ക്ലബ് ഫുട്‌ബോളിന് തുടക്കം; 'രാജ്യാന്തര എഫക്റ്റ്' ക്ലബുകളെ എങ്ങനെ ബാധിക്കും?

യൂറാപ്പിലെ പ്രമുഖ വമ്പന്മാരെല്ലാം ഇന്ന് കളത്തിലിറങ്ങും
ക്ലബ് ഫുട്‌ബോളിന്  തുടക്കം; 'രാജ്യാന്തര എഫക്റ്റ്' ക്ലബുകളെ എങ്ങനെ ബാധിക്കും?
Published on

സംഭവബഹുലമായ രാജ്യാന്തര ഫുട്‌ബോളിന് തല്‍ക്കാലത്തേക്ക് വിരാമമിട്ട് ഫുട്‌ബോള്‍ ലോകം വീണ്ടും ക്ലബ് ഫുട്‌ബോളിലേക്ക്. വമ്പമാരായ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്‌സണല്‍ തുടങ്ങിയവരെല്ലാം ഇന്ന് കളത്തിലിറങ്ങും. എഫ് എ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലിറങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തം തട്ടകമായ എത്തിഹാദില്‍ വെച്ച് ലിവര്‍പൂളിനെ നേരിടും. ചെല്‍സി പോര്‍ട്ട് വെയിലിനെയും ആഴ്‌സണല്‍ സൗത്താംപ്ട്ടണെയും നേരിടും.ലാലിഗയിലാണ് മറ്റൊരു ഗ്ലാമര്‍ പോരാട്ടം നടക്കുന്നത്. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അവരുടെ തട്ടകമായ മെട്രോ പൊളിറ്റാനോയില്‍ വെച്ച് നേരിടും. റയല്‍ മാഡ്രിഡ് മല്ലോര്‍ക്കയെയും നേരിടും.

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ സിറ്റിക്ക് എഫ് എ കപ്പ് അനിവാര്യമാണ്. കരബാവോ കപ്പ് ജേതാക്കളായതില്‍ ലഭിച്ച ആത്മവിശ്വാസവും സിറ്റിക്ക് കൈമുതലുണ്ട്. സീസണില്‍ മോശം ഫോം തുടരുന്ന ലിവര്‍പൂളിന് എഫ് എ കപ്പ് ഒരു കച്ചിത്തുരുമ്പാണ്. പ്രീമിയര്‍ലീഗ് കൈവിട്ടുപോയ അവസ്ഥയില്‍ നിലവിലെ ജേതാക്കളായ ലിവര്‍പൂളിന്, കപ്പില്ലാതെ സീസണ്‍ അവസാനിപ്പിക്കാതിരിക്കാന്‍ എഫ് എ കപ്പ് വിജയം അനിവാര്യമാണ്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ പുറത്തായിട്ടില്ലെങ്കിലും നിലവിലെ ഫോം വെച്ച് ടീമിന് അതൊരു കിട്ടാക്കനിയാണ്. ബാഴ്‌സലോണക്ക് ഇന്ന് പകവീട്ടാനുള്ള സമയമാണ്. കോപ്പാ ഡെല്‍റെ സെമിഫൈനലിലേറ്റ തോല്‍വിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനോട് പകരം ചോദിക്കാനുള്ള സുവര്‍ണാവസരം.

ക്ലബ് ഫുട്‌ബോളിന്  തുടക്കം; 'രാജ്യാന്തര എഫക്റ്റ്' ക്ലബുകളെ എങ്ങനെ ബാധിക്കും?
ശ്രേയസ് അയ്യർക്ക് വൻ തിരിച്ചടി; പിഴ ശിക്ഷയ്ക്ക് പിന്നാലെ വിലക്ക് ഭീഷണിയും

