിറ്റേഷൻ ലെൻസ് എന്നിവയെ കുറിച്ചൊക്കെ ജ്യോതിശാസ്ത്രജ്ഞർക്കും ഗവേഷകർക്കും കൃത്യമായ വിവരങ്ങൾ നൽകാൻ ഈ മാപ്പിന് സാധിക്കും.

DESI Legacy Imaging Surveys എന്ന നിരീക്ഷണ പദ്ധതിയിലൂടെയാണ് മാപ്പ് വികസിപ്പിച്ചെടുത്തത്. ഡാർക്ക് എനർജി, പ്രപഞ്ചത്തിന്റെ വികാസ വേഗത എന്നിവയെ കുറിച്ച് പഠിക്കാൻ സ്ഥാപിച്ച DESI (Dark Energy Spectroscopic Instrument) എന്ന ഉപകരണത്തിന് ആവശ്യമായ ലക്ഷ്യസ്ഥാനങ്ങൾ (ഗാലക്സികളും ക്വാസാറുകളും) കണ്ടെത്തുന്നതിനാണ് ഈ മാപ്പിംഗ് നടത്തിയത്.

ഇത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ മാപ്പ്! 400 കോടി ആകാശഗോളങ്ങൾ ഒറ്റ ചിത്രത്തിൽ, വർഷങ്ങളുടെ നിരീക്ഷണം
നാം കാണുന്നതല്ല യഥാർഥ ബഹിരാകാശം, ‘ഡാർക്ക് മാറ്റർ’ രഹസ്യത്തിൽ പുതിയ വഴിത്തിരിവ്

രാത്രിയിലെ ആകാശത്തിന്റെ ഏകദേശം 75 ശതമാനം ഭാഗവും ഈ മാപ്പിൽ പകർത്തിയിട്ടുണ്ട്. 5.6 ട്രില്യൺ പിക്സലാണ് ചിത്രത്തിന്റെ വലിപ്പം. പ്രോസസ് ചെയ്യാത്ത റോ ഡാറ്റയും ഫൈനൾ ഇമേജുകളും ഉൾപ്പടെ പെറ്റാബൈറ്റുകളോളം ഡാറ്റയാണ് ഇതിൽ ശേഖരിച്ചിരിക്കുന്നത്. 'Legacy Survey Sky Viewer' വഴി ലോകമെമ്പാടുമുള്ള ഗവേഷകർക്കും സാധാരണക്കാർക്കും ഈ ആകാശ ഭൂപടം സൗജന്യമായി പരിശോധിക്കാം.

ഉത്തരാർദ്ധഗോളത്തിലെയും ദക്ഷിണാർദ്ധഗോളത്തിലെയും ആകാശം വ്യക്തമായി കാണാവുന്ന വിസ്തൃതമായ മേഖലകൾ മാപ്പിൽ ഉൾക്കൊള്ളുന്നുണ്ട്. വ്യത്യസ്ത തരംഗദൈർഘ്യമുള്ള പ്രകാശം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വസ്തുക്കളും ഇതുകൊണ്ട് തന്നെ ഈ മാപ്പിലുണ്ട്.

ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നത് പോലെ പ്രപഞ്ചത്തിന്റെ ഒരു വിശാല കാഴ്ചയിൽ നിന്ന് കോടിക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള ഒരു ഗാലക്സിയിലേക്ക് വരെ കൃത്യമായി സൂം ഇൻ ചെയ്ത് കാണാൻ മാപ്പിൽ സാധിക്കും. ഒപ്റ്റിക്കൽ കാഴ്ചയും ഇൻഫ്രാറെഡ് കാഴ്ചയും തത്സമയം മാറ്റി മാറ്റി പരിശോധിക്കാനുള്ള ഓപ്ഷനുകളും ഇതിലുണ്ട്. ഗ്യാലക്സികളും സ്റ്റാറുകളും ആകാശത്ത് എവിടെയെന്ന് കൃത്യമായി, ആർക്കും ഈ മാപ്പിലൂടെ കണ്ടെത്താം എന്നതാണ് ഈ മാപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇത് പ്രപഞ്ചത്തിന്റെ ഏറ്റവും വലിയ മാപ്പ്! 400 കോടി ആകാശഗോളങ്ങൾ ഒറ്റ ചിത്രത്തിൽ, വർഷങ്ങളുടെ നിരീക്ഷണം
ചന്ദ്രനിൽ സ്ഥിരതാമസം; 2000 കോടി ഡോളറിന്റെ പദ്ധതിയുമായി നാസ

പ്രപഞ്ചത്തിന്റെ അങ്ങേയറ്റം വ്യക്തതയുള്ള ഫോട്ടോ അടങ്ങുന്ന ഈ കൂറ്റൻ മാപ്പ്നിശ്ചിത സമയത്തിനും മുൻപേ പൂർത്തിയാക്കിയതായാണ് ശാസ്ത്രജ്ഞർ അറിയിക്കുന്നത്. യു.എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് എനർജിയുടെ ഓഫീസ് ഓഫ് ഹൈ എനർജി ഫിസിക്‌സിന്റെയും മറ്റ് പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പൂർത്തിയായ ഈ പദ്ധതി, ഗാലക്സികളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനവും അവയുടെ പ്രകാശതീവ്രതയും രേഖപ്പെടുത്തി പ്രപഞ്ചവികാസത്തിൽ തമോ-ഊർജ്ജത്തിന്റെ സ്വാധീനം പഠിക്കാൻ സഹായിക്കുന്ന ഒന്നാണ്.

3.4 കോടി ഗാലക്സികളെയും ക്വാസാറുകളെയും ലക്ഷ്യമിട്ട് തുടങ്ങിയ ഈ സർവേയിലൂടെ 4.7 കോടിയിലധികം വസ്തുക്കളെ നിരീക്ഷിക്കാൻ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലും ഉപരിയായി, ആദ്യ മൂന്ന് വർഷത്തെ വിവരങ്ങൾ അപഗ്രഥിച്ചപ്പോൾ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച ഒരു കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്.

ഡാർക്ക് എനർജി ശാസ്ത്രലോകം ഇതുവരെ വിശ്വസിച്ചിരുന്നത് പോലെ ഒരു സ്ഥിരമൂല്യമല്ല (Constant), മറിച്ച് അത് കാലക്രമേണ മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണത്. ഈ കണ്ടെത്തൽ ഭാവിയിൽ സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ പ്രപഞ്ചത്തിന്റെ ആത്യന്തിക ഭാവിയെക്കുറിച്ചുള്ള മനുഷ്യന്റെ നിലവിലെ സങ്കൽപ്പങ്ങളും ഭൗതികശാസ്ത്ര തത്വങ്ങളും ആകെ തിരുത്തിയെഴുതപ്പെടും.

Summary

Scientists have unveiled the largest 2D map of the universe ever created. The map contains around 4 billion cosmic objects, making it the most extensive astronomical map developed to date.

It accurately captures everything from the Messier 96 galaxy, located about 35 million light-years away, to countless stars and asteroids. The map was created using 260,000 telescope images collected over several years and took nearly 13 years to complete.

Astronomers and researchers say the map will provide valuable insights into phenomena such as dark matter and gravitational lensing, helping deepen our understanding of the universe.

Madism Digital
madismdigital.com