പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇന്ധനമാക്കി മാറ്റാം; സൗരോർജത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി ശാസ്ത്രലോകം

ഏറ്റവും ശുദ്ധമായ ഇന്ധനങ്ങളിൽ ഒന്നായ ഹൈഡ്രജന്റെ നിർമ്മാണമെങ്ങനെ?
പ്ലാസ്റ്റിക് മാലിന്യങ്ങളെ  ഇന്ധനമാക്കി മാറ്റാം; സൗരോർജത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി ശാസ്ത്രലോകം
Published on

ലോകം നേരിടുന്ന പ്രധാന പരിസ്ഥിതി പ്രശ്നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം. ഓരോ വർഷവും ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിലും സമുദ്രങ്ങളിലും പരിസ്ഥിതിയിലും അടിഞ്ഞുകൂടുന്നു. അതേസമയം, കാലാവസ്ഥാ വ്യതിയാനവും ഫോസിൽ ഇന്ധനങ്ങളുടെ കുറവും കാരണം ലോകം കൂടുതൽ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. ഈ രണ്ട് പ്രശ്നങ്ങൾക്കും ഒരേസമയം പരിഹാരമാകുന്ന പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. സൗരോർജം ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളെ ശുദ്ധ ഇന്ധനമാക്കാനാകുമെന്നാണ് കണ്ടെത്തൽ.

'സോളാർ-ഡ്രൈവിങ് ഫോട്ടോറീഫോമിങ്' എന്ന സാങ്കേതികവിദ്യയെയാണ് പി.എച്ച്.ഡി വിദ്യാർത്ഥി സിയോ ലൂ നയിച്ച ഗവേഷണത്തിലൂടെ കണ്ടെത്തിയത്. കെം കാറ്റലിസിസ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യപ്രകാശം ഉപയോഗിച്ച് സജീവമാകുന്ന ഫോട്ടോകാറ്റലിസ്റ്സ് എന്ന പ്രത്യേക കാറ്റലിസ്റ്റുകളും ഉപയോഗിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറഞ്ഞ താപനിലയിൽ വിഭജിക്കാനാകുമെന്നാണ് പഠനം തെളിയിച്ചത്. ഈ പ്രക്രിയയിലൂടെ ഹൈഡ്രജൻ, സിങ്കാസ്, അസറ്റിക് ആസിഡ്, ഡീസൽ ശ്രേണിയിലെ ഹൈഡ്രോകാർബണുകൾ എന്നിവ ഉൽപ്പാദിപ്പിക്കാനാകും.

പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് ഗവേഷകർ ഉയർന്ന നിരക്കിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയും അസറ്റിക് ആസിഡും ഡീസൽ ശ്രേണിയിലെ ഹൈഡ്രോകാർബണുകളും നിർമ്മിക്കുകയും ചെയ്തു. ചില പരിവർത്തന സംവിധാനങ്ങൾ 100 മണിക്കൂറിലധികം തുടർച്ചയായി പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങളെ  ഇന്ധനമാക്കി മാറ്റാം; സൗരോർജത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി ശാസ്ത്രലോകം
മനുഷ്യ സഹവാസം നായ്ക്കളുടെ തലച്ചോറിനെ മാറ്റിയോ? നിർണായക കണ്ടെത്തലുമായി പുതിയ പഠനം

ഹൈഡ്രജൻ ഉപയോഗിക്കുമ്പോൾ പൂർണമായും മലിനീകരണമില്ലാത്ത പുറന്തള്ളൽ സംഭവിക്കുന്നതിനാൽ ഇത് ഏറ്റവും ശുദ്ധമായ ഇന്ധനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വെള്ളം ഭിന്നിപ്പിക്കുന്നതിലൂടെയാണ് സാധാരണയായി ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ പ്ലാസ്റ്റിക് വെള്ളത്തേക്കാൾ എളുപ്പത്തിൽ ഓക്സിഡിസ് ചെയ്യപ്പെടുന്നതിനാൽ, പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഫോട്ടോറീഫോമിങ് കൂടുതൽ കാര്യക്ഷമമാണെന്ന് ഗവേഷകർ കണ്ടെത്തി.

എങ്കിലും, ഈ സാങ്കേതികവിദ്യ വലിയ തോതിൽ പ്രയോഗത്തിലേക്ക് എത്താൻ ഇപ്പോഴും ചില വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്. അഡ്ലെയ്ഡ് സർവകലാശാലയിലെ പ്രൊഫസർ പറയുന്നതനുസരിച്ച്, പ്രധാന പ്രശ്നം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സങ്കീർണ്ണതയാണ്. വ്യത്യസ്ത പ്ലാസ്റ്റിക്കുകൾ വ്യത്യസ്ത രീതിയിലാവും ഉപയോഗപ്പെടുത്താനാവുക.

നിറങ്ങൾ, സ്റ്റെബിലൈസറുകൾ പോലുള്ള കൂട്ടിച്ചേർക്കലുകൾ പ്രക്രിയയെ ബാധിക്കാം. അതിനാൽ കാര്യക്ഷമമായ വേർതിരിക്കലും ഉപയോഗപ്പെടുത്താലും അനിവാര്യമാണ്. കൂടാതെ,പരിവർത്തന സമയത്ത് ഉണ്ടാകുന്ന വാതകങ്ങളും ദ്രാവകങ്ങളും വേർതിരിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഇത് ഉയർന്ന ഊർജം ആവശ്യമായ ശുദ്ധീകരണ പ്രക്രിയകളിലൂടെയാണ് യാഥാർഥ്യമാവുക. ഈ വെല്ലുവിളി ഈ പഠനത്തിന്റെ സ്ഥിരത (sustainability) കുറയ്ക്കാനും ഇടയാക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

ലാബ് തലത്തിലെ വിജയത്തിനും യാഥാർത്ഥ്യ ജീവിതത്തിലെ പ്രയോഗത്തിനും ഇടയിൽ ഇപ്പോഴും വലിയ അന്തരമുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഈ സാങ്കേതികവിദ്യ വലിയ തോതിൽ കാര്യക്ഷമവും സാമ്പത്തികമായി പ്രായോഗികവുമായിരിക്കണമെങ്കിൽ കൂടുതൽ ശക്തമായ കാറ്റലിസ്റ്റുകളും മെച്ചപ്പെട്ട സിസ്റ്റം ഡിസൈനുകളും ആവശ്യമാണ്.

പ്ലാസ്റ്റിക് മാലിന്യങ്ങളെ  ഇന്ധനമാക്കി മാറ്റാം; സൗരോർജത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തി ശാസ്ത്രലോകം
സൗരയൂഥത്തിന് പുറത്തുനിന്നൊരു അതിഥി! എന്താണ് '3ഐ/അറ്റ്‌ലസ്'? ശാസ്ത്രലോകം അമ്പരപ്പിൽ

ഈ വെല്ലുവിളികൾ മറികടക്കാൻ മികച്ച ഉത്തേജക രൂപകൽപ്പനയും കൂടുതൽ കാര്യക്ഷമമായ റിയാക്ടർ എൻജിനീയറിങ്ങും മെച്ചപ്പെട്ട സിസ്റ്റം നിരീക്ഷണവും ആവശ്യമാണെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. തുടർച്ചയായ നവീകരണങ്ങളിലൂടെ, പ്ലാസ്റ്റിക് മാലിന്യങ്ങളെ ശുദ്ധ ഇന്ധനങ്ങളാക്കി മാറ്റുന്ന സൗരോർജ്ജ സാങ്കേതികവിദ്യ ഒരു കുറഞ്ഞ കാർബൺ സുസ്ഥിര ഭാവി (low-carbon sustainable future) നിർമ്മിക്കാൻ വലിയ പങ്കുവഹിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.

English Summary: Scientists develop solar photoreforming technology to convert plastic waste into clean fuels like hydrogen, syngas and hydrocarbons. This innovation addresses plastic pollution and energy crisis together, though challenges in catalyst efficiency, system design and scalability remain for real-world applications.

Madism Digital
madismdigital.com