'ക്ഷമിക്കണം അശ്വിന്‍ ഭായ്'; ഇതിഹാസ താരത്തെ അഞ്ചാം സ്ഥാനത്താക്കി അര്‍ഷ്ദീപ്, പിന്നാലെ തമാശരൂപേണ മാപ്പപേക്ഷ

"രണ്ടാമതായി ഞാന്‍ ഷമി ഭായിയെ തിരഞ്ഞെടുക്കും. കാരണം, നിങ്ങള്‍ക്കറിയാവുന്നത് പോലെ ഏത് പിച്ചിലും പന്ത് സീം ചെയ്യിക്കാന്‍ അദ്ദേഹത്തിന് സാധിക്കും"
'ക്ഷമിക്കണം അശ്വിന്‍ ഭായ്'; ഇതിഹാസ താരത്തെ അഞ്ചാം സ്ഥാനത്താക്കി അര്‍ഷ്ദീപ്, പിന്നാലെ തമാശരൂപേണ മാപ്പപേക്ഷ
Published on

തന്റെ പ്രിയപ്പെട്ട അഞ്ച് ബൗളര്‍മാരുടെ പട്ടിക വെളിപ്പെടുത്തി ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. മുന്‍നിര ബൗളര്‍മാരുടെ നിര തന്നെയുള്ള പട്ടികയില്‍, ഇതിഹാസ താരം രവിചന്ദ്രന്‍ അശ്വിന് അഞ്ചാം സ്ഥാനമാണ് അര്‍ഷദീപ് നല്‍കിയത്. ഇതില്‍ തമാശരൂപേണ അശ്വിനോട് മാപ്പും പറയുന്നുണ്ട്. കൃഷ്ണങ്ക് ആത്രേയയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ഷ്ദീപ് തന്റെ പ്രിയപ്പെട്ട ബൗളര്‍മാരെ കുറിച്ച് സംസാരിച്ചത്. സ്വിങ് ബൗളിങ് വിദഗ്ധനായ ഭുവനേശ്വര്‍ കുമാറാണ് അര്‍ഷ്ദീപിന്റെ ഒന്നാം നമ്പര്‍ ബൗളര്‍. രണ്ടാം സ്ഥാനത്ത് മുഹമ്മദ് ഷമിയെയും മൂന്നാം സ്ഥാനത്ത് കുല്‍ദീപ് യാദവ്, നാലാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സിലെ തന്റെ സഹതാരമായ യൂസ്വേന്ദ്ര ചഹാലിനെയും അര്‍ഷ്ദീപ് ഉള്‍പ്പെടുത്തി.

''ഭുവനേശ്വര്‍ കുമാര്‍ എന്റെ പ്രിയപ്പെട്ട ബൗളര്‍ ആയതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് ഒന്നാം സ്ഥാനം നല്‍കുന്നത്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്, അതിനാല്‍ ഞാനിവിടെ ചെറിയൊരു പക്ഷപാതം കാണിക്കുകയാണ്. രണ്ടാമതായി ഞാന്‍ ഷമി ഭായിയെ തിരഞ്ഞെടുക്കും. കാരണം, നിങ്ങള്‍ക്കറിയാവുന്നത് പോലെ ഏത് പിച്ചിലും പന്ത് സീം ചെയ്യിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന്റെ ബൗളിങ് മികവുറ്റതാണ്, ഒപ്പം സീം പൊസിഷന്‍ കൃത്യമായി നിലനിര്‍ത്തുകയും ചെയ്യുന്നു', അര്‍ഷ്ദീപ് പറഞ്ഞു.

