

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്, നെപോ കിഡ് എന്ന പലകുറി വിളികേട്ട കൗമാരതാരം. എന്നാല്‍ തന്നില്‍ പ്രതിഭയുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞു ആര്യവീര്‍ സെവാഗ് എന്ന വലം കയ്യന്‍ ബാറ്റര്‍. നവംബര്‍ 10 ചൊവ്വാഴ്ച നടന്ന അണ്ടര്‍-19 ഏഷ്യ കപ്പ് 2026-ല്‍, യുഎഇയ്ക്കെതിരായ മത്സരത്തില്‍ ആര്യവീര്‍ നടത്തിയ പ്രകടനം ഇതിനോടകം ക്രിക്കറ്റ് ലോകത്ത് കാര്യമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.
17 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങിയ ആര്യവീറിന്റെ ഇന്നിങ്സ് 160 റണ്‍സ് നേടിയാണ് അവസാനിച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയുടെ കുപ്പായത്തില്‍ തിളങ്ങുന്ന ആര്യവീറിനെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ, വിരാട് കോഹ്ലിയുമൊത്തുള്ള അദ്ദേഹത്തിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്ലിയുമായുള്ള അഭിമുഖമാണ് ചര്‍ച്ചകളുടെ കേന്ദ്രം. ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സമയത്ത് കോഹ്ലി അന്നത്തെ സീനിയര്‍ താരമായ ആശിഷ് നെഹ്റയില്‍ നിന്ന് ഒരു അവാര്‍ഡ് സ്വീകരിച്ച വിഷയമാണ് സംഭാഷണത്തിന്റെ ഉള്ളടക്കം. പിന്നീട് അതേ നെഹ്റ കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചു. ഈ അനുഭമായിരുന്നു ആര്യവീര്‍ കോഹ്ലിയോട് ചോദിച്ചത്. ഇതിന് കോഹ്ലി നല്കിയ മറുപടിയും ഏറെ രസകരമാണ്. 'എനിക്ക് ഇത് ചെയ്യാന്‍ കഴിയും' എന്ന് എപ്പോഴും ചിന്തിക്കുക,' എന്നാണ് ആര്യവീറിന് കോഹ്ലി നല്കുന്ന മറുപടി.
അല്‍ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടില്‍ (മിനിസ്ട്രി ടര്‍ഫ് 2) നടന്ന അണ്ടര്‍-19 ഏഷ്യ കപ്പ് മത്സരത്തില്‍ യുഎഇക്ക് എതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അണ്ടര്‍-19 ടീം 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് എന്ന മികച്ച സ്കോര്‍ കണ്ടെത്തിരുന്നു. ഓപ്പണറായി ഇറങ്ങിയ ആര്യവീര്‍ ആണ് ടീമിന്റെ ഇന്നിങ്സിനെ നയിച്ചത്. മൂന്നാമനായി ഇറങ്ങിയ വി.കെ. വിനീത് 69 പന്തുകളില്‍ നിന്ന് 67 റണ്‍സ് നേടി മികച്ച പിന്തുണ നല്കി. മൂന്നാം വിക്കറ്റില്‍ ആര്യവീറും വിനീതും ചേര്‍ന്ന് 193 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന് വലിയ സ്കോറിലെത്താന്‍ സഹായിച്ചത്.
വിജയത്തോടെ ഇന്ത്യ അണ്ടര്‍-19 ഏഷ്യ കപ്പ് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് എ-യില്‍ പാകിസ്ഥാന് അണ്ടര്‍-19 ടീമിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ലീഗ് ഘട്ടത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ വിജയം നേടിയിരുന്നു. എട്ട് തവണ ചാമ്പ്യന്മാരായ ഇന്ത്യ, ഇന്ന് നടക്കുന്ന സെമിഫൈനലില്‍ അഫ്ഗാനിസ്ഥാന് അണ്ടര്‍-19 ടീമിനെ നേരിടും.
Aryaveer Sehwag, son of former Indian opener Virender Sehwag, is making headlines with his impressive batting performances, silencing critics who once labelled him a 'nepo kid'. The right-handed batter scored a remarkable 160 runs against the UAE in the Under-19 Asia Cup 2026 on Tuesday, November 10. His innings included 17 boundaries and seven sixes, sparking widespread discussion in the cricketing world. Amid growing attention on his performance, an old video featuring Aryaveer and Virat Kohli has also gone viral on social media.