രാജ്യാന്തര എഫക്റ്റ്

രാജ്യാന്തര കളികള്‍ എപ്പോഴും ക്ലബ്ബുകളെ ബാധിക്കാറുണ്ട്. കളിക്കാരുടെ പരിക്കുകള്‍ തന്നെയാണ് വലിയ വെല്ലുവിളി. രാജ്യാന്തര കളികള്‍ നല്‍കുന്ന പരിക്കുകള്‍ ബാഴ്‌സലോണ പോലുള്ള ക്ലബുകളെ സ്ഥിരമായി വേട്ടയാടാറുണ്ട്. ഇത്തവണയും ടീമിലെ പ്രധാനതാരമായ റാഫീഞ്ഞ പരിക്കിന്റെ പിടിയിലായിട്ടുണ്ട്. ഫ്രാന്‍സിനെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് റാഫീഞ്ഞക്ക് പരിക്കേറ്റത്. അഞ്ചോളം മത്സരങ്ങള്‍ റാഫീഞ്ഞക്ക് നഷ്ടമാകുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് എഞ്ചിന്‍ ഫില്‍ ഫോഡനും ഉറുഗ്വേക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡ് അറൗഹോ ചെയ്ത ഫൗളിനെത്തുടര്‍ന്ന് പരിക്കേറ്റ് പുറത്തായിരുന്നു. പ്രീമിയര്‍ലീഗിലും എഫ് എ കപ്പിലും സജീവമായി കളിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത് വലിയ തിരിച്ചടിയായി.

FA Cup schedule
FA Cup scheduleAI generated rep image

രാജ്യാന്തര ഫുട്‌ബോള്‍ ആത്മവിശ്വാസം കൂട്ടാനുള്ള അവസരമായും മാറാറുണ്ട്. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഗ്യോക്കറസ് സ്വീഡനുവേണ്ടി 2 കളികളില്‍ ഒരു ഹാട്രിക്കടക്കം 4 ഗോളുകളാണ് നേടിയത്. ക്ലബില്‍ താളം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന ജര്‍മനിയുടെ ഫ്‌ളോറിയാന്‍ വിര്‍ട്ട്‌സ് സ്വിറ്റ്‌സര്‍ലാന്റിനെതിരെ 2 ഗോളും 2 അസിസ്റ്റും നേടി കളത്തില്‍ നിറഞ്ഞാടി. ക്ലബ് ഫുട്‌ബോളില്‍ മികച്ച ഫോമില്‍ കളിക്കുന്ന പല താരങ്ങളും അതേ ഫോമില്‍ രാജ്യത്തിനുവേണ്ടി കളിക്കുന്നതും ദൃശ്യമായി. ഫ്രാന്‍സിന്റെ സ്റ്റാര്‍ ഫോര്‍വാര്‍ഡ്‌സ് ആയ കിലിയന്‍ എംബാപ്പെ, ഹ്യൂഗോ എക്കിറ്റിക്കെ, മൈക്കല്‍ ഒലീസെ എന്നിവര്‍ ഉദാഹരണം. താരങ്ങളുടെ രാജ്യാന്തര പ്രകടനവും പരിക്കുകളും ക്ലബിന്റെ പ്രകടനത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് നോക്കിക്കാണാം.

ക്ലബ് ഫുട്‌ബോളിന്  തുടക്കം; 'രാജ്യാന്തര എഫക്റ്റ്' ക്ലബുകളെ എങ്ങനെ ബാധിക്കും?
കേരളം കൈ പിടിക്കുമോ? കോട്ടകള്‍ ഭദ്രമാക്കിയാല്‍ ഇടതിന് തുടര്‍ഭരണം ഉറപ്പിക്കാം; കണക്കുകള്‍ നല്‍കുന്ന സൂചനകളിതാണ്

English Summary: Club football resumes after the international break, with top European teams like Barcelona, Real Madrid, Liverpool, Manchester City, Chelsea, and Arsenal returning to action in key domestic competitions like the FA Cup and La Liga.

Related Stories

No stories found.
Madism Digital
madismdigital.com