വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; ഐപിഎല്‍ താരം അറസ്റ്റില്‍

കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നിന്നാണ് പോറലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്
വിവാഹ വാഗ്ദാനം നല്‍കി 
പീഡിപ്പിച്ചെന്ന് പരാതി; ഐപിഎല്‍ താരം അറസ്റ്റില്‍
Published on

ബലാത്സംഗ പരാതിയില്‍ ഐപിഎല്‍ താരം ബംഗാളില്‍ അറസ്റ്റില്‍. ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അഭിഷേക് പോറലിനെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ആണ് നടപടി.

കൊല്‍ക്കത്തയിലെ ഹൂഗ്ലിയില്‍ നിന്നാണ് പോറലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 23 കാരനായ താരത്തെ വൈദ്യപരിശോധനയ്ക്ക് അയച്ച് ചിന്‍സുര കോടതിയില്‍ ഹാജരാക്കി. പോറല്‍ വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചാണ് യുവതി മോഗ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തല്‍, സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ഉള്‍പ്പെടുന്നു.

പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ പോറലിനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ ബംഗാള്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈ 14 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരു പെന്‍ഡ്രൈവ് പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. തന്റെ പരാതിയില്‍ പൊലീസ് ആന്വേഷണം കാര്യക്ഷമല്ലെന്ന് കാട്ടിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ ഫോട്ടോകള്‍ പരസ്യമാക്കുമെന്ന് പോറല്‍ ഭീഷണിപ്പെടുത്തിയതായും ചൂണ്ടിക്കാട്ടിയിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി 
പീഡിപ്പിച്ചെന്ന് പരാതി; ഐപിഎല്‍ താരം അറസ്റ്റില്‍
ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡന കേസും ബ്രിജ് ഭൂഷന്റെ കുറ്റവിമുക്തിയും; ഇതുവരെ സംഭവിച്ചതെന്ത്?

2023 മുതല്‍ പോറലിനെ പരിചയമുണ്ടെന്നും പിന്നീട് അടുപ്പത്തിലായ ഇരുവരും വിവാഹ ചര്‍ച്ചകളുമായി മുന്നോട്ടുപോവുകയും ചെയ്തിരുന്നു. എന്നാല്‍ 2026 ഏപ്രില്‍ 2 ന് ഡല്‍ഹിയില്‍ വച്ച് പോറല്‍ തന്നെ ആക്രമിക്കുകയും ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ടെന്നും യുവതി ആരോപിച്ചിരുന്നു.

ക്രിക്കറ്റ് കരിയറില്‍ നിഴല്‍ വീഴ്ത്തുന്ന ആരോപണം

പശ്ചിമ ബംഗാള്‍ ക്രിക്കറ്റിലെ പ്രമുഖ താരമാണ് അഭിഷേക് പോറല്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രതിനിധീകരിച്ചും കളിച്ചിട്ടുണ്ട്. ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആയ പോറല്‍ 2021-22 സീസണില്‍ ബംഗാളിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യ എ ടീമിലും കളിച്ചിട്ടുണ്ട്.

2023 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയ പോറല്‍ സമീപകാല സീസണുകളില്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായിരുന്നു.

പോറലിന്റെ കരിയറില്‍ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബലാത്സംഗം, ക്രിമിനല്‍ ഭീഷണി, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയാണ് പരാതിക്കാരി ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍. നേരത്തെ പരാതി ഉയര്‍ന്ന സമയത്ത് താരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

Summary

Bengal and Delhi Capitals wicketkeeper-batter Abishek Porel has been arrested by Bengal Police in connection with a rape complaint filed by a medical student. According to an official quoted by PTI, the 23-year-old was taken into custody in Hooghly and arrested after questioning. He was subsequently sent for a medical examination and produced before the Chinsurah Court.

The complaint, filed at Mogra Police Station, alleges that Porel established a physical relationship with the woman on the promise of marriage. It also includes allegations of criminal intimidation and recording intimate moments. The allegations have not been proven in court, and the case remains under investigation.

Madism Digital
madismdigital.com