''മൂന്നാമത് കുല്‍ദീപ് യാദവ് ആയിരിക്കും. കാരണം അദ്ദേഹത്തിന് അത്യപൂര്‍വ്വമായ ലെഫ്റ്റ് ആം ചൈനാമാന്‍ ബൗളിങ് വൈദഗ്ധ്യമുണ്ട്. പിന്നീട് വരുന്നത് യൂസി (ചഹാല്‍) ഭായിയാണ്. ഞങ്ങള്‍ പഞ്ചാബ് ടീമില്‍ സഹതാരങ്ങളാണ്. അദ്ദേഹത്തിന്റെ റെക്കോര്‍ഡും മികച്ചതാണ്. അദ്ദേഹം ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. അശ്വിന്‍ ഭായിയെ അവസാന സ്ഥാനത്ത് റേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതല്ല, പക്ഷേ, മറ്റ് സ്ഥാനങ്ങള്‍ ബാക്കി ഇല്ലാത്തതിനാലാണ് അദ്ദേഹത്തെ അഞ്ചാമത് ഉള്‍പ്പെടുത്തിയത്. അദ്ദേഹം മികച്ച കളിക്കാരനാണ്, ഒപ്പം ഐ.പി.എല്ലില്‍ പഞ്ചാബ് ടീമില്‍ എന്റെ ആദ്യത്തെ ക്യാപ്റ്റനുമായിരുന്നു. ക്ഷമിക്കണം അഷ് ഭായ്, ഞാന്‍ നിങ്ങള്‍ക്ക് വ്യക്തിപരമായി സന്ദേശം അയക്കാം,' അര്‍ഷ്ദീപ് കൂട്ടിച്ചേര്‍ത്തു.

'ക്ഷമിക്കണം അശ്വിന്‍ ഭായ്'; ഇതിഹാസ താരത്തെ അഞ്ചാം സ്ഥാനത്താക്കി അര്‍ഷ്ദീപ്, പിന്നാലെ തമാശരൂപേണ മാപ്പപേക്ഷ
ഇടികൂട്ടില്‍ സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യയുടെ പെണ്‍മക്കള്‍; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങില്‍ റെക്കോര്‍ഡ് നേട്ടം

ഇതിനുപുറമെ, എല്ലാ ഫോര്‍മാറ്റുകളിലുമായുള്ള തന്റെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ പ്ലേയിങ് ഇലവനെയും അര്‍ഷ്ദീപ് പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ എന്നിവരെയാണ് ഓപ്പണര്‍മാരായി തിരഞ്ഞെടുത്തത്. രാഹുല്‍ ദ്രാവിഡ് മൂന്നാം സ്ഥാനത്തെത്തി. വിരാട് കോഹ്ലി നാലാം സ്ഥാനത്തും യുവരാജ് സിങ് അഞ്ചാം സ്ഥാനത്തും രോഹിത് ശര്‍മ്മ ആറാം സ്ഥാനത്തും അണിനിരക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിഡില്‍ ഓര്‍ഡര്‍. എം.എസ് ധോണിയെ ടീമിന്റെ വിക്കറ്റ് കീപ്പറായി ഏഴാം സ്ഥാനത്ത് തിരഞ്ഞെടുത്തു.

ബൗളര്‍മാരുടെ കാര്യത്തില്‍, സ്പിന്നറായി ഹര്‍ഭജന്‍ സിങ്ങിനെയാണ് അദ്ദേഹം ഉള്‍പ്പെടുത്തിയത്. ബൗളിങ് നിരയില്‍ രണ്ട് ഇടങ്കയ്യന്‍ പേസര്‍മാരായ സഹീര്‍ ഖാനെയും തന്റെ പേരിനെയും ഉള്‍പ്പെടുത്തിയ അര്‍ഷ്ദീപ്, അവസാന സ്ഥാനം ജസ്പ്രീത് ബുംറയ്ക്കാണ് നല്‍കിയത്.

Summary

Indian fast bowler Arshdeep Singh has revealed his five favourite bowlers, with swing specialist Bhuvneshwar Kumar topping the list. He ranked Mohammed Shami second, Kuldeep Yadav third, Yuzvendra Chahal fourth and Ravichandran Ashwin fifth, jokingly apologising to Ashwin for placing him last despite considering him one of the best. Arshdeep shared his choices during an interview on Krishank Atreya's YouTube channel.

Madism Digital
madismdigital.com