ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!

ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത്, പ്രത്യേകിച്ച് ഉപഗ്രഹങ്ങൾ കറങ്ങുന്ന ഭ്രമണപഥങ്ങളിലടിഞ്ഞ് കൂടിയ, മനുഷ്യനിർമിതമായ അവശിഷ്ടങ്ങളെയാണ് ബഹിരാകാശ മാലിന്യം എന്ന് വിളിക്കുന്നത്
ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
Published on

ഭൂമിയിലെ മാലിന്യപ്രശ്നം ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നാണ്. മനുഷ്യന്റെ അനിയന്ത്രിതമായ ഉപഭോഗവും അശാസ്ത്രീയമായ മാലിന്യസംസ്കരണവുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഭൂമിയിലെ മാലിന്യം പോരാഞ്ഞ് ഇപ്പോഴിതാ ബഹിരാകാശത്തും മാലിന്യക്കൂമ്പാരം തീർത്തിരിക്കുകയാണ് നമ്മൾ. കഴിഞ്ഞ ദിവസം സ്പേസ് എക്‌സ് റോക്കറ്റിന്റെ ഒരു ഭാഗം ഇടിച്ചിറങ്ങിയതോടെ, ചന്ദ്രനിൽ മാത്രം മില്യൺ കണക്കിന് സ്പേസ് ജങ്ക് ഉണ്ടെന്നാണ് കണക്ക്.

18 മാസത്തോളം ബഹിരാകാശത്ത് ചുറ്റിത്തിരിഞ്ഞ ശേഷം ഓഗസ്റ്റ് 5നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ റോക്കറ്റ് ചന്ദ്രനിൽ പതിച്ചത്. ഈ കൂട്ടിയിടിയുടെ ഫലമായി 18 മീറ്റർ വീതിയിലും മൂന്ന് മീറ്റർ ആഴത്തിലുമായി വലിയ ഗർത്തവും രൂപപ്പെട്ടു. ഇത് വലിയ ചർച്ചയായി. കാരണം വേറൊന്നുമല്ല, ബഹിരാകാശത്ത് മനുഷ്യനുണ്ടാക്കുന്ന മാലിന്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമായിരുന്നു ഇത്. ഇതാദ്യമായല്ല പ്രവർത്തനരഹിതമായ റോക്കറ്റുകളും അതിന്റെ ഭാഗങ്ങളും ചന്ദ്രനിൽ ഇടിച്ചിറങ്ങുന്നത്. പക്ഷേ മനുഷ്യരെന്താണ് ബഹിരാകാശത്ത് അവശേഷിപ്പിക്കുന്നത് എന്ന ചർച്ച സടകുടഞ്ഞ് എഴുന്നേൽക്കാൻ ഫാൽക്കൺ റോക്കറ്റ് കാരണമായി. കൂടാതെ അനിയന്ത്രിതമായ അളവിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വിക്ഷേപിക്കപ്പെടുന്നതും ചർച്ചയായി.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
സ്പേസ് എക്സിന്റെ റോക്കറ്റ് കഷ്‌ണങ്ങൾ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുന്നു: ഉറ്റുനോക്കി ശാസ്ത്രലോകം

ചന്ദ്രനിൽ മാത്രം 200 ടൺ സ്പേസ് ജങ്ക് അഥവാ, ബഹിരാകാശ മാലിന്യം ഉണ്ടെന്നാണ് സ്പേസ് ഏജൻസ് മിഷൻ റെക്കോർഡുകൾ സൂചിപ്പിക്കുന്നത്. വിജയിച്ചതും പരാജയപ്പെട്ടതുമായ പര്യവേഷണങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവയിലേറെയും. ചന്ദ്രനിലേത് കൂടാതെ ഏതാണ്ട് പതിനായിരത്തോളം മലിനവസ്തുക്കൾ ബഹിരാകാശത്ത് ഭൂമിയെ വലംവയ്ക്കുന്നുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത്, പ്രത്യേകിച്ച് ഉപഗ്രഹങ്ങൾ കറങ്ങുന്ന ഭ്രമണപഥങ്ങളിലടിഞ്ഞ് കൂടിയ മനുഷ്യനിർമിതമായ അവശിഷ്ടങ്ങളെയാണ് ബഹിരാകാശ മാലിന്യം എന്ന് വിളിക്കുന്നത്. ഭൂമിയെ ചുറ്റുന്ന, താഴ്ന്ന ഭ്രമണപഥങ്ങളിൽ ലക്ഷക്കണക്കിന് ചെറിയ അവശിഷ്ടങ്ങൾ അതിവേഗം സഞ്ചരിക്കുന്നുണ്ട്. ഇവയിൽ ഭൂമിയിൽ നിന്നയച്ച കൃത്രിമ ഉപഗ്രഹങ്ങളും ഏറെയുണ്ട്.

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജൂലൈ 31 വരെയുള്ള വിവരങ്ങളനുസരിച്ച്, 1957 മുതൽ നടന്ന 7,320 പര്യവേഷണങ്ങളിലായി വിക്ഷേപിച്ച 27,490 ഉപഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥങ്ങളിലുള്ളത്. ഇവയിൽ 18,840ഉം ബഹിരാകാശത്തെ മാലിന്യങ്ങളാണ്. ഇവയെല്ലാം കണക്കിലെടുക്കുകയാണെങ്കിൽ 17,000 ടൺ മാലിന്യം മനുഷ്യർ ബഹിരാകാശത്ത് അവശേഷിപ്പിച്ചിട്ടുണ്ട്. ഐഫൽ ടവറിലെ ഇരുമ്പിന്റെ അംശത്തിന്റെ ഇരട്ടി വരുമിത്.

ഇത്തരത്തിൽ 46,590 വസ്തുക്കൾ ഇതുവരെ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രാക്ക് ചെയ്യാനാവാത്ത, 1 മുതൽ 10 സെന്റിമീറ്റർ വരെ മാത്രം വലിപ്പമുള്ള 1 മില്യണിലധികം വസ്തുക്കളുമുണ്ട്. 1 സെന്റിമീറ്ററിൽ താഴെ വലിപ്പമുള്ള 140 മില്യൺ വസ്തുക്കളുണ്ടെന്നാണ് കണക്ക്.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
ആ സിഗ്‌നൽ ഡാർക്ക് മാറ്ററിന്റെയോ? നേരിട്ട് അറിഞ്ഞ് ശാസ്ത്രജ്ഞർ, നിർണായക വിവരം!

ചില ബഹിരാകാശ മാലിന്യങ്ങൾ ആരും നീക്കം ചെയ്യാതെ ഉപേക്ഷിച്ച ഉപകരണങ്ങൾ മാത്രമാണ്. ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച ശേഷം റോക്കറ്റിന്റെ ഉപയോഗിച്ച ഘടകങ്ങൾ ഭ്രമണപഥത്തിൽ തന്നെ തുടരുന്നു. കൃത്രിമ ഉപഗ്രഹങ്ങൾ പ്രവർത്തനരഹിതമാകുമ്പോഴും അവ അവിടെത്തന്നെ നിലനിൽക്കുന്നു. ലെൻസ് ക്യാപ്പുകൾ മുതൽ ബഹിരാകാശ സഞ്ചാരികളുടെ ഉപകരണങ്ങൾ വരെയുള്ള മിഷൻ സാമഗ്രികൾ ഇത്തരത്തിൽ അവിടെ ഉപേക്ഷിക്കപ്പെടുന്നുണ്ട്.

ഇത് മൂലം ചില അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. ശേഷിക്കുന്ന ഇന്ധനമോ ബാറ്ററികളിൽ സംഭരിച്ച ഊർജ്ജമോ കാരണം ഒരു റോക്കറ്റ് ഘടകമോ ഉപഗ്രഹമോ പൊട്ടിത്തെറിച്ചേക്കാം എന്ന് യൂറോപ്യൻ സ്പേസ് ഏജൻസി വ്യക്തമാക്കുന്നു. കാലക്രമേണ ബഹിരാകാശ അന്തരീക്ഷം ഈ ഭാഗങ്ങളെ നശിപ്പിക്കുകയും, ഇത് ഇന്ധനം ചോരുന്നതിനോ ബാറ്ററികൾ ഷോർട്ട് സർക്യൂട്ട് ആകുന്നതിനോ കാരണമാകുകയും ചെയ്യുന്നു. ഇതിനാൽ ഒരൊറ്റ ബഹിരാകാശ വാഹനം തന്നെ വെവ്വേറെ ദിശകളിൽ സഞ്ചരിക്കുന്ന വലിയൊരു കഷണങ്ങളുടെ കൂട്ടമായി മാറിയേക്കാം.

ഇത്തരത്തിലുള്ള 660-ലധികം തകർച്ചകൾ, സ്ഫോടനങ്ങൾ, കൂട്ടിയിടികൾ അല്ലെങ്കിൽ അസാധാരണമായ സംഭവങ്ങൾ (Anomalous events) ഇ.എസ്.എ (ESA) രേഖപ്പെടുത്തിയിട്ടുണ്ട്.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
കാലാവസ്ഥാ വ്യതിയാനവും രാജ്യങ്ങളുടെ അതിര്‍ത്തി രാഷ്ട്രീയവും; ദക്ഷിണേഷ്യ നേരിടുന്ന 'ഹിമാലയന്‍' ഭീഷണി

2007 ജനുവരിയിൽ നടന്ന ഒരു വിരുദ്ധ ഉപഗ്രഹ മിസൈൽ പരീക്ഷണത്തിൽ ചൈന തങ്ങളുടെ പ്രവർത്തനരഹിതമായ 'ഫെങ്യുൻ-1സി' എന്ന കാലാവസ്ഥാ ഉപഗ്രഹം നശിപ്പിച്ചിരുന്നു. ഇത് ലോ എർത്ത് ഓർബിറ്റിലെ ബഹിരാകാശ മാലിന്യങ്ങളുടെ എണ്ണത്തിൽ ഒരൊറ്റ സംഭവം കൊണ്ട് മാത്രം ഏകദേശം 25% വർദ്ധനവുണ്ടാക്കി. യു.എസ്. സ്പേസ് സർവൈലൻസ് നെറ്റ്‌വർക്കിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി കീപ്‌ട്രാക്ക് ക്രോഡീകരിച്ച കണക്കുകൾ പ്രകാരം, ആ ഒറ്റ പരീക്ഷണത്തിൽ നിന്ന് 3,534 അവശിഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഏകദേശം 2,318 എണ്ണം ഓഗസ്റ്റ് മാസത്തിലെ കണക്കനുസരിച്ച് ഇപ്പോഴും ഭ്രമണപഥത്തിൽ തുടരുന്നുമുണ്ട്.

കൂട്ടിയിടി ഉണ്ടാവുമോ?

ബഹിരാകാശത്തെ ഈ മാലിന്യങ്ങൾ മൂലം മനുഷ്യർക്കും ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്.

മൂന്ന് ബഹിരാകാശ സഞ്ചാരികളുമായി സഞ്ചരിക്കുകയായിരുന്ന ചൈനയുടെ ഷെൻഷൗ-20 പേടകത്തിൽ ഒരു ചെറിയ മാലിന്യക്കഷ്ണം വന്നു പതിച്ചതായി സംശയിക്കുന്നുണ്ട്. ഈ ആഘാതത്തിൽ അതിന്റെ വ്യൂപോർട്ട് വിൻഡോയിൽ വിള്ളലുണ്ടാവുകയും, അത് ഗ്ലാസിന്റെ മുഴുവൻ കനത്തിലും പടരുകയും ചെയ്തു. കേടുപാടുകൾ സംഭവിച്ച പേടകത്തിൽ ജീവനക്കാർ തിരികെ ഭൂമിയിലേക്ക് ഇറങ്ങുന്നത് വളരെ അപകടകരമാണെന്ന് ചൈനീസ് അധികൃതർ വിലയിരുത്തി. അതിനാൽ ബഹിരാകാശ സഞ്ചാരികൾ ഷെൻഷൗ-21 പേടകത്തിൽ മടങ്ങിയെത്തുകയും, ചൈന അടിയന്തര പകരക്കാരനായി ആളില്ലാത്ത ഷെൻഷൗ-22 വിക്ഷേപിക്കുകയും ചെയ്തു.

നാസയുടെ ഓർബിറ്റൽ ഡെബ്രി പ്രോഗ്രാം ഓഫീസിന്റെ കണക്കനുസരിച്ച്, 1998-ൽ ബഹിരാകാശ നിലയം ഡസൻ കണക്കിന് തവണ മാലിന്യങ്ങളുടെ പാതയിൽ നിന്ന് മാറി സഞ്ചരിച്ചിട്ടുണ്ട്. 2007-ൽ ചൈനയുടെ ഫെങ്യുൻ-1സി (FengYun-1C) കാലാവസ്ഥാ ഉപഗ്രഹം തകർന്നപ്പോഴുണ്ടായ അവശിഷ്ടങ്ങൾ ഒഴിവാക്കാൻ നടത്തിയ നിരവധി നീക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
ചന്ദ്രനിൽ സ്ഥിരതാമസം; 2000 കോടി ഡോളറിന്റെ പദ്ധതിയുമായി നാസ

എന്താണൊരു പരിഹാരം?

ബഹിരാകാശത്തേക്ക് കൂടുതൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കുക വഴിയോ അതല്ലെങ്കിൽ നിലവിലുള്ള മാലിന്യങ്ങൾ അവിടെനിന്ന് നീക്കം ചെയ്യുക വഴിയോ ഈ പ്രശ്നത്തിന് പരിഹാരം കാണാം.

നിലവിലുള്ളവ നീക്കം ചെയ്യുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്; എങ്കിലും, ബഹിരാകാശ മാലിന്യങ്ങളെ അവയുടെ പാതയിൽ നിന്ന് തള്ളിമാറ്റുന്നതിനായി റോബോട്ടിക് ഹാൻഡുകൾ, ഹാർപൂണുകൾ, ക്യാപ്ചർ നെറ്റുകൾ, മാഗ്നറ്റിക് ടെതറുകൾ, ഭൂമിയിൽ നിന്നുള്ള ലേസറുകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്തുവരുന്നുണ്ട്.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
ചരിത്രം കുറിക്കാൻ ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി വേരുകളുള്ള നാസ യാത്രികൻ

ഇത്തരം ഏതാനും ആശയങ്ങൾ കേവലം പ്ലാനുകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗിക തലത്തിലേക്ക് എത്തിയിട്ടുണ്ട്. ജാപ്പനീസ് കമ്പനിയായ ആസ്ട്രോസ്കെയിൽ 2024-ൽ തങ്ങളുടെ ADRAS-J എന്ന പേടകം വിക്ഷേപിച്ചിരുന്നു. ബഹിരാകാശത്തെ ഒരു മാലിന്യത്തിനടുത്തേക്ക് അടുത്തുചെന്ന് പരിശോധന നടത്തിയ ആദ്യ മിഷനായിരുന്നു ഇത്. ഇതിന്റെ അടുത്ത ഘട്ടമായ ADRAS-J2 എന്ന പേടകം മാലിന്യങ്ങളെ നേരിട്ട് പിടിച്ചെടുക്കാനും നിയന്ത്രിതമായി ഭ്രമണപഥത്തിൽ നിന്ന് മാറ്റാനുമായി നിർമ്മിച്ചുവരികയാണ്.

2001-ൽ വിക്ഷേപിച്ച PROBA-1 എന്ന ഉപഗ്രഹത്തെ പിടിച്ചെടുത്ത് ഭ്രമണപഥത്തിൽ നിന്ന് മാറ്റുന്നതിനായുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'ക്ലിയർസ്പേസ്-1' (ClearSpace-1) മിഷൻ 2029-ൽ വിക്ഷേപിക്കാൻ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യ ലക്ഷ്യമായിരുന്ന 'വെസ്പ' എന്ന പേലോഡ് അഡാപ്റ്ററിൽ മറ്റ് മാലിന്യങ്ങൾ വന്ന് ഇടിച്ചതിനെത്തുടർന്നാണ് ലക്ഷ്യം PROBA-1 ലേക്ക് മാറ്റിയത്. പഴയ ഉപഗ്രഹങ്ങളെ ട്രാക്ക് ചെയ്യാനും പരിശോധിക്കാനും ഭ്രമണപഥത്തിൽ നിന്ന് മാറ്റാനുമായി അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയറോസ്പേസ് (Firefly Aerospace) തങ്ങളുടെ 'എലിട്ര' (Elytra) എന്ന പേടകം വികസിപ്പിച്ചു വരുന്നു.

ബഹിരാകാശത്തും മാലിന്യക്കൂമ്പാരം: ചന്ദ്രനിലടക്കം മില്യൺ കണക്കിന് 'ചപ്പും ചവറും', പഴി സ്പേസ് എക്‌സിന്!
നാം കാണുന്നതല്ല യഥാർഥ ബഹിരാകാശം, ‘ഡാർക്ക് മാറ്റർ’ രഹസ്യത്തിൽ പുതിയ വഴിത്തിരിവ്

എന്നാൽ ബഹിരാകാശം വൃത്തിയാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിസൂക്ഷ്മമായ ഓരോ അവശിഷ്ടങ്ങളും ശേഖരിക്കാൻ ഇന്നു പ്രായോഗികമായ വഴികളൊന്നുമില്ല. മാത്രമല്ല, അപകടകരമായ ഒരു വസ്തു നീക്കം ചെയ്യാനുള്ള ശ്രമം കൂടുതൽ മാലിന്യങ്ങൾ ഉണ്ടാക്കുന്നതിലേക്ക് കലാശിക്കാതിരിക്കാൻ ഓരോ മിഷനും വളരെ ശ്രദ്ധയോടെ വേണം രൂപകൽപ്പന ചെയ്യാൻ.

Summary

The waste problem on Earth is one of the biggest environmental challenges the world faces today. Uncontrolled consumption and improper waste management by humans are the primary causes. But as if the waste on Earth wasn’t enough, we have now created a pile of waste in space as well.

After a part of a SpaceX rocket crashed into the Moon recently, estimates suggest that there are millions of pieces of space junk on the lunar surface alone. After drifting through space for nearly 18 months, SpaceX’s Falcon rocket crashed into the Moon on August 5. The impact created a large crater measuring around 18 metres wide and three metres deep. This sparked widespread discussion—not least because it was the latest example of human-made waste being left in space.

This is not the first time defunct rockets and their components have crashed onto the Moon. However, the Falcon rocket has once again brought the question of what humanity is leaving behind in space into sharp focus.

Madism Digital
madismdigital.com