അജിത് അഗാര്‍ക്കര്‍ പുറത്തേക്ക്? ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് പാര്‍ത്ഥിവ് പട്ടേല്‍, പഗ്യാന്‍ ഓജ എന്നിവര്‍ പരിഗണനയില്‍

അഗാര്‍ക്കറിന്റെ കരാര്‍ നീട്ടിയേക്കുമെന്ന് നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നു.
അജിത് അഗാര്‍ക്കര്‍ പുറത്തേക്ക്? ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് പാര്‍ത്ഥിവ് പട്ടേല്‍, പഗ്യാന്‍ ഓജ എന്നിവര്‍  പരിഗണനയില്‍
Published on

ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്ത് നിന്നും അജിത് അഗാര്‍ക്കര്‍ പുറത്തേക്കെന്ന് സൂചന. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലുള്ള അഗാര്‍ക്കറിന്റെ കരാര്‍ ഈ മാസത്തോടെ അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ സെലക്ടര്‍മാരെ ബിസിസിഐ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഗാര്‍ക്കറിന്റെ കരാര്‍ നീട്ടിയേക്കുമെന്ന് നേരത്തെ ചര്‍ച്ചകളുണ്ടായിരുന്നു. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കര്‍ തുടര്‍ന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച നടക്കാനിരിക്കെ അഗാര്‍ക്കറിന്റെ സാധ്യതയില്‍ മങ്ങലേറ്റിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം.

അജിത് അഗാര്‍ക്കറിന് പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ത്ഥിവ് പട്ടേല്‍, പ്രഗ്യാന്‍ ഓജ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍ മുന്നിലുള്ളത്. ഇന്ത്യന്‍ ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പറായിരുന്നു പാര്‍ത്ഥിവ് പട്ടേല്‍. ടീം ഇന്ത്യയിലെ മികച്ച സ്പിന്നര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് പ്രഗ്യാന്‍ ഓജ. മൂന്ന് തവണ ഐപിഎല്‍ കിരീടം നേടിയ ടീമുകളുടെ ഭാഗമായിരുന്നു ഇരുവരും.

ബുധനാഴ്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ്-ബോള്‍ പരമ്പരയ്ക്കും, ഇറാനി ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. അജിത് അഗാര്‍ക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവസാനത്തെ യോഗമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അജിത് അഗാര്‍ക്കര്‍ പുറത്തേക്ക്? ബിസിസിഐ ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് പാര്‍ത്ഥിവ് പട്ടേല്‍, പഗ്യാന്‍ ഓജ എന്നിവര്‍  പരിഗണനയില്‍
പ്രായത്തട്ടിപ്പില്‍ കടുപ്പിച്ച് ബിസിസിഐ: അണ്ടര്‍ 19 താരം രോഹിത് യാദവിന് വിലക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്കുള്ള ടീമില്‍ രോഹിത് ശര്‍മ്മയും ഇടം നേടിയിരുന്നു. അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടേതാണ് തെരഞ്ഞെടുപ്പ്. എന്നാല്‍, രോഹിതിന്റെ സാന്നിധ്യം

അഗാര്‍ക്കറിന്റെ മുന്‍ നിലപാടിന് വിരുദ്ധമാണെന്ന രീതിയിലും ചര്‍ച്ചകള്‍ സജീവമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറുകള്‍ നേടിയ രോഹിതിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് നേരത്തെ തന്നെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനായുള്ള ടീമില്‍ രോഹിത് ഇടം നേടില്ലെന്ന് സെലക്ടര്‍മാര്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര രോഹിതിന്റെ ഇന്ത്യയ്ക്കായുള്ള അവസാന പരമ്പരയായേക്കാമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഏകദിനത്തില്‍ 138 റണ്‍സ് നേടി രോഹിത് ഫിറ്റ്‌സന് സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ടിരുന്നു. പിന്നാലെ രോഹിതിന്റെ ഭാവിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ തള്ളുകയും ചെയ്തിരുന്നു.

Summary

BCCI chief selector Ajit Agarkar’s future is uncertain as his current contract is set to expire on October 4, 2026. Recent reports say the BCCI has not yet communicated an extension, raising speculation that the upcoming West Indies white-ball series selection meeting could be his last as chairman. Earlier reports had indicated that the board was considering an extension, so a final decision is still awaited.

Madism Digital
madismdigital.com