അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; റെക്കോഡുകൾ തകർക്കുന്ന കളിശൈലിയുമായി ഒരു തകർപ്പൻ തിരിച്ചുവരവ്!

താരം ഐപിഎല്ലിലെ വേഗതയേറിയ 2000 റണ്‍സ് നേടിയവരുടെ ലിസ്റ്റില്‍
അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; റെക്കോഡുകൾ തകർക്കുന്ന കളിശൈലിയുമായി ഒരു തകർപ്പൻ തിരിച്ചുവരവ്!
Published on

സീസണിലുടനീളം മോശം പ്രകടനം കാഴ്ചവെച്ച സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ അഭിഷേക് ശര്‍മയുടെ അസാധ്യ തിരിച്ചുവരവിനാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. 22 പന്തുകളില്‍ 59 റണ്‍സ് നേടിയ അഭിഷേക്, മറ്റൊരു ഐപിഎല്‍ റെക്കോഡിനാണ് അര്‍ഹനായത്. ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് തികച്ച രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് അഭിഷേക് ശര്‍മ. 1193 പന്തുകളിലാണ് അഭിഷേക് 2000 റണ്‍സ് തികച്ചത്. 1120 പന്തുകളില്‍ ലക്ഷ്യം കൈവരിച്ച ആന്ദ്രേ റസ്സലാണ് ഒന്നാം സ്ഥാനത്ത്.

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; റെക്കോഡുകൾ തകർക്കുന്ന കളിശൈലിയുമായി ഒരു തകർപ്പൻ തിരിച്ചുവരവ്!
കുറഞ്ഞ സിക്‌സുകള്‍, കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ്; മുംബൈയെ കുരുക്കിയ പ്രഭ്‌സിംറന്റെ 'ടാക്ടിക്‌സ്'

'ഫിയര്‍ലെസ്സ് ബാറ്റിങ്'

അഭിഷേകിന്റെ കളിശൈലി തന്നെയാണ് ഇത്തരം റെക്കോര്‍ഡുകള്‍ നേടിക്കൊടുക്കുന്നത്. ടി-ട്വന്റി ഫോര്‍മാറ്റ് വലിയ മാറ്റങ്ങളിലൂടെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കടന്നുപോകുന്നത്. ഇതേ സമയത്താണ് ഐപിഎല്ലില്‍ അഭിഷേകിന്റെ താരോദയം സംഭവിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ മിഡില്‍ ഓര്‍ഡറില്‍ കളിച്ച അഭിഷേക് ഹൈദരബാദിലാണ് ആദ്യമായി ഓപ്പണറായി കളിക്കുന്നത്. കുറഞ്ഞ ഫൂട്ട് വര്‍ക്കുകളാണ് അഭിഷേകിന്റെ ശൈലിയിലുള്ളത്. വരുന്ന ബോളുകളെ നിന്നിടത്തുനിന്ന് ഒരടി മാറാതെ ബൗണ്ടറിയിലേക്ക് പായിക്കുന്ന 'സ്റ്റാന്റ് ആന്റ് ഡെലിവര്‍' എന്ന രീതി.

ഇത്തരം ശൈലി പിന്തുടരുന്ന കളിക്കാര്‍ ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളേയും ഒരുപോലെ ഉപയോഗിക്കണമെന്നില്ല. കൂടുതല്‍ ഷോട്ടുകള്‍ ലെഗ് സൈഡിലേക്കും, കുറഞ്ഞപക്ഷം ഓഫ് സൈഡിലേക്കും കളിക്കും. ശിവം ദുബെയുടെ കളിശൈലി ഇതിന് സമാനമാണ്. ബാറ്റിന്റെ മുകള്‍ഭാഗം കൊണ്ട് ആക്രമിച്ചുകളിക്കുന്ന അഭിഷേക്, പവര്‍പ്ലേകളിലാണ് കൂടുതല്‍ അപകടകാരിയാവുന്നത്.

പേസര്‍മാരെയാണ് ഇത്തരം ബാറ്റര്‍മാര്‍ കൂടുതല്‍ ശിക്ഷിക്കുന്നത്. എന്നാല്‍, ഇതേ ശൈലിയാണ് അഭിഷേകിന്റെ ഫോമിലെ വീഴ്ചക്കും കാരണം. പുതിയ പന്തുകളില്‍ സ്വിങ്ങ് കൂടുതലുള്ള ബൗളര്‍മാര്‍ വരുമ്പോഴും, ബൗണ്‍സറുകള്‍ എറിയുമ്പോഴും ക്യാച് ഔട്ടിനുള്ള സാധ്യതകള്‍ കൂടുതലാണ്.

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ്; റെക്കോഡുകൾ തകർക്കുന്ന കളിശൈലിയുമായി ഒരു തകർപ്പൻ തിരിച്ചുവരവ്!
'ഒരു മത്സരത്തിന് 500 രൂപ ശമ്പളം, അമ്മയുടെ സ്വര്‍ണം വിറ്റ് ഷൂ വാങ്ങി'; ഇന്ന് ഹൈദരാബാദിന്റെ ബൗളിങ് കുന്തമുന, ആരാണ് ഷാക്കിബ് ഹുസൈന്‍?

അഭിഷേകിനും റസ്സലിനും പുറമെ റെക്കോഡ് ലിസ്റ്റില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് നിക്കേളാസ് പൂരന്‍, വീരേന്ദര്‍ സെവാഗ്, ക്രിസ് ഗെയില്‍ എന്നിവരാണ്. ഇവരെല്ലാം പവര്‍ഹിറ്റര്‍മാരാണെന്നതും, ഗെയിലും സെവാഗും അഭിഷേകിനു സമാനമായ കളിശൈലിയാണെന്നതും യാദൃശ്ചികം.

എന്നാല്‍, മേല്‍പ്പറഞ്ഞ കളിക്കാരില്‍ ക്രിസ് ഗെയില്‍ ഒഴികെയുള്ളവര്‍ക്കെല്ലാം വലിയ കടമ്പകളായ 3000, 4000 റണ്‍സിന്റെ റെക്കോഡുകളിലേക്ക് കടക്കുമ്പോള്‍ സ്‌കോറിങ് വേഗത കുറഞ്ഞുപോകുന്നതായി കാണാം.

English Summary: Abhishek Sharma delivered a stunning comeback innings, scoring 59 off 22 balls and becoming the second fastest player to reach 2000 IPL runs. His fearless power-hitting style continues to make him one of the most dangerous batters in T20 cricket, especially during powerplays.

Related Stories

No stories found.
Madism Digital
madismdigital